For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിംപൽ അനൂപിനെ പിടിച്ചിട്ടും നോബി അനങ്ങിയില്ല; റംസാൻ അഹങ്കാരത്തിൻ്റെ അങ്ങേ അറ്റത്ത് നിൽക്കുന്നു, കുറിപ്പ് വൈറൽ

  |

  ബിഗ് ബോസില്‍ ഇനി അവശേഷിക്കുന്ന വനിത മത്സരാര്‍ഥികളാണ് ഋതു മന്ത്രയും ഡിംപല്‍ ഭാലും. ഋതു ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതോടെ അധികാരമുള്ളതിന്റെ ഗമയിലായിരുന്നു. കഴിഞ്ഞ ടാസ്‌കുകളിലും അല്ലാതെയുമായി ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നതും കണ്ട് കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്‌കിലെ പ്രകടനമാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

  പൊതുനിരത്തിൽ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി സോനാക്ഷി സിൻഹ, ചിത്രങ്ങൾ കാണാം

  തുടക്കം മുതല്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ചത് ഋതു ആയിരുന്നു. ഇടയ്ക്ക് ഡിംപലുമായി മത്സരം നടത്തിയെങ്കിലും അനൂപിനെതിരെ തിരിഞ്ഞു. ഇവിടെയും റംസാന്‍ ഋതുവിന്റെ ബോള്‍ എടുത്തതില്‍ കുഴപ്പമില്ല, അനൂപ് ഡിംപലിനെ സപ്പോര്‍ട്ട് ചെയ്തു എന്നായിരുന്നു ആരോപണം. ഇതിനെ ശക്തമായി എതിര്‍ത്ത് കൊണ്ട് ആരാധകരും എത്തിയിരിക്കുകയാണ്.

  ഋതുവിന്ന് ഇന്ന് എങ്കിലും ഒരു പാഠം പഠിക്കാം. റംസാന്റെ ഒരു ബോള്‍ പോലും എടുക്കാതെ അവനെ സേഫ് ആക്കി കളിച്ചു പക്ഷെ അവനോ? ഒരവസരം കിട്ടിയപ്പോള്‍ അവന്‍ ഋതുവിന്റെ ബോള് കൊണ്ടുപോയി.അതിനു അവള്‍ക്കു കുഴപ്പമില്ല. പെണ്ണുങ്ങള്‍ ഒരുമിച്ചു നില്‍ക്കാം എന്ന് കരുതിയിരുന്നെങ്കിലും ഋതുവിന് സേഫ് ആകാമായിരുന്നു.അവള്‍ റംസാനെ രക്ഷിക്കാന്‍ പോയി വടിയായി.

  പിന്നെ നോബി, എത്രയോ തവണ ഡിംപല്‍ അനൂപിനെ പിടിച്ചിട്ടും ഒരിക്കല്‍ പോലും നോബി അനങ്ങിയില്ല. ഒട്ടും സപ്പോര്‍ട്ടീവ് അല്ലാത്ത കളി. റംസാന്‍ അവന്റെ അഹങ്കാരത്തിന്റെ അങ്ങേ അറ്റത്തു നില്‍ക്കുന്നു. താന്‍ തോറ്റാലും മണിക്കുട്ടന്‍ ജയിക്കാന്‍ അനുവദിക്കില്ല എന്ന ഭാവം. അത് അവനു ദോഷം ചെയ്യും. ഏന്‍ഡ് ഓഫ് ദി ഡേ. എവിടെ നിന്നോ ഓടി വന്നു അനൂപ് മുന്‍പില്‍ നിക്കുന്നു. മിടുക്കന്‍. പക്ഷേ മണിക്കുട്ടനും ഡിംപല്‍ ആണ് ഇഷ്ടതാരങ്ങള്‍. എനിക്ക് റിതുവിനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അതില്ലെന്ന് കൂടി ആരാധകന്‍ കൂട്ടി ചേര്‍ക്കുന്നു.

  ഇവിടെ ചില ഫാന്‍സിന്റെ ന്യായികരണം കേട്ടാല്‍ തോന്നും അനൂപ് ഋതുവിനെ പിടിച്ചു വെച്ചിട്ട് ഡിംപല്‍ പോയി ഋതുവിന്റെ ബോള്‍ എടുത്താണ് ടാസ്‌ക് ജയിച്ചതെന്ന്. ഋതുവിനെ പോലെ തന്നെ ഫാന്‍സും റംസാന്‍ ചെയ്ത കളിയൊക്കെ കണ്ടില്ലായിരിക്കും. പിന്നെ ഋതുവിന്റെയും അനൂപിന്റെയും അക്രമണം തടഞ്ഞ് ബോള്‍ സേവ് ചെയ്താണ് ഡിംപല്‍ അവിടെ കളിച്ചത്. സ്വന്തം ബോള്‍ റംസാന്‍ കൊണ്ട് പോവുന്നതും നോക്കി നിന്ന് ഗ്രൂപ്പിസം എന്ന് കരയാനല്ലേ ഋതുവിന് പറ്റിയുള്ളൂ.

  ഇത്രയും ദിവസം സിംപതി, വെളിയില്‍ പോയി കളി കണ്ടു എന്നൊക്കെ ആഘോഷിച്ചവര്‍ക്കുള്ള മറുപടി അവള്‍ തന്നെ തന്നു. പിന്നെ ഈ ഫിസിക്കല്‍ ടാസ്‌കും അവളുടെ ഫാമിലി വെളിയില്‍ നിന്ന് പ്ലാന്‍ ചെയ്തത് കൊണ്ട് പെര്‍ഫോം ചെയ്തതാണ് എന്ന് വരെ ഇനി പറയും. അനൂപ് ഡിംപലിനെ അക്രമിച്ചത് പോലെ എങ്ങാനും ഋതുന്റെ അടുത്ത് ചെന്നിരുന്നെങ്കില്‍ പുകില്‍ ഇതൊന്നും അല്ലായിരിക്കും.

  Bigg boss malayalam season 3 is going to end?

  നാളത്തെ ടാസ്‌ക് വലിയ ഫിസിക്കല്‍ എഫര്‍ട്ട് ഒന്നും വേണ്ടി വരില്ല. ഫിറോസ് മാമനും റംസാന്‍ വാവയും വിചാരിച്ചാല്‍ ചിലപ്പോള്‍ ജയിപ്പിച്ചെടുക്കാം, അതില്‍ എങ്കിലും ജയിക്കട്ടെ. നിങ്ങള്‍ ഡിമ്പുനെ അംഗീകരിക്കില്ല, പക്ഷെ ഒരു ടാസ്‌ക് ബുദ്ധി ഉപയോഗിച്ച്, അല്‍പം ശ്രദ്ധയോടെ നിന്ന് കളിച്ചു പിടിച്ചു നില്‍ക്കാന്‍ അറിയാത്ത മത്സരാര്‍ഥിയെ വെള്ള പൂശണമെങ്കിലും നിങ്ങള്‍ക്ക് ഡിംപല്‍ വേണമല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷം. പൊരുതി തോറ്റാല്‍ പോട്ടെന്ന് വെയ്ക്കും, പക്ഷെ പൊരുതുന്നത് ജയിക്കാന്‍ ആയിരിക്കും.

  English summary
  Bigg Boss Malayalam Season 3: A Write-up About Ramzan's Game Strategy And Rithu's Blunder In Ticket To Finale
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X