ഋതു നല്ല മത്സരാർഥിയാണ്, എന്നാൽ പ്രധാന പോരായ്മകൾ ഇവയാണ്, കുറിപ്പ് വൈറൽ
ബിഗ് ബോസ് സീസൺ 3 ലെ ശക്തയായ മത്സരാർഥിയാണ് ഋതു മന്ത്ര. മലയാളി പ്രേക്ഷകർക്ക് അത്രയധികം പരിചിതമായ മുഖമായിരുന്നില്ല ഋതുവിന്റേത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഋതു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന മത്സരാർഥിയാണ് ഋതു മന്ത്ര. ഹൗസ് അംഗങ്ങളുമായി വളരെ അടുത്ത ബന്ധമാണ് ഋതു വെച്ചു പുലർത്തുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഋതു മന്ത്രയുടെ ഗുണത്തേയും പോരായ്മയേയും കുറിച്ചുള്ള ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ആദ്യനാളുകളിൽ ഭാഗ്യം കൊണ്ട് എവിക്ഷനിൽ നിന്ന് രക്ഷപ്പെട്ട മത്സരാർത്ഥിയാണ് ഋതു വെന്നാണ് ആരാധകൻ പോസ്റ്റിൽ പറയുന്നത്. കൂടാതെ റംസാന്റെ പുറകെ നടന്ന് നാണക്കേട് ഉണ്ടാക്കുന്നു എന്നാണ് താരത്തിന്റെ പോരായ്മയായി ചൂണ്ടി കാണിക്കുന്നത്. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ...
ഋതു മന്ത്ര ഭാഗ്യം കൊണ്ട് ആദ്യനാളുകളിൽ എവിക്ഷനിൽ നിന്ന് രക്ഷപെട്ട മത്സരാർത്ഥിയാണ്.. തുടർന്ന് ഗെയിം മെച്ചപ്പെടുത്തി ഇപ്പോൾ മുന്നോട്ടു പോകുന്നു... മികവ് പുലർത്തിയാൽ അവസാന 5 ൽ എത്തിയേക്കാം. ഋതു മന്ത്രയുടെ മികവും പോരായ്മയും എനിക്ക് തോന്നിയത്.എല്ലാവരോടും വളരെ സൗഹൃദത്തോടെ പെരുമാറാൻ കഴിയുന്നു, പ്രത്യേകമായി ഒരു ഗ്രൂപ്പിൻറേയും ഭാഗമല്ല,ടാസ്ക്കുകൾ പരമാവധി ഭംഗിയായി ചെയ്യുന്നു,അനാവശ്യ തർക്കങ്ങൾക്ക് തുനിയാറില്ല, പാട്ടുകളിലൂടെ ഹൗസിൽ ഇന്റർടെയ്മെന്റ് നൽകുന്നു. എല്ലായിടത്തും സജീവമാണ് എന്നതാണ് ഋതുവിന്റെ ഗുണങ്ങളായി പറയുന്നത്.
Recommended Video
കണ്ടന്റ് ഉണ്ടാക്കാൻ കഴിയുന്നില്ല, റംസാന്റെ പുറകെ നടന്ന് നാണക്കേടുണ്ടാക്കുന്നു, തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ട്, സായി എന്ന മത്സരാർത്ഥിയെ മാത്രം ചിലപ്പോൾ ടാർഗറ്റ് ചെയ്യുന്നതായി തോന്നുന്നു, ഫിസിക്കലി കുറച്ച് കൂടി സ്ട്രോങ്ങ് ആവണം... ഇവയാണ് പോരായ്മയായി കുറിച്ചിരിക്കുന്നത്. ഋതുവിനെ കുറിച്ചുളള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഋതു നല്ല മത്സരാർഥിയാണെന്നും റംസാന്റെ പുറകെ നടന്ന് ഭാവി കളയരുതെന്നുമാണ് ആരാധകർ പറയുന്നത്. കൂടാതെ ഫൈനലിൽ വരുമെന്നും ഇല്ലെന്നും പ്രേക്ഷകർ പറയുന്നുണ്ട്.


Click it and Unblock the Notifications