റംസാനെ താഴ്ത്തി കെട്ടാൻ നോക്കുന്നവർ ചിന്തിക്കേണ്ടത് ഇക്കാര്യമാണ്; കുറിപ്പ് വൈറലാകുന്നു

ബിഗ് ബോസ് സീസൺ3 ലെ ശക്തനായ മത്സരാർഥിയാണ് റംസാൻ. മികച്ച മത്സരാർഥി എന്നത് കൂടാതെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന മത്സരാർഥി കൂടിയാണ് ഇദ്ദേഹം. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് റംസാൻ പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത് ബിഗ് ബോസ് സീസൺ 3 ലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി കൂടിയാണ് റംസാൻ.

കറുപ്പിൽ ഗ്ലാമറസ് ആയി നടി, ചിത്രം കാണൂ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റംസാൻ എന്ന 22 കാരന്റെ പ്രയത്നത്തെ കുറിച്ചാണ്. റംസാൻ ഇന്നും ബിഗ് ബോസ് ഹൗസിൽ നിൽക്കുന്നതിന്റെ കാരണം ആ ചെറുപ്പക്കാരന്റെ കഠിന പ്രയത്നമാണെന്നാണ് ആരാധകൻ കുറിപ്പിൽ പറയുന്നത്. നിരവധി പേരാണ് ഇതിനെ പിന്തുണച്ച് എത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ....

ഗെയിമിനെ ഗെയിം ആയി  കാണുന്നു

91 ദിനരാത്രങ്ങൾ ബിഗ്ബോസ് എന്ന പരിപാടി പിന്നിട്ടിരിക്കുന്നു. ഇനി ഉള്ളത് കളിയുടെ ഗതി മാറ്റിമറിക്കാൻ കെൽപ്പുള്ള നിമിഷങ്ങൾ ആണ്.
ബിഗ് ബോസ് എന്നുള്ളത് ഒരു physical and mentaly based ആയിട്ടുള്ള ഒരു ഗെയിം ആണ്. ഇന്നലെ ലാലേട്ടൻ നിങ്ങൾക്ക് ഇനി ഒരു അവസരം ചിലപ്പോൾ കിട്ടില്ല എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയാം "എന്ന് പറഞ്ഞപ്പോൾ. ഈ 22 വയസ്സുകാരൻ ആണ് ധൈര്യപൂർവം അവനെ പറയാനുള്ളത് ആദ്യം പറഞ്ഞത്.
കാരണം അവൻ ആഗ്രഹിക്കുന്നത് ഗെയിമിനെ ഗെയിം ആയി എടുക്കാൻ ആണ്. താൻ എന്താണോ അത് അതുപോലെ നിൽക്കാൻ ആണ്. ഇന്നും അവൻ അവിടെ നിൽക്കുന്നതും അത് കൊണ്ട് തന്നെ ആണ്

 ജെനുവിനായിട്ടുള്ള  മത്സരാർഥി

അവനെ ഇഷ്ടപ്പെടുന്നതും ഇഷ്ടപെടത്തതും വ്യക്തി സ്വാതന്ത്ര്യം ആണ്. എന്നാൽ "He is the genuine player in the BB"
ഹേറ്റേഴ്സ് ഇനി എത്ര അലമുറ ഇട്ട് കരഞ്ഞാലും അത് മാറാൻ പോവുന്നില്ല. അവൻ ചെയ്ത തെറ്റിനെ തക്കതായ ശിക്ഷയും ഏറ്റുവാങ്ങിയത് ആണ്..
ഇപ്പോഴും ആ ഒരു കാരണം മാത്രമേ അവനെ degrade ചെയ്യുന്നവർക്ക് പറയാൻ ഉണ്ടാവുകയുള്ളൂ. ഈ പോസ്റ്റിന്റെ അടിയിലും അത് ഉണ്ടാവും എന്നെ അറിയാം.. അത്തരം കമന്റസിന് സുസ്വാഗതം. കാരണം. തെറ്റ് ചെയ്തതിനെ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എന്നിട്ടും ഒരു മാസത്തിന്റെ മുകളി ആയി അവനെ എതിരെ പറയാൻ മറ്റ് ആർമികൾക്ക് ഇത് മാത്രമല്ലേയുള്ളൂ എന്നുള്ളത്. അവന്റെ വിജയം തന്നെ ആണ്.

താഴ്ത്തിക്കെട്ടുന്നവർ ചിന്തിക്കേണ്ടത്

91 ദിവസങ്ങൾ പിന്നിടുമ്പോൾ ഏറ്റവും സ്ട്രോങ്ങ് ആയിട്ട് ഉള്ളത് മുഹമ്മദ് റംസാൻ എന്ന ഞങ്ങളുടെ റംസു തന്നെ ആണ്. ഇനി ,ഇത് വരെ അവൻ അവിടെ നിൽക്കുന്നത് അവന്റെ പ്രയത്നം കൊണ്ട് തന്നെയാണ്.അവനെ താഴ്തികെട്ടാൻ നോക്കുന്നവർ ചിന്തിക്കേണ്ടത്. ഈ വിമർശിക്കുന്നവരുടെ അനിയന്റേയോ ,മകന്റേയോ പ്രായമുള്ള അവൻ ഇന്ന് അവന്റെ മാത്രം പ്രയത്നം കൊണ്ട് മാത്രംആണ് ലക്ഷ്യ സ്ഥാനത്ത് എത്തി നിൽക്കുന്നത്....
ഇത്രെയും നാൾ അവന് കിട്ടിയ പിന്തുണ അർഹിച്ചത് തന്നെയാണ്.

ഇനിയും  അവിടെ  നിൽക്കും

ഇത് വരെ അവൻ കളിച്ചിട്ടുണ്ട്. കളിച്ച് നിന്നിട്ടുണ്ട് എങ്കിൽ ഇനിയും ഇവിടെ നിൽക്കാനും അവനെ കഴിയും. ദൈവം എന്ന ഒരാൾ അവന് എഴുതിവച്ചിരിക്കുന്നത് വരെ എത്താൻ അവനെ സാധിക്കും....അവനെ താഴ്തികെട്ടൻ നോക്കുന്നവർക്ക് അതിനെ തടയാൻ സാധിക്കില്ല....കാരണം പ്രയത്നിച്ചവർക്ക് മാത്രമേ പ്രതിഫലം കിട്ടിയിട്ടുള്ള ത്....

Recommended Video

Bigg boss malayalam season 3 is going to end?

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X