For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ഫോണ്‍ കോളില്‍ എല്ലാം മാറി, മണിക്കുട്ടന്‍ സൂര്യയെ കൃത്യമായി ഉപയോഗിച്ചു; അവളെ ഇഷ്ടപ്പെടുന്നവരുണ്ട്, കുറിപ്പ്

  |

  ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ ഇമോഷണല്‍ മത്സരാര്‍ഥി ആയിരിക്കുമെന്ന് തുടക്കത്തിലെ തെളിയിച്ച താരമാണ് സൂര്യ. ശക്തരായ പലരും മത്സരം പാതി വഴിയില്‍ നിര്‍ത്തി വീട്ടില്‍ എത്തിയെങ്കിലും സൂര്യ ഇപ്പോഴും തുടരുകയാണ്. മണിക്കുട്ടനോട് തോന്നിയ ഇഷ്ടമാണ് സൂര്യയെ വാര്‍ത്തകളില്‍ നിറച്ചത്. ഇതിന്റെ പേരില്‍ പലവിധത്തിലും സൂര്യ പഴികേള്‍ക്കേണ്ടി വന്നിരുന്നു.

  ബെഡ് റൂമിൽ നിന്നുള്ള വേറിട്ട ഫോട്ടോഷൂട്ടുമായി നടി ശ്രദ്ധ ആര്യ, ചിത്രങ്ങൾ കാണാം

  ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഓടി കയറാന്‍ പറ്റുന്ന ചാഞ്ഞമരമായി നില്‍ക്കുകയാണ് സൂര്യ. എന്നാല്‍ അതിലൊരു മാറ്റം ഉണ്ടായതായി കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചു. പ്രണയവും മറ്റ് വികാരങ്ങളും തുറന്ന് കാണിച്ചതാണ് സൂര്യയെ ഡീഗ്രേഡ് ചെയ്യാനുള്ള കാരണമെന്ന് പറയുകയാണ് ഒരു ആരാധിക. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  ഏഴു നോമിനേഷനും കടന്നു ഉദിച്ചുയര്‍ന്നു തന്നെ സൂര്യ. ബിഗ് ബോസ് മൂന്നില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിട്ടത് ആരെന്ന ചോദ്യത്തിനു ഉത്തരം സൂര്യ തന്നെ ആയിരിക്കും. സൂര്യക്ക് ഈ ആക്രമണം നേരിടേണ്ടി വന്നത് ആരോടും മോശമായി പെരുമാറിയത് കൊണ്ടല്ല. തന്റെ ഇമോഷന്‍സ് അത് സങ്കടം ആയാലും പ്രണയം ആയാലും തുറന്നു പ്രകടിപ്പിച്ചതിനു ആണ് ഈ തരത്തില്‍ ഡീഗ്രേഡ് ചെയ്യപ്പെട്ടത്. തന്നോട് മോശമായി പെരുമാറിയവരോട് പോലും സൗമ്യമായി പെരുമാറിയ സൂര്യ അക്രമകാരിയായി പ്രതികരിക്കുന്നില്ല എന്നാണ് ഹേറ്റേഴ്സ് കാണുന്ന കുറ്റം.

  എല്ലാവര്‍ക്കും കടന്നു കയറാവുന്ന ഒരു ചാഞ്ഞ മരം ആണ് സൂര്യ. താന്‍ ഇങ്ങനെ ആണ് തന്റെ സ്വഭാവം ഇതാണ് ആരോടും കയര്‍ക്കാന്‍ ദേഷ്യപ്പെടാന്‍ തനിക്കറിയില്ലാന്നു ആദ്യ എപ്പിസോഡുകളില്‍ തന്നെ വ്യക്തമാക്കിയത് ആണ്. അതെ സ്വഭാവം ആണ് ഇന്ന് വരെ നിലനിര്‍ത്തുന്നതും. സൂര്യ വീക്ക് ആണ് പുറത്താകും എന്ന് പറഞ്ഞ പലരും ഇന്ന് ബിഗ് ബോസില്‍ ഇല്ല. ഇഷ്ടപെട്ട ആളോട് ഒരാണിനു പ്രണയം പറയാം. പെണ്ണ് പറഞ്ഞാല്‍ അംഗീകരിക്കാന്‍ മടിയുള്ള ടിപ്പിക്കല്‍ സദാചാര ആര്‍മികള്‍ ആണ് ആദ്യം സൂര്യയെ താറടിച്ചു കാണിക്കാന്‍ ശ്രമിച്ചത്.

  മറ്റുള്ളവരെ കളിയാക്കുന്നതില്‍ ട്രെന്‍ഡ് കാണുന്ന ഒരുപറ്റം ആര്‍മികള്‍ അത് ഏറ്റെടുത്തു. താങ്കളുടെ കണ്ടസ്റ്റാന്‍സിനെ സപ്പോര്‍ട്ട് ചെയുന്നതില്‍ കൂടുതല്‍ ആയി സൂര്യയെ താഴ്ത്താന്‍ ശ്രമങ്ങള്‍ തുടങ്ങി. ഹേറ്റേഴ്സ് ആര്‍മി വരെ ഉണ്ടാക്കി. അങ്ങനെ ഉണ്ടാക്കാന്‍ സൂര്യ ചെയ്ത തെറ്റ് സങ്കടം വന്നപ്പോള്‍ കരഞ്ഞു പ്രണയം തോന്നിയപ്പോള്‍ പ്രകടിപ്പിച്ചു എന്നുള്ളതാണ്. മണിക്കുട്ടന്‍ എന്ന ഫാന്‍ ബേസ് ഉള്ള നടന്‍ കൃത്യമായി സൂര്യയെ ഉപയോഗിച്ചു. സൂര്യയോട് പ്രണയം ആണോ എന്ന് കാണുന്നവര്‍ക്കു വരെ തോന്നി.

  വീട്ടില്‍ നിന്നുള്ള കാള്‍ വന്നതോടെ കാര്യങ്ങള്‍ മറിഞ്ഞു. വീട്ടുകാര്‍ കൊടുത്ത സൂചനകള്‍ വീട്ടുകാര്‍ സൂര്യയെ തിരക്കാത്തതും പ്രണയം വീട്ടുകാര്‍ക്ക് ഇഷ്ടമാകില്ല എന്ന ധാരണ തോന്നിയത് മുതല്‍ മണിക്കുട്ടന്‍ കളം മാറ്റി തുടങ്ങി. സന്ധ്യയുടെ കാരണം പറഞ്ഞു പുറത്തുപോയ മണിക്കുട്ടന്‍ പോയതിന്റെ ഉത്തരവാദി സൂര്യ ആണെന്ന് വെട്ടുക്കിളികള്‍ കഥകള്‍ ഉണ്ടാക്കി. സൂര്യയെ ബിഗ് ബോസ് ഹൗസിന് അകത്തും കുറ്റപ്പെടുത്തലുകള്‍ വന്നു. തിരിച്ചു വന്ന മണിക്കുട്ടന്‍ മറ്റൊരാളായി മാറി. ഇതിനിടയില്‍ സൂര്യ എന്ത് ചെയ്താലും തെറ്റ് എന്ന നിലയിലേക്ക് മാറി കാര്യങ്ങള്‍.

  കഞ്ഞിക്കു അച്ചാര്‍ ഇഷ്ടമല്ലെന്നതും കുറ്റമായി. അവസാനം ബലൂണ്‍ വീര്‍പ്പിക്കാന്‍ അറിയാത്തതിനാല്‍ ടൈം പാസ്സ് ടാസ്‌കില്‍ അത് പറഞ്ഞു മാറിയതും സൂര്യയുടെ കുറ്റമായി. ഇഷ്ടമല്ലാത്ത മരുമകള്‍ തൊടുന്നതെല്ലാം അമ്മായി അമ്മയ്ക്ക് കുറ്റം എന്ന അവസ്ഥ ആണിപ്പോള്‍. ഹേറ്റേഴ്സ് മനസിലാക്കണ്ട കാര്യം നിങ്ങള്‍ ആകാരണം ആയി സൂര്യയെ ടാര്‍ഗറ്റ് ചെയുമ്പോള്‍ പുറത്താക്കേണ്ട പലരും അനര്‍ഹമായി അവിടെ തുടരുന്നു. ബിഗ് ബോസ് വീടിനകത്തും അതാണ് അവസ്ഥ. പലരും സൂര്യയെ ടാര്‍ഗറ്റ് ആക്കുമ്പോള്‍ പലരും നോമിനേഷനില്‍ വരാതെ രക്ഷപ്പെടുന്നു.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  സൂര്യയെ ഇഷ്ടപെടുന്ന ഒരു വലിയ ശതമാനം ആളുകള്‍ ഉണ്ട്. നിങ്ങള്‍ പറയുന്നത് പോലെ കണ്ണീര്‍ സീരിയല്‍ ആളുകള്‍ അല്ല. സ്‌നേഹവും മനുഷ്വത്തവും ഉള്ള കുറെ സപ്പോര്‍ട്ടര്‍സ്. ഗോഡ് ഫാദര്‍ എന്ന സിനിമയില്‍ കനക മുകേഷിനോട് പറയുന്ന ഡയലോഗ് ഇല്ലേ 'മഹാദേവന്‍ എന്നെ എത്ര വെറുക്കുന്നുവോ അതിന്റെ ആയിരം ഇരട്ടി ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു' എന്ന്. അതുപോലെ നിങ്ങള്‍ സൂര്യയെ വെറുത്തോളൂ. ഓരോ നോമിനേഷനില്‍ നിന്നും സൂര്യയോടൊപ്പം അവളെ ആയിരം മടങ്ങു ഇഷ്ടപെടുന്ന ഒരു വലിയ ആര്‍മി ഉണ്ട്. അവരുടെ പേരാണ് *സൂര്യ ആര്‍മി*.

  English summary
  Bigg Boss Malayalam Season 3: A Write Up Goes Viral About Manikuttan's Game Plan On Soorya's Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X