റിയൽ ലൈഫിലും മണിക്കുട്ടൻ ഇങ്ങനെയാണ്; എംകെയെ കുറിച്ച് നടൻ ഹേമന്ത് മോനോൻ
ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബേസ്. ഹിന്ദിയിൽ വൻ വിജയം നേടിയ റിയാലിറ്റി ഷോ പിന്നീട് മറ്റ് ഭാഷകളിലും ആരംഭിക്കുകയായിരുന്നു. 2018 ൽ മലയാളത്തിലും ആരംഭിച്ച ഷോയ്ക്ക് മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. നിലവിൽ മൂന്നാം സീസൺ ആണ് മലയാളത്തിൽ നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫെബ്രുവരി 14 ന് ആയിരുന്നു ഷോ ആരംഭിച്ചത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയ്ക്ക് തുടക്കം മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്.
വ്യത്യസ്ത ലുക്കിൽ രശ്മി ആർ നായർ, ചിത്രം കാണാം
എന്നാൽ കൊറോണ വൈറസ് വീണ്ടും വില്ലൻ ആയതിനെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു, 95ാം ദിവസമായിരുന്നു തമിഴ്നാട് സർക്കാർ നിർദ്ദേശത്തെ തുടർന്ന് മത്സരം നിർത്തി വയ്ക്കുന്നത്. ഇത് പ്രേക്ഷകരെ ഏറെ വിഷമത്തിലാഴ്ത്തിയിരുന്നു. വിജയിയെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. തങ്ങൾ തുടക്കം മുതൽ തന്നെ വോട്ടിങ്ങിൽ സജീവമായിരുന്നുവെന്നും അതിനാൽ തന്നെ വിജയിയെ പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നു.

പ്രേക്ഷകരുടെ നിരന്തരമായുള്ള അഭ്യർത്ഥന മാനിച്ച് കൊണ്ട് ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വോട്ടിങ്ങിലൂടെയാണ് വിജയിയെ കണ്ടെത്തുക. ബിഗ് ബോസ് അധികൃതർ ഇത് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ബിഗ് ബോസിന്റെ പ്രഖ്യാപനം വന്നിതിനെ തുടർന്ന് ഫാൻസ് ഗ്രൂപ്പുകളും ആർമിയും സജീവമായിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികൾ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകരും രംഗത്ത് എത്തിയിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന പേരാണ് നടൻ മണിക്കുട്ടന്റേത് . ആരാധകരും സുഹൃത്തുക്കളും നടന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. താരങ്ങളായ ശരണ്യ മോഹൻ, അരവിന്ദ് കൃഷ്ണൻ,ശിൽപ്പ ബാല, വിനു മോഹൻ, റിയാസ് ഖാൻ, സുധീർ, വിവേക് ഗോപൻ എന്നിവർ രംഗത്തെത്തിയിരുന്നു. മണിക്കുട്ടന്റെ അടുത്ത സുഹൃത്തുക്കളാണ് ഇവർ. ഇപ്പോഴിത മണിക്കുട്ടന് പിന്തുണ പ്രഖ്യാപിച്ച് നടൻ ഹേമന്ത് മേനോൻ രംഗത്ത് എത്തിയിരിക്കുകയാണ്. റിയൽ ലൈഫിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ബിഗ് ബോസ് ഹൗസിലും എന്നാണ് ഹോമന്ത് പറയുന്നത്. സോഷ്യൽ മീഡിയ പേജിലൂടെയാണ് മണിക്കുട്ടന് വോട്ട് അഭ്യർഥിച്ച് താരം എത്തിയിരിക്കുന്നത്.

നടന്റെ വാക്കുകൾ ഇങ്ങനെ..."ബിഗ് ബോസ് എന്ന ഷോയുടെ സ്ഥിരം പ്രേക്ഷകൻ അല്ലെങ്കിലും മണി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. സിനിമ മേഖലയിൽ ഏറ്റവും ജെനുവിൻ ആയി നിൽക്കുന്ന വ്യക്തിത്വമാണ് മണിയുടേത്. ഈ സീസണിൽ മണിക്കുട്ടൻ തന്നെ വിജയി ആകണം എന്ന് ആഗ്രഹിക്കുന്നു. അവൻ യഥാർത്ഥ ജീവിതത്തിൽ എങ്ങിനെയാണോ അങ്ങനെ തന്നെയാണ് ബിഗ് ബോസ് വീട്ടിലും നിൽക്കുന്നത്", എന്ന് ഹേമന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Recommended Video

ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച പ്രേക്ഷക പിന്തുണയാണ് മണിക്കുട്ടന് ലഭിക്കുന്നത്. താരത്തിന് വോട്ട് അഭ്യർഥിച്ച് പ്രേക്ഷകരും രംഗത്ത് എത്തിയിട്ടുണ്ട്. ബിഗ് ബോസ് സീസൺ 3 യുടെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടേയും ഫാൻസ് ഗ്രൂപ്പുകളിലും നടന് വേണ്ടി വോട്ട് ആരാഞ്ഞ് ആരാധകർ സജീവമാണ്. തിങ്കളാഴ്ച രാത്രി 11 മണിമുതൽ ശനിയാഴ്ച രാത്രി11 മണിവരെയാണ് വോട്ട് ചെയ്യാനുള്ള സമയം. മറ്റ് മത്സരാർഥികളുടെ ആർമി ഗ്രൂപ്പുകളും സജീവമാണ്.


Click it and Unblock the Notifications











