For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് സിനിമയും സീരിയലും പോലെയുള്ള ഒരു വിനോദ പരിപാടിയാണ്; മണിക്കുട്ടന് വോട്ട് കൊടുക്കണമെന്ന് കിഷോര്‍ സത്യ

  |

  ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണും അവസാനഘട്ടത്തിലെത്തി. പരിപാടിയുടെ ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചെങ്കിലും വിന്നറെ തിരഞ്ഞെടുക്കുമെന്ന് അറിയിച്ചിരുന്നു. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണത്തെ വിജയി ഉണ്ടാവുക. പ്രിയപ്പെട്ട മത്സരാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നുള്ള ആവശ്യവുമായി ഫാന്‍സും ആര്‍മി പേജുകളുമൊക്കെ സജീവമാണ്.

  സ്റ്റൈലിഷ് ലുക്കിൽ നിക്കി താംബോലി, നടിയുടെ ചിത്രങ്ങൾ കാണാം

  അതേ സമയം പ്രമുഖ സിനിമാ, സീരിയല്‍ രംഗത്തുള്ളവര്‍ മണിക്കുട്ടന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. നടി ശരണ്യ മോഹനും കുടുംബവും മണിക്ക് വേണ്ടി ആദ്യം മുതല്‍ അവസാനം വരെ ഒപ്പമുണ്ടായിരുന്നു. ഇപ്പോള്‍ സീരിയല്‍ താരം കിഷോര്‍ സത്യയാണ് എല്ലാവരും മണിക്കുട്ടന് വോട്ട് കൊടുക്കണമെന്ന് പറഞ്ഞ് എത്തിയിരിക്കുന്നത്.

  'എന്റെ പ്രിയപ്പെട്ട മണിക്കുട്ടന്‍... മണി എത്രയോ കാലമായി എന്റെ സുഹൃത്താണ്, അനുജനാണ്, സഹപ്രവര്‍ത്തകനാണ്, ജിം മേറ്റുമാണ്. ഷൂട്ടിംഗ് നടക്കുന്നതു കൊണ്ട് ബിഗ് ബോസ് കാണാറില്ലായിരുന്നു. എന്നാല്‍ എന്റെ വീട്ടില്‍ ആ പ്രോഗ്രാം കാണുന്നുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വരുന്ന ഇടവേകകളില്‍ ഇടക്കൊക്കെ ഞാനും അവരോടൊപ്പം ചേര്‍ന്നിരുന്നു. മണിയും നോബിയും അനൂപുമൊക്കെ അറിയാവുന്നവര്‍. മറ്റെല്ലാവരും എനിക്ക് അപരിചിതര്‍.

  ലാലേട്ടന്‍ വഴക്ക് പറഞ്ഞതില്‍ മനം നൊന്ത് കരയുന്ന മണിയുടെ എപ്പിസോഡും പിന്നെ ഷോയില്‍ നിന്നും വിട്ടു പോവുന്നതും കണ്ടു. ബിഗ് ബോസ് സിനിമ പോലെയോ സീരിയല്‍ പോലെയോ ഒരു വിനോദ പരിപാടി മാത്രമാണ്. പക്ഷെ അതില്‍ ഗെയിം കളിക്കാനുള്ള കഴിവിനോപ്പം നിങ്ങളുടെ വ്യക്തിത്വം കൂടെ വിലയിരുത്തപ്പെടുമെന്ന് മാത്രം.

  മണിക്കുട്ടന്‍ ഒരു നല്ല ഗെയിമര്‍ ആണോ അല്ലയോ എന്നെനിക്കറിയില്ല.. പക്ഷെ ഒന്നറിയാം അയാള്‍ ഒരു നല്ല വ്യക്തിയാണ്. അതില്‍ എനിക്കൊരു രണ്ടാഭിപ്രായമില്ല. ഇന്നലെ മണിയോട് ഏറെനേരം സംസാരിച്ചിരുന്നു. ഷൂട്ടിംഗ് നിന്നെങ്കിലും ഇന്നും കൂടെ പബ്ലിക് വോട്ടിങ് ഓപ്പണ്‍ ആണെന്ന് പറഞ്ഞു. പ്രിയപ്പെട്ടവരെ... എന്റെ ഈ കൊച്ചനിയന് ഒരു വോട്ട്... അത് അവന്‍ അര്‍ഹിക്കുന്ന വ്യക്തിയാണ്. കിട്ടട്ടെ, വാടക കൊടുക്കാതെ കുടുംബത്തോടൊപ്പം സ്‌നേഹത്തോടെ, സമാധാനത്തോടെ കിടന്നുറങ്ങാന്‍ ഒരു ഫ്‌ലാറ്റ്. അപ്പോ, എനിക്കു വേണ്ടി നിങ്ങള്‍ അത് ചെയ്യുമല്ലോ.. എന്നുമാണ് കിഷോര്‍ സത്യ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

  ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam

  മണിക്കുട്ടനാണ് എല്ലാ പിന്തുണയും. എന്റെ വീട്ടില്‍ ഉള്ള 5 ഫോണില്‍ നിന്നും 50 വോട്ട് വീതം ദിവസം ചെയ്യാറുണ്ട്,, ചേട്ടന്‍ പറഞ്ഞ പോലെ വാടക കൊടുക്കാതെ ഒരു വീട്ടില്‍ കിടന്നുറങ്ങാന്‍ ആ മനുഷ്യന് കഴിയണം അതാണ് പ്രാര്‍ത്ഥനയും. എന്നുമാണ് ഒരു ആരാധിക കിഷോറിന്റെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്. മണിക്കുട്ടനാണ്

  English summary
  Bigg Boss Malayalam Season 3: Actor Kishor Satya's Support To Manikuttan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X