For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിക്കുട്ടനെ അറിയാം, സായ് വിന്നറായാല്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നാണ് പറഞ്ഞത്: മനോജ് കുമാര്‍

    |

    ബിഗ് ബോസ് മൂന്നാം സീസണിലെ വിജയിയെ അറിയാനുളള കാത്തിരിപ്പിലാണ് എല്ലാവരും. വോട്ടിംഗ് കഴിഞ്ഞ ദിവസം അവസാനിച്ചതോടെ ഉടന്‍ ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകരുളളത്. പലരും തങ്ങളുടെ ഇഷ്ട മല്‍സരാര്‍ത്ഥിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. 95ാമത്തെ ദിവസം അപ്രതീക്ഷിതമായാണ് ബിഗ് ബോസ് ഷോ നിര്‍ത്തിവെക്കേണ്ടി വന്നത്. തുടര്‍ന്ന് പ്രേക്ഷകരുടെ വോട്ടിന്‌റെ അടിസ്ഥാനത്തില്‍ വിജയിയെ പ്രഖ്യാപിക്കുമെന്ന് എഷ്യാനെറ്റ് അറിയിക്കുകയായിരുന്നു.

    നടി നസ്രത്ത് ബറൂച്ചയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

    ഇത്തവണ മിക്ക മല്‍സരാര്‍ത്ഥികള്‍ക്കും വിജയ സാധ്യതകളുണ്ടെന്നാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത്. ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം തന്നെ സജീവമാണ്. അതേസമയം ബിഗ് ബോസിനെ കുറിച്ചുളള അഭിപ്രായങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ എത്താറുളള നടനാണ് മനോജ് കുമാര്‍, തന്‌റെ യൂടൂബ് ചാനലിലൂടെയാണ് അദ്ദേഹം മകനൊപ്പം സംസാരിക്കാറുളളത്.

    അതേസമയം ബിഗ് ബോസ് വോട്ടിംഗിനെ കുറിച്ച് വന്ന ഇവരുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങള്‍ സായി വിഷ്ണുവിനെ കുറിച്ച് മുന്‍പ് പറഞ്ഞ കാര്യം മറ്റൊരാള്‍ ഏടുത്ത് പോസ്റ്റ് ചെയ്തതിനെ കുറിച്ച് മനോജ് തന്‌റെ പുതിയ വീഡിയോയില്‍ പറയുന്നു. സായി വിഷ്ണുവിനെ കുറിച്ച് പറഞ്ഞ ഭാഗം മാത്രം കട്ട് ചെയ്ത് എടുത്താണ് മനോജിന്‌റെ വീഡിയോ ഒരാള്‍ പോസ്റ്റ് ചെയ്തത്. ഇതിനുളള വിശദീകരണം നല്‍കിയാണ് മനോജും മകനും പുതിയ വീഡിയോയില്‍ എത്തിയത്.

    സായി വിജയിയാവുമെന്നല്ല പറഞ്ഞത്, സായ് വിജയിക്കുവാണെങ്കില്‍ അതില്‍ അതിശയോക്തിയൊന്നും തോന്നേണ്ടതില്ലെന്നും ആണ് പറഞ്ഞതെന്നും മനോജ് പറയുന്നു. നിലവില്‍ വിന്നറാവാനുളള സാധ്യത മണിക്കുട്ടനെന്നായിരുന്നു അന്ന് പറഞ്ഞത്. മണിക്കുട്ടന് നല്ല രീതിയില്‍ ജനപ്രിതീ ലഭിക്കുന്നുണ്ട്. എന്നാല്‍ മണിക്കുട്ടനൊപ്പം ഡിംപല്‍, സായി വിഷ്ണു എന്നിവരും ഒപ്പമുണ്ട്.

    ഇപ്പോ വോട്ടിംഗില്‍ മണിക്കുട്ടന്‍ ചേട്ടന്‍ എന്നാണറിയുന്നത്. തൊട്ടുപിന്നിലായി സായി ചേട്ടനും എത്തുന്നു. ഇപ്പോ ഈ മൂന്ന് പേരാണ് മുന്നില്‍. ബാക്കിയുളള ആരും ഇനി കേറാനുളള ചാന്‍സ് ഇല്ല. സായി വിന്നറായാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്നായിരുന്നു അന്ന് പറഞ്ഞത്. സായി ഇപ്പോള്‍ കയറികൊണ്ടിരിക്കുകയാണ്. നാല് ദിവസം മുന്‍പ് പറഞ്ഞപ്പോള്‍ സായി ചിത്രത്തിലില്ലായിരുന്നു. ചെറിയൊരു വ്യത്യാസത്തിലാണ് സെക്കന്റുളളത്.

    ദയവ് ചെയ്ത് ആര്‍മികള്‍ വന്ന് ഞങ്ങളെ പൊങ്കാല ഇടരുത്. ഇപ്പോ ഏട്ട് പേരെയും ഒരുമിച്ച് നിര്‍ത്തിയിട്ട് ഏട്ട് പേരും വിജയി ആവുമെന്ന് പറയാന്‍ പറ്റുമോ. നമ്മള്‍ ഓരോ കാഴ്ചപ്പാടില്‍ പറയുന്നതല്ലെ, ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാട് ഉണ്ടായിരിക്കും. എന്നെ സംബന്ധിച്ച് ഈ ഏട്ട് പേരില്‍ അര് വിജയിയായാലും നമുക്ക് ഒരു പ്രശ്‌നവുമില്ല. ആര് വിജയി ആവുമെന്ന് പ്രേക്ഷകരല്ലെ തീരുമാനിക്കുന്നത്. നമ്മള് വോട്ട് ചെയ്ത് ജയിപ്പിക്കുന്നു. അതില് ഭൂരിപക്ഷം ആരാണോ അവര്‍ വിജയിക്കുന്നു.

    അര്‍ഹതയുളളവരെ പ്രേക്ഷകര്‍ തീരുമാനിക്കും. അല്ലാതെ വോട്ട് ഒന്നും വെറുതെ കൊണ്ടുപോയി കളയില്ല. എന്തായാലും നമ്മളുടെ വീഡിയോ എടുത്ത് ഇങ്ങനെയൊന്നും ഇടരുതരുതായിരുന്നു. സൂര്യയെ വല്ലാതെ സോഷ്യല്‍ മീഡിയ ആക്രമിക്കുന്നു. അങ്ങനെ ചെയ്യരുത്. അത് ക്രൂരതയാണ്. അവര്‍ വോട്ട് കുറഞ്ഞ് ഔട്ടായി, പുറത്തായ ശേഷവും ആക്രമിക്കുന്നത് ശരിയല്ല. കാരണം അത് ഒരു പെണ്‍കുട്ടിയാണ്.

    ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam

    അവിവാഹിതയാണ്. അമ്മയ്ക്കും അച്ഛനും വേദനയുണ്ടാക്കും. അത്രയ്ക്കും വേദനയോടെയാണ് അന്ന് സൂര്യ അത് പറഞ്ഞത്. നമുക്ക് ഒരാളെ കളിയാക്കാം, വിമര്‍ശിക്കാം. എന്നാല്‍ അതിന്‌റെ അതിര്‍വരമ്പുകള്‍ക്കപ്പുറം പോകരുത്. എന്റെ ഒരു അഭ്യര്‍ത്ഥനയാണ്. സൂര്യയെ ദയവ് ചെയ്ത്. നിങ്ങള്‍ വെറുതെ വിടണം. ഇപ്പോ ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ സൂര്യയുടെ ആളാണ് നിങ്ങളെന്ന് പറഞ്ഞു അടുത്ത ആള് വരും. ഇതാണ് ഇതിന്‌റയകത്തുളള കുഴപ്പം. എന്തെങ്കിലും പറഞ്ഞുകഴിഞ്ഞാല്‍ എന്താണതിലെ ശരിയായ വശം എന്ന് നോക്കില്ല. എല്ലാവരും മനുഷ്യരാണ്. എല്ലാവര്‍ക്കും തെറ്റൊക്കെ വരില്ലെ. ആരാണ് നൂറ് ശതമാനവും പെര്‍ഫക്ട് എന്ന് പറയുന്നവരുണ്ടോ. ആ വ്യക്തികള്‍ക്ക് തന്നെ എവിടെങ്കിലും തെറ്റ് പറ്റാം, മനോജ് പറഞ്ഞു.

    English summary
    bigg boss malayalam season 3: actor manoj kumar's clarification on the prediction about sai vishnu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X