മോഹൻലാലിന്റെ ബിഗ് ബോസ് ഹൗസിലേയ്ക്ക് മമ്മൂട്ടി എത്തുന്നു? വീഡിയോ വൈറൽ
ബിഗ് ബോസ് സീസൺ 3 സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. 14 പേരുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. തുടക്കത്തിൽ രസകരമായിരുന്നെങ്കിലും പിന്നീട് ഷോ അതിന്റെ സ്ഥിരം ട്രാക്കിലേയ്ക്ക് വരുകയായിരുന്നു. ബിഗ് ബോസിന്റെ ഓരോ ദിവസവും സംഭവ ബഹുലമാണ്.

ചെറിയ കാര്യങ്ങൾക്ക് പോലും കലഹിക്കുന്ന മത്സരാർഥികളെയാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ കാണുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ബിഗ് ബോസ് ഹൗസിൽ മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നതിനെ കുറിച്ചാണ്. നടൻ മനോജ് കുമാറാണ് രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി ബിബി ഹൗസിൽ എത്തിയാൽ മത്സരാർഥികളോട് സംസാരിക്കുന്നതാണ് മനോജ് പങ്കുവെച്ചിരിക്കുന്നത്.
ബിഗ് ബോസ് ഹൗസിൽ മമ്മൂട്ടി വന്നാല്‍ എങ്ങനെയിരിക്കുമെന്ന് മകൻ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായിട്ടാണ് നടന്റ ശബ്ദം അനുകരിച്ച് മനോജ് കുമാർ എത്തിയത്. ദി കിംഗിലെ ഡയലോഗാണ് നടൻ ബിഗ് ബോസ് ഹൗസനിന്റെ പശ്ചാത്തലത്തിൽ പറയുന്നത്. ബിഗ് ബോസ് ഹൗസിൽ നടക്കുന്ന സംഭവങ്ങളെ കുറിച്ചും മനോജ് വീഡിയോയിൽ രസകരമായി പറയുന്നുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ഗംഭീരമായിട്ടുണ്ടെന്നാണ് അധികം പേരും പറയുന്നത്.
ബിഗ് ബോസ് ആരംഭിച്ചിട്ട് മൂന്ന് ആഴ്ചകൾ പിന്നിടുകയാണ്. 14 മത്സരാർഥികളുമായി ആരംഭിച്ച ഷോയിൽ ഇപ്പോൾ 17 മത്സരാർഥികളാണുള്ളത്. കൂടാതെ ആദ്യത്തെ എലിമിനേഷനും കഴിഞ്ഞിട്ടുണ്ട്, ഗായിക ലക്ഷ്മിയാണ് ആദ്യത്തെ എലിമിനേഷനിൽ പുറത്തായിരിക്കുന്നത്. ശനി, ഞയാർ ദിവസങ്ങളിലാണ് ബിഗ് ബോസ് ഹൗസിൽ എലിമിനേഷൻ നടക്കാറുള്ളത്. മോഹൻലാൽ ആണ് ഫലം പ്രഖ്യാപിക്കുന്നത്.


Click it and Unblock the Notifications