മണിക്കുട്ടന്‍ വിന്നറായി തന്നെ പുറത്തുവരട്ടെ, പിന്തുണച്ച് നടന്‍ വിനു മോഹന്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ മികച്ച പ്രകടനവുമായി മുന്നേറുന്ന മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. ഷോയുടെ തുടക്കം മുതല്‍ എല്ലാവരുടെയും ഇഷ്ട മല്‍സരാര്‍ത്ഥിയാണ് എംക. ഇത്തവണ ബിഗ് ബോസില്‍ പ്രേക്ഷക പിന്തുണ കൂടുതലുളള മല്‍സരാര്‍ത്ഥി കൂടിയാണ് അദ്ദേഹം. മണിക്കുട്ടന്‍ ബിഗ് ബോസ് 3 ഫൈനലില്‍ എത്തുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതേസമയം മണിക്കുട്ടനെ പിന്തുണച്ച് സുഹൃത്തും നടനുമായ വിനുമോഹന്‍ എത്തിയിരുന്നു. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ സുഹൃത്തിനെ കുറിച്ച് വിനു മോഹന്‍ മനസുതുറന്നത്.

manikuttan-vinumohan

വളരെ ശക്തമായ പ്രകടനം കാഴ്ചവെച്ചുകൊണ്ടാണ് മണിക്കുട്ടന്‍ നമ്മളയെല്ലാം വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് വിനു മോഹന്‍ പറയുന്നു. ഞാനും മണിയും ഒരുമിച്ച് സിനിമ ചെയ്തപ്പോള്‍ ആ കാരക്ടറിലേക്ക് വരാനായിട്ട് അവന്‍ ഒരുപാട് സ്‌ട്രെയിന്‍ ചെയ്തിട്ടുണ്ട്, അവന്‍ ഭയങ്കരമായ ഡെഡിക്കേഷനോടെ വരാറുണ്ട്. അതേപോലെ തന്നെയാണ് ക്രിക്കറ്റിലും. സിനിമയേക്കാളും കൂടുതല്‍ ക്രിക്കറ്റിലാണ് ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നത്.

ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

ചെയ്യുന്ന കാര്യത്തോടുളള ആത്മാര്‍ത്ഥയും മുന്നേറണമെന്നുളള ആഗ്രഹവും മനസിന്‌റെ ധൈര്യവുമൊക്കെയാണ് അവന്‌റെ കൈമുതല്‍. അതുകൊണ്ട് തന്നെയാണ് ബിഗ് ബോസ് സീസണ്‍ 3യില്‍ അവന് ശക്തമായി മുന്നേറാന്‍ സാധിക്കുന്നത്. തീര്‍ച്ചയായും വിന്നറായി തന്നെ അവന്‍ പുറത്തുവരട്ടെ, ഒരുപാട് സന്തോഷം, എല്ലാവിധ ആശംസകളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ. വിനു മോഹന്‍ പറഞ്ഞു. അതേസമയം ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കാണ് നിലവില്‍ ബിഗ് ബോസില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പോയിന്‌റുകള്‍ നേടുന്നവര്‍ ഫൈനലില്‍ എത്തും. കഴിഞ്ഞ ദിവസം ആരംഭിച്ച ടാസ്‌ക്കില്‍ അനൂപ് കൃഷ്ണന്‍ കൂടുതല്‍ പോയിന്‌റുകള്‍ നേടി മുന്നിലെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X