ഇരട്ടകളെ പോലെ കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു, വിവേക് ഗോപന്റെ വാക്കുകൾ വൈറലാകുന്നു
യൂത്തും കുടംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് മണിക്കുട്ടൻ. വിനയൻ സംവിധാനം ചെയ്ത് ബോയ് ഫ്രണ്ട് എന്ന ചിത്രത്തലൂടെയാണ് മണിക്കുട്ടൻ വെള്ളിത്തിരയിൽ എത്തിയത്. രമേഷ് എന്ന കഥാപാത്രത്തെയായിരുന്നു നടൻ അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷകരെ സ്വന്തമാക്കാൻ മണിക്കുട്ടന് കഴിഞ്ഞിരുന്നു. പിന്നീട് മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളിൽ തിളങ്ങാൻ നടന് കഴിഞ്ഞിരുന്നു.
സാരിയിൽ ഗ്ലാമറസായി നടി, ചിത്രം കാണൂ
പ്രേക്ഷകരെ ഞെട്ടിപ്പിച്ചു കൊണ്ടാണ് ബിഗ് ബോസ് സീസൺ 3 ൽ മണിക്കുട്ടൻ എത്തിയത്. സാധ്യത ലിസ്റ്റിൽ പോലും നടന്റെ പേര് ഇടം പിടിച്ചിരുന്നില്ല. തുടക്കം മുതലെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു മണിക്കുട്ടന് ലഭിച്ചത്. മത്സരാർഥികൾക്കിടയിൽ പോലും മണിക്കുട്ടന് ആരാധകരുണ്ട്.

ബിഗ് ബോസ് സീസൺ 3 അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുമ്പോൾ മണിക്കുട്ടന് പിന്തുണയുമായി താരങ്ങൾ രംഗത്ത് എത്തുകയാണ്. തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടേയും ഫാൻസ് പേജിലൂടേയുമാണ് പിന്തുണയുമായി രംഗത്ത് എത്തുന്നത്. ശിൽപ്പ ബാല, ശരണ്യ മോഹൻ, അരവിന്ദ് കൃഷ്ണൻ, നടൻ വിനു മോഹൻ, റിയാസ് ഖാൻ, നടൻ സുധീർ എന്നിവർ താരത്തിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. ഇവരുടെ പോസ്റ്റുകൾസോഷ്യൽ മീഡിയയിൽ വൈറലുമായിരുന്നു.

ഇപ്പോഴിത മണിക്കുട്ടന് പിന്തുണയുമായി നടനും സമൂഹിക പ്രവർത്തകനുമായ വിവേക് ഗോപൻ രംഗത്ത് എത്തിയിരിക്കുകയാണ്. മണിക്കുട്ടന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വിവേക് ഗോപൻ. വീഡിയോയിലൂടെയാണ് സുഹൃത്തിന് ആശംസ നേർന്നിരിക്കുന്നത്,കൂടാതെ മണിക്കുട്ടനുമായുള്ള സൗഹൃദത്തെ കുറിച്ചും നടൻ വാചാലനാവുന്നുണ്ട്. വിവേക് ഗോപന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വിവേക് ഗോപന്റെ വാക്കുകൾ ഇങ്ങനെ... "എന്റെ പ്രിയ സുഹൃത്തും എന്റെ എല്ലാം എല്ലാം ആയ എന്റെ ചക്കരകുട്ടൻ മണിക്കുട്ടൻ, ഇത്തവണത്തെ ബിഗ് ബോസിലെ സ്ട്രോങ്ങ് മത്സരാർഥിയാണ്. അവൻ വളരെ സ്ട്രോങ്ങ് ആയി മുൻപോട്ട് പോയ്കൊണ്ടിരിക്കുകയാണ് എന്ന് അറിയാം.
മണിക്കുട്ടനെ എനിക്ക് ഒരുപാട് വർഷങ്ങളായിഅറിയാം. എന്റെ പ്രിയ സുഹൃത്തുക്കളിൽ ഏറ്റവും അടുത്ത സുഹൃത്താണ് മണിക്കുട്ടൻ. മണിക്കുട്ടനെ ആദ്യം ഞാൻ പരിചയപ്പെടുന്നത് സിസിഎൽ വച്ചിട്ടാണ്. ഒരുമിച്ചുണ്ടുറങ്ങി എന്നെപോലെയുള്ള ബന്ധമാണ്", തങ്ങൾക്ക് ഇടയിലുള്ളത്. ഇരട്ടകളെ പോലെ കഴിഞ്ഞിരുന്ന ഒരു കാലം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതായും വിവേക് ഗോപൻ പറയുന്നു.
Recommended Video

ആ മണിക്കുട്ടൻ ഇപ്പോൾ ബിഗ് ബോസിൽ വളരെ ശക്തമായി തന്നെ മുൻപോട്ട് പോയ്കൊണ്ടിരിക്കുകയാണ്. ഇനിയും ഇനിയും ഇതേപോലെ ശക്തിയിൽ മുൻപോട്ട് പോകട്ടെ. അവന് എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. അവൻ ബിഗ് ബോസിൽ വിജയിച്ചു വരും എന്ന പ്രതീക്ഷയിൽ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ . ജയിച്ചു വന്നിട്ട് വേണം ഉഗ്രൻ പാർട്ടി നടത്താൻ", എന്നും വിവേക് വീഡിയോയിൽ പറയുന്നു. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള മത്സരാർഥിയാണ് മണിക്കുട്ടൻ.


Click it and Unblock the Notifications