For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സന്തോഷിക്കണോ, സങ്കടപ്പെടണോ എന്നറിയാത്ത ഒരു അവസ്ഥ, മണിക്കുട്ടനെയും ഡിംപലിനെയും കുറിച്ച് അശ്വതി

  |

  ബിഗ് ബോസിലെ വീക്ക്‌ലി ടാസ്‌ക്ക് എപ്പിസോഡിനെ കുറിച്ച് മനസുതുറന്ന് നടി അശ്വതി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നാണയപ്പെരുമ ടാസ്‌ക്കിലെ മല്‍സരാര്‍ത്ഥികളുടെ പ്രകടനത്തെ കുറിച്ച് അശ്വതി എഴുതിയത്. മണിക്കുട്ടന്‌റെ തിരിച്ചുവരവും ഡിംപലിനോട് അച്ഛന്‌റെ വിയോഗം ബിഗ് ബോസ് പറഞ്ഞതുമൊക്കെ നടിയുടെ പോസ്റ്റിലുണ്ട്. അശ്വതിയുടെ വാക്കുകളിലേക്ക്; പണക്കിലുക്കം തുടങ്ങി. ഋതുവിന്റെ ടാർഗറ്റ് അനൂപ് ആണ്. അനൂപിന്റെ കോയിൻ സ്വന്തമാക്കാൻ.

  ഗ്ലാമറസ് ലുക്കില്‍ നടി , ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  ഡിമ്പൽ ചാടി മറിഞ്ഞാണ് കോയിൻ എടുത്തത്.. ഞാൻ പേടിച്ചു പോയി. എല്ലാരും കോയിൻ ദേഹത്തു നിറച്ചു അങ്കിൾ ബൺസും ആന്റി ബൺസും ആയിട്ടാണ് നടപ്പ്. രണ്ടാംഘട്ടത്തിലേക്ക് നാണയപ്പെരുമ. വ്യത്യസ്തമായ കോയിനുകൾ വീട്ടിൽ ഒളിപ്പിച്ചിരിക്കുന്നത് കണ്ടു പിടിക്കുക. ബിഗ്ഗ്ബോസ്സ് ക്ലൂ നൽകി.."ദോശക്കു നല്ല രുചിയാണ് "..എല്ലാരും അടുക്കളയിലേക്ക്. കോയിൻ കിട്ടിയത് സൂര്യക്ക്.

  സൂര്യയെ ഡിമ്പലും രമ്യയും ഋതുവും വളഞ്ഞു കോയിന് വേണ്ടി. ഉടനെ സായി "ആ പാവത്തിനെ വെറുതെ വിടൂ "എന്ന ഡയലോഗുമായി എൻട്രി. ഋതു കോർക്കുന്നു എന്നു കണ്ടപ്പോൾ പോയി. ഡിമ്പുവിനെ ഇന്ന് കാണുമ്പോൾ ഒക്കെ ചങ്കിൽ എന്തോ ഒരു വേദന ആണ്. നാളെ ഡിമ്പു ബിഗ്‌ബോസ് ഹൌസ്നോട് വിട പറഞ്ഞു ഇറങ്ങുവാണ് എന്നാണ് കേട്ടത്. നാളെ മണിക്കുട്ടൻ കയറുമെന്നും. സന്തോഷിക്കണോ, സങ്കടപ്പെടണോ എന്നറിയാത്ത ഒരു അവസ്ഥ.

  നാണയപ്പെരുമ മൂന്നാം ഘട്ടത്തിലേക്കു..2 പേരായി 5 ഗ്രൂപ്പ്‌ തിരിയുക, ഒപ്പം കിട്ടുന്ന ഡൈഞ്ചർ കോയിൻ ആരുടെയെങ്കിലും ദേഹത്ത് ഒട്ടിക്കുക ബസ്സർ ശബ്ദം വരുമ്പോൾ ആരുടെ ദേഹത്താണോ ആ കോയിൻ അവരുടെ 50% കോയിൻ നഷ്ട്ടമാകും. സൂര്യയ്ക്ക് ആണ് അത് ആദ്യം കിട്ടിയത് വളരെ തന്ത്രപരമായി അത് ഋതുനെ ഏൽപ്പിച്ചു ആള് സ്കൂട്ട് ആയി. ഋതുവും, സൂര്യയും, കിടിലുവും ടോയ്‌ലെറ്റിൽ കയറി വാതിലടച്ചു. അതെന്തൊരു മോശം പരിപാടി.

  ഇടയ്ക്കു കിടിലു ഇറങ്ങി. സൂര്യയുടെ കൈയിൽ ഡെയ്ഞ്ചര്‍ കോയിൻ കിട്ടിയാൽ അതപ്പോ തന്നെ ഋതുവിനെ ഏൽപ്പിച്ചു ആള് രക്ഷപെടും. 8ന്റെ പണിയാണ് ഇന്ന് ഋതുവിന് കിട്ടിയത്. അതിലും വല്യ 16ന്റെ പണി ആണ് ബിഗ്‌ബോസ് കൊടുത്തത്. എല്ലാരും നന്നായി കളിച്ചതു കൊണ്ടു അൽപ്പം കൂടി ദൈർഘ്യം ഏറിയ റൗണ്ട് കൊടുത്തു കൊണ്ടു. എല്ലാരും തളർന്നു അനങ്ങാൻ പറ്റാതായി. ഋതു, സൂര്യ, കിടിലു, നോബിചേട്ടൻ അവർ അന്യോന്യം ടാർഗറ്റ് ചെയ്താണ് കളിച്ചതു .

  അതുകൊണ്ട് അഡോണി, റംസാൻ, ഡിമ്പു, അനൂപ്, സായി എല്ലാം സേഫ് ആയിരുന്നു. പക്ഷെ ഋതു വളരെ നന്നായി കളിച്ചു. ബസ്സർ അടിച്ചപ്പോൾ ഋതുവിന്റെ കൈയിൽ ആയിരുന്നു ഡെയ്ഞ്ചര്‍ കോയിൻ. So സൂര്യയുടെയും ഋതുവിന്റെയും 50% പോയി. ആഹ് രമ്യ പറഞ്ഞത് പോലെ ആദ്യത്തെ റൗണ്ടിൽ സൂര്യയും ഋതുവും ടോയ്‌ലെറ്റിൽ കയറി ഒളിച്ചിരുന്നതാണ് അവർക്കു വിന ആയതു.

  ബിഗ്ഗ്‌ബോസ് ഇന്ന് വളരെ കൂൾ ആയിരുന്നു. ഡിമ്പുവിന്റെ ലാസ്റ്റ് ക്യാമറ നോക്കി പപ്പാ ഇന്നത്തെ ഈ ടാസ്ക് കണ്ടാൽ എന്ത് പറയുമെന്ന് പറഞ്ഞപ്പോൾ നെഞ്ച് പിടഞ്ഞു. പാവം ആ സമയം അറിയുന്നില്ലല്ലോ. ഡിമ്പു... വീ ഓള്‍ ലവ് യൂ, ബി സ്‌ട്രോംഗ്, ഓള്‍ പ്രയേര്‍സ്‌.

  English summary
  bigg boss malayalam season 3: actress aswathy about contestants weekly task performance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X