twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂര്യയുടെ മണിക്കുട്ടനോടുള്ള ഫീലിംഗ് ആണ് സ്പീഡ് ബ്രേക്കര്‍; ആ സാരി സ്റ്റൈലിങ്ങും മനോഹരമാണെന്ന് അശ്വതി

    |

    ബിഗ് ബോസിന്റെ 52 ദിവസങ്ങളും മനോഹരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് മത്സരാര്‍ഥികള്‍. കഴിഞ്ഞ രണ്ട് സീസണിലും വിജയ സാധ്യതയുള്ള മത്സരാര്‍ഥികളെ തുടക്കം മുതല്‍ വ്യക്തമായിരുന്നു. ഇത്തവണ അതിനുള്ള സാധ്യതയാണ് ഓരോ ടാസ്‌ക് കഴിയുംതോറും അവസാനിക്കുന്നത്. ഈ ആഴ്ച സ്വയം കഴിവ് തെളിയിക്കാനുള്ള വീക്ക്‌ലി ടാസ്‌കാണ് കൊടുത്തത്.

    മലയാളികൾക്ക് ഏറെ സുപരിചിതയായ ബോളിവുഡ് സുന്ദരി, കിരൺ റത്തോഡിൻ്റെ ഹോട്ട് ചിത്രങ്ങൾ കാണാം

    റംസാനും ഫൊളി ഫിറോസും സജ്‌നയുമൊക്കെ ഗംഭീര പ്രകടനം നടത്തിയതിനെ കുറിച്ച് വിലയിരുത്തുകയാണ് സീരിയല്‍ നടി അശ്വതി. ഒപ്പം മോണിങ് ആക്ടിവിറ്റിയില്‍ മണിക്കുട്ടന്‍ സൂര്യയോട് എന്ന പോലെ പറഞ്ഞ കാര്യത്തെ കുറിച്ച് കൂടി നടി സൂചിപ്പിച്ചിട്ടുണ്ട്. അശ്വതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വിശദമായി വായിക്കാം...

     സൂര്യയുടെ മണിക്കുട്ടനോടുള്ള ഫീലിംഗ് ആണ് സ്പീഡ് ബ്രേക്കര്‍

    52-മത് ദിവസം മോര്‍ണിംഗ് ആക്ടിവിറ്റി. മണിക്കുട്ടന് ആ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്? സൂര്യയുടെ മണിക്കുട്ടനോടുള്ള ഫീലിംഗ് ആണ് സ്പീഡ് ബ്രേക്കര്‍ എന്നത് സൂര്യക്കുള്ള സൂചന ആണോ ആ ഫീലിംഗ് മുന്നോട്ട് കൊണ്ടൊകാന്‍ താല്‍പ്പര്യം ഇല്ലാ എന്നു? സ്ഥിരം ഉള്ളപോലെ ഫിറോസ് ഖാന് പറ്റിയ യാത്രക്കാര്‍ ആ വീട്ടില്‍ ഇല്ല. വീക്കിലി ടാസ്‌കില്‍ റംസാന്‍ മോണോ ആക്ട്, വീഡിയോ ജോക്കി, ഡാന്‍സ് ചെയ്തു. ഗംഭീരം ആയിരുന്നു. ഡാന്‍സ് സ്‌പോട് കൊറിയോഗ്രാഫി ആയതു കൊണ്ടാകാം, റംസാന്റെ ഡാന്‍സ് നല്ലപോലെ അറിയുന്നത് കൊണ്ടും അല്‍പ്പം കൂടി നന്നാക്കാം, എനര്‍ജി എവിടൊക്കെയോ നഷ്ട്ടപെട്ടു എന്നു തോന്നിയിരുന്നു.

     സൂര്യയുടെ മണിക്കുട്ടനോടുള്ള ഫീലിംഗ് ആണ് സ്പീഡ് ബ്രേക്കര്‍

    പൊളി ഫിറോസ് ഡാന്‍സ്‌ന്റെ കാര്യം സത്യസന്ധമായി അത് പറഞ്ഞു. പക്ഷെ ഓവര്‍ ഓള്‍ ഗംഭീരം അതിപ്പോ എന്നോട് തന്നെ പെട്ടന്ന് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ ഡാന്‍സര്‍ ആണ് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല മിഴിച്ചു അവിടെ നില്‍ക്കും അത് വേറെ കാര്യം. ഡിംപല്‍ സിംപതി പിടിച്ചുപറ്റി എന്നൊരിക്കലും പറയാന്‍ എനിക്ക് തോന്നുന്നില്ല. ബാക്കി ഉള്ളവര്‍ മറ്റു കഥാപാത്രങ്ങളായി മോണോ ആക്ട് ചെയ്തപ്പോള്‍ ഡിമ്പല്‍ സ്വയം കഥാപാത്രമായി കണ്ടു ക്ലിനിക്കില്‍ പോകുന്ന രംഗം അഭിനയിച്ചു. അത് ഗംഭീരം ആശയമായി.

     സൂര്യയുടെ മണിക്കുട്ടനോടുള്ള ഫീലിംഗ് ആണ് സ്പീഡ് ബ്രേക്കര്‍

    ആ സാരീ സ്‌റ്റൈലിങ് ശരിക്കും മനോഹരമാണ്. പിന്നെ ഡിംപല്‍ താനൊരു മോഡല്‍. ഞാന്‍ ഉദ്ദേശിച്ചത് തന്നെ കിടിലുവും പറഞ്ഞു. അല്ലേലും പ്രവചനം ആന്‍ഡ് റിവ്യൂ കിടിലുവിനെ തോല്‍പ്പിക്കാന്‍ ആരുണ്ട് മക്കളെ? ഫിറോസ് സജ്ന പെര്‍ഫോമന്‍സ് അവരെ സംബന്ധിച്ചു വളരെ വെല്ലുവിളി നിറഞ്ഞതാണ്. കാരണം നന്നായി തിമിര്‍ത്തു പെര്‍ഫോം ചെയ്തു നിന്നാല്‍ മാത്രമേ കോയിന്‍സ് ലഭിക്കുകയുള്ളു. ഇനി ചെയ്താല്‍ തന്നെ കോയിന്‍സ് കിട്ടണം എന്നുമില്ല. കാരണം അവര്‍ ഒരു പ്ലാനിംഗിലോ, സോപ്പ് പതപ്പിക്കലിലോ ഇല്ല.

     സൂര്യയുടെ മണിക്കുട്ടനോടുള്ള ഫീലിംഗ് ആണ് സ്പീഡ് ബ്രേക്കര്‍

    പക്ഷെ അവര്‍ കുഴപ്പമില്ലാതെ ചെയ്തു. ഒരുപക്ഷെ ഫിറോസിനെക്കാള്‍ സജ്ന ഒരു പടി മുന്നില്‍ നിന്നുവോ എന്നു തോന്നിപ്പോയി. ഇടയ്ക്കു ചില കുറവുകള്‍ ഉണ്ടെങ്കിലും അതെന്തോ എടുത്തു പറയാന്‍ തോന്നാത്ത വിധം കവര്‍ അപ്പ് ചെയ്തു അവസാനിപ്പിച്ചു. ഇടയ്ക്കു സൂര്യയെയും, കിടിലുവിനെയും ഒന്ന് താങ്ങി. കോയിന്‍സ് കൊടുക്കുന്നതില്‍ പ്ലാന്‍ഡ് ആയതു കൊണ്ടും ഒട്ടും സത്യസന്ധത ഇല്ലാത്തത് കൊണ്ടും, ഗെയിം സ്പിരിറ്റ് ഇല്ലാതെ ഇങ്ങോട്ടും കിട്ടണം എന്ന ചിന്തയില്‍ കൊടുക്കുന്നത് കൊണ്ടും അതിനെ കുറിച്ച് ഒന്നും പറയുന്നില്ല.

    Recommended Video

    Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam
     സൂര്യയുടെ മണിക്കുട്ടനോടുള്ള ഫീലിംഗ് ആണ് സ്പീഡ് ബ്രേക്കര്‍

    സായി ഡിംപാലിനോടും പൊളി ഫിറോസിനോടും അഭിപ്രായം പറയുന്നത് ആര്‍ക്കെങ്കിലും മനസ്സിലായോ? എനിക്ക് പിടികിട്ടിയില്ല? സായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരുപാടു പുറകോട്ടാണ്. പൊളി ഫിറോസുമായി തര്‍ക്കിക്കുമ്പോള്‍ ഇടയ്ക്കു സജ്നയുടെ കുട്ടികുറുമ്പിലേക്കാണ് ശ്രദ്ധ പോയത്. സൂര്യ പറഞ്ഞത് പോലെ ഒരു സര്‍വൈവല്‍ സീസണ്‍ ആണ്. അതെ ഇപ്രാവിശ്യം അത് ബിഗ് ബോസിനെ ഇഷ്ട്ടപെടുന്ന പ്രേക്ഷകര്‍ക്കു ആണെന്ന് മാത്രം. എന്നും അശ്വതിയുടെ കുറിപ്പില്‍ പറയുന്നു.

    English summary
    Bigg Boss Malayalam Season 3: Actress Aswathy About Firoz-Sajna And Ramzan's Weekly Task Perfomance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X