For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിലപ്പോള്‍ ബിഗ് ബോസ് ഇനിയും ദിവസങ്ങള്‍ നീട്ടാം, കാത്തിരുന്ന സര്‍പ്രൈസ് നാളെ ഉണ്ടാവാം; തുറന്ന് പറഞ്ഞ് അശ്വതി

  |

  ബിഗ് ബോസ് മലയാളം 84-ാം ദിവസവും പൂര്‍ത്തിയായിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ ആരൊക്കെ പുറത്ത് പോകും. ആരൊക്കെ ഫൈനലില്‍ എത്തുമെന്നൊക്കെ അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കഴിഞ്ഞ ആഴ്ചയിലെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് അവതാരകനായ മോഹന്‍ലാല്‍ എത്തിയത്. സാധാരണയില്‍ നിന്നും വേറിട്ട് ഇന്നത്തെ എപ്പിസോഡ് തീര്‍ന്നത് പോലും അറിഞ്ഞില്ലെന്ന് പറയുകയാണ് നടി അശ്വതി.

  ബിക്കിനിയിലും അതീവ സുന്ദരിയായി ശ്രദ്ധ ആര്യ, നടിയുടെ ഫോട്ടോസ് വൈറലാവുന്നു

  ഇപ്പോള്‍ നമ്മള്‍ എല്ലാവരും ബിഗ് ബോസ് കണ്ടെസ്റ്റന്‍സിനെ പോലെ വീടിന് ഉള്ളില്‍ ഇരുന്ന് പോരാടുകയാണ്. അകലം പാലിച്ചു വീട്ടിലിരുന്നു ആ മഹാമാരിയെ നേരിടാം. ഇതില്‍ നിന്നു എത്രയും പെട്ടന്ന് മോചിതര്‍ ആകാനായി പ്രാര്‍ത്ഥിച്ചുകൊണ്ട് തുടങ്ങാം. കാനന വില്ലയിലേക്ക് കൊലയാളി ആയി ലാലേട്ടന്‍, ബിഗ് ബാസ് ലാലേട്ടനോട് മണിക്കുട്ടനെ കൊണ്ട് 'കൂ കൂ' എന്നു പറയിപ്പിക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അപ്പോള്‍ ലക്ഷ്യം മണിക്കുട്ടനോ? അതാ വന്ന് ശരിക്കൊന്നു നിന്നില്ല അപ്പോളേക്കും ബ്രേക്കോ? അതെന്തൊരു പണിയാ ലാലേട്ടാ.

  ലാലേട്ടാ സൂര്യയോട് സുഖമാണോ എന്നു ചോദിച്ചു. സൂര്യ മറുപടി പറഞ്ഞപ്പോള്‍ നോക്കിയ ആ നോട്ടം. ഇന്നേവരെ ഒരു സിനിമയിലും ആ എക്‌സ്പ്രഷന്‍ ഇട്ടു കാണില്ല എന്റെ പൊന്നോ. കാനനവില്ല വിശേഷങ്ങള്‍ ആണ് ചോദിച്ചത്. എല്ലാര്‍ക്കും പേടിയുണ്ട് ഇതിനിടയില്‍ ആരെയാണ് കൊല്ലാന്‍ പ്ലാന്‍ എന്നുള്ളത് അറിയാതെ, ദേ പിന്നേം പോയി ബ്രേക്കിന്. ലാലേട്ടന്‍ ഒരു കുഞ്ഞ് കുറുമ്പ് ഒപ്പിച്ചു. മണിക്കുട്ടന്റെ കൈയില്‍ ബിഗ് ബോസ് ഏല്‍പ്പിച്ച ഫോണ്‍ ഉണ്ട്. അതിലേക്ക് ലാലേട്ടന്‍ വിളിച്ച് കൊണ്ടേ ഇരുന്നു സംസാരത്തിനിടയില്‍. മണിക്കുട്ടന്‍ ഓടി വാഷ്‌റൂമിലേക്ക്. ബിഗ് ബോസ് നല്‍കിയ ലാലേട്ടന്റെ ദൗത്യം കഴിഞ്ഞു. മണിക്കുട്ടനെ കൊണ്ട് കൂ കൂ പറയിപ്പിച്ചു ഫോണ്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍.

  ഒപ്പം തന്നെ എല്ലാവരും അറിഞ്ഞു മണിക്കുട്ടന്‍ ആയിരുന്നു മെയിന്‍ കൊലപാതകി എന്നു. ഫോണ്‍ വൈബ്രേറ്റ് ചെയ്തപ്പോള്‍ മണിക്കുട്ടന്റെ പരുങ്ങല്‍ ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. എല്ലാവര്‍ക്കും എങ്ങനെ ആണ് ഓരോരുത്തര്‍ കൊല്ലപെട്ടത് എന്നുള്ളത് കാണിച്ചു കൊടുത്തു. ആ വീഡിയോ കണ്ടപ്പോള്‍ 'കാനനവില്ല' ടാസ്‌ക് ഇത്ര ഗംഭീരം ആയിരുന്നോ എന്നു തോന്നി. വീഡിയോ കാണിച്ചപ്പോള്‍ പെട്ടത് സായി ആണ്. നോമിനേറ്റ് ചെയ്തത് ആരൊക്കെ എന്നു മണിക്കുട്ടനോട് പറഞ്ഞത് കാണിച്ചു. അന്നേരം ഋതുവിന്റെയും, സൂര്യയുടെയും മുഖം തുടുത്തു വീര്‍ത്തു.

  ലാലേട്ടന്‍ സൂര്യയോട് പുറത്തു പോകണോ എന്നു ചോദിച്ചു. വെറുതെ കരയുന്നതിന് ധൈര്യമായിട്ടിരിക്കാന്‍ ഉപദേശം നല്‍കിയപ്പോള്‍ വീണ്ടും കരഞ്ഞു. വെറുതെ ആരും അറിയാത്ത സംഭവങ്ങളൊന്നും എടുത്തു പറയരുത് എന്നും പറഞ്ഞു. സൂര്യക്ക് അതു ശരിക്കു കൊണ്ടു. ലാലേട്ടന്‍ ടോപ്പിക്ക് മാറ്റി രസം ഉണ്ടാക്കുന്നതിലേക്ക് പോയി എന്നിട്ടും സൂര്യ സംഭവം വിട്ടില്ല. ബ്രേക്കിനു പോയപ്പോള്‍ ഞാന്‍ പോകുവാ പോകുവാ എന്നു ഋതുവിനോട്, വേറാരും മൈന്‍ഡ് ചെയ്യുന്നില്ല. എന്നാപിന്നെ പോകണോ എന്നു ചോദിച്ചപ്പോള്‍ അങ്ങ് പറഞ്ഞാല്‍ പോരായിരുന്നോ പോകണം ലാലേട്ടാ എന്നു.

  കരഞ്ഞോ മനുഷ്യരായാല്‍ കരയും. പക്ഷെ ഇതെന്തൊരു കരച്ചിലാ എന്റെ ദൈവമേ... കാണാനുള്ള സകല ഇന്ററസ്റ്റും കളയും. അടുത്തത് സ്ഥിരം ഉള്ള ഒരു ഗെയിം. ബലൂണ്‍ കൊണ്ടാണ് ഗെയിം. നോബി ചേട്ടനെ അധികം മേലനങ്ങേണ്ട എന്നുള്ളത്‌കൊണ്ട് റഫറി ആക്കി. അപ്പോളാണ് സൂര്യ ആ വല്യ സത്യം അറിയിച്ചത്. കുഞ്ഞിലേ ബലൂണ് വിഴുങ്ങിയത് കൊണ്ട് വീട്ടുകാര്‍ അതിനു ശേഷം ബലൂണ് കൈയില്‍ കൊടുക്കാറില്ല എന്നത്. അതോണ്ട് കുഞ്ഞാവ അയ്യോ അല്ലാ സൂര്യ റെഫറി ആയി.

  പിന്നെ പ്രേതകഥയിലേക്ക് കടന്നു. ലാലേട്ടന്‍ ഒരു പ്രേത കഥ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ മണി മുഴങ്ങി, മണിക്കുട്ടന്‍ ഇരയാക്കപ്പെട്ടിരിക്കുന്നു എന്നറിയിച്ചു കൊണ്ട്. ആകെ മൊത്തത്തില്‍ കാനന വില്ലയും ബലൂണ് കളിയും, പ്രേത കഥയും കൊണ്ടു ഒന്നര മണിക്കൂര്‍ ലാലേട്ടന്‍ കൊണ്ട് പോയി. നാളെ എവിക്ഷന്‍ ഉണ്ടാകാം ഉണ്ടാകാതിരിക്കാം. കാത്തിരുന്നൊരു സര്‍പ്രൈസ് നാളെ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. ചിലപ്പോള്‍ ബിഗ് ബോസ് ഇനിയും ദിവസങ്ങള്‍ നീട്ടാം, നീട്ടാതിരിക്കാം എല്ലാം കണ്ടുതന്നെ അറിയണം.

  English summary
  Bigg Boss Malayalam Season 3: Actress Aswathy About Kananan Villa Task And Mohanlal's Perfomance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X