For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചുമ്മാതല്ല ആ പാവം ജീവനും കൊണ്ടു ഓടിയത്; സൂര്യയോടുള്ള വിരോധമല്ല, എങ്കിലും പ്രവചനം നടത്തി സീരിയല്‍ നടി അശ്വതി

  |

  ബിഗ് ബോസ് റിവ്യൂ എഴുതി നിരന്തരം ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങുകയാണ് സീരിയല്‍ നടി അശ്വതി. ഇത്തവണ റിവ്യൂ മാത്രമല്ല ചെറിയൊരു പ്രവചനം കൂടി നടത്തിയാണ് അശ്വതി എത്തിയിരിക്കുന്നത്. മണിക്കുട്ടന്‍ ബിഗ് ബോസില്‍ നിന്ന് പോയതിന് ശേഷം അവിടെ നടന്ന സംഭവങ്ങളെ കുറിച്ചും മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ നടി സൂചിപ്പിച്ചിരുന്നു.

  അമ്മയെ പോലെ അതീവ സുന്ദരിയായി ജാൻവി കപൂർ, ബോളിവുഡിൻ്റെ പ്രിയ താരപുത്രിയുടെ പുത്തൻ ഫോട്ടോസ്

  പ്രേക്ഷകരും മത്സരാര്‍ഥികളും ഒരുപോലെ ആഗ്രഹിക്കുന്നത് മണിക്കുട്ടന്‍ തിരിച്ച് വരുമെന്നാണ്. മണിക്കുട്ടന്‍ തിരിച്ച് വരുന്നതിനൊപ്പം ഈ ആഴ്ച സൂര്യ പുറത്ത് പോവുമെന്നുള്ള പ്രവചനമാണ് അശ്വതി നടത്തിയത്. ഒപ്പം കഴിഞ്ഞ വീക്ക്‌ലി ടാസ്‌കില്‍ മികവുറ്റ പ്രകടനം നടത്തിയവരെ കുറിച്ചും നടി പറയുന്നു.

  'ന്റെ മണിക്കുട്ടനെ തൊട്ടാല്‍. തൊട്ടവന്റെ കൈ ഞാന്‍ വെട്ടും' ചുമ്മാതല്ല ആ പാവം ജീവനും കൊണ്ടു ഓടിയത്. ഒരു കുഞ്ഞ് പ്രവചനം, ഈ ആഴ്ച സൂര്യ പോകും. തിരിച്ചു മണിക്കുട്ടന്‍ കയറും. ഇത് സൂര്യയോടുള്ള വിരോധമല്ല. അടുത്താഴ്ച ഗെയിം അങ്ങനെ പോകുമെന്ന് മനസ് പറഞ്ഞു. ചിലപ്പോള്‍ സംഭവിക്കാം. സംഭവിക്കാതിരിക്കാം. വീക്ക്‌ലി ടാസ്‌ക് കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്ന 'നാണയ പെരുമ' ഈ ഗെയിംല്‍ മോഷണങ്ങള്‍ നടക്കുമ്പോഴാണ് കാണാന്‍ ഒന്നുടെ രസം. ഡിംപലേ റംസാനോട് കോയിന്‍ ചോദിക്കുന്നതിലും ഭേദം, ഇടി കൊണ്ടിട്ടാണേലും കോയിന്‍ പിടിക്കുന്നതാണെ.

  കിടിലു ഡിംപലിനെ ഒരുപാടു സഹായിക്കുന്നത് കണ്ടു സന്തോഷം തോന്നി. ഋതുവിനു നല്ല ഹൈറ്റ് ഉള്ളതല്ലേ. എളുപ്പം പിടിക്കാവുന്ന അല്ലെ ഉള്ളു. ആഹ് ഇനി റംസാന്റെ പിന്നാലെ നടന്നോ ഇപ്പൊ കിട്ടും കോയിന്‍. ഡിംപല്‍ അധ്വാനിച്ചതിന്റെ പകുതി പോലും ഋതു കളിക്കുന്നത് കാണാന്‍ കഴിഞ്ഞില്ല. ആാഹ പങ്കുവെക്കല്‍ ആണല്ലേ. ഞാന്‍ കരുതി എല്ലാരും സ്വയം കളിച്ചതാണെന്ന്. റംസാന്‍ അഡോണി നോബി ചേട്ടന്‍,കിടിലു എന്നിവര്‍ പറഞ്ഞു വെച്ചാണ് കളിച്ചത്. നിങ്ങള് നന്നാവുലാ ല്ലെ?.

  അനൂപ് ഒറ്റയ്ക്ക് കളിച്ചു. അത് എടുത്തു പറയണം. ഗുഡ് ജോബ് അനൂപ് ഏറ്റവും കുറഞ്ഞ കോയിന്‍ ഋതുവിനു. പുള്ളിക്കാരി എല്ലാരുടെയും പുറകെ നടന്ന് കോയിന്‍ സ്വന്തമാക്കാനോ അല്ലേല്‍ മോഷണത്തിലൂടെയോ കോയിന്‍ നേടാന്‍ ആണെന്ന് തോന്നുന്നു. ഋതു ഇപ്പോളത്തെ അവസ്ഥയില്‍ കിടിലുവിനോട് ചോയിച്ചാല്‍ കോയിന്‍ കിട്ടാന്‍ സാധ്യത ഉണ്ട് കേട്ടോ. പുള്ളി ഇപ്പൊ നന്മയുടെ പാതയില്‍ ആണ്. സായി പറഞ്ഞതില്‍ തെറ്റൊന്നും തോന്നിയില്ല 'സൂര്യ അബ്‌സെന്റ് മൈന്‍ഡഡ് ആണ്' എന്ന്. രമ്യ കൊട് കൈ മകളെ. മണിക്കുട്ടന്റെ പേര് പാവക്കിട്ട് തമാശ കളിക്കുന്നത് ശരിയല്ല എന്നു തുറന്നു പറയാന്‍ കാണിച്ച ആ ആര്‍ജ്ജവത്തിന്.

  എന്തുവായിരുന്നു രാവിലെ ഒപ്പം അഡോണിയും ഉണ്ടായിരുന്നു. ട്രെഡ്മില്ലില്‍ ആ പാവയെ മണിക്കുട്ടന്റെ പേര് വെച്ചു ഉരുട്ടി കളിച്ചോണ്ടിരുന്ന്. അതിനു ശേഷവും സൂര്യയോട് പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ വളരെ നല്ലതായിരുന്നു. സൂര്യക്ക് ചെയ്തത് അസപ്റ്റ് ചെയ്യാന്‍ എന്തൊരു ബുദ്ധിമുട്ടാണ്. എന്നിട്ടു കരച്ചിലും. കോയിന്‍ മോഷ്ടിക്കാനും, ഏതുവിതേനേയും കൈക്കലാക്കാനും ഉള്ള അനുമതി ഉള്ളതാണ്. കൈയില്‍ നിന്നു പോകാതെ നോക്കല്‍ ആണ് മെയിന്‍. ഋതു ചെയ്തത് തെറ്റൊന്നുമില്ല. സായി എന്തിനാ ഇത്ര ചൂടാകുന്നത്? അതുമല്ല അനൂപിന്റെ കോയിന്‍ അല്ലെ എടുത്തത്. അത് പാവം മാന്യമായി കാര്യം പറഞ്ഞിട്ട് കിടന്നുറങ്ങാന്‍ പോയി.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  പക്ഷെ 'കള്ളി' എന്നു സായി വിളിച്ചപ്പോള്‍, ഋതു വീട്ടില്‍ പോയി വിളിക്കാന്‍ പറഞ്ഞു, അതിപ്പോ 'ആരെ കൊല്ലാന്‍ വന്നു'? എന്ന ചോദ്യത്തിന് 'നിന്നെ കൊല്ലാന്‍ വന്നു' എന്നു മറുപടി തിരിച്ചു കൊടുത്തതു പോലെ അല്ലെ ഉള്ളു. വീട്ടുകാരെ വിളിച്ചപോലെ ആയോ? ആഹ് എനിക്ക് തോന്നിയില്ല. ഇതിനിടയില്‍ ഡിംപല്‍ ഇടക്കെപ്പോ കയറി എന്നാണ്? ഡിംപലിനെ പറഞ്ഞകൊണ്ടാണോ അനൂപ് ദേഷ്യം വന്നു ചാടി എണീറ്റത്? ഋതുവെ.. എന്തായാലും ഇത്ര സീന്‍ ആക്കിയ സ്ഥിതിക്ക് എന്തിനാ ആ കോയിന്‍ തിരിച്ചു കൊടുത്തത്. കൊള്ളാം. പ്ലസ്സില്‍ ഞാന്‍ ശ്രദ്ധിച്ചത് മുഴുവന്‍ രമ്യയെ ആണ്. വളരെ സ്‌ട്രൈറ്റ് ഫോര്‍വേഡ് ആയിട്ടാണ് രമ്യയുടെ നീക്കങ്ങള്‍. സൂര്യയെ നോവിക്കാതെ വലിച്ചു കീറി ഒട്ടിച്ച് ഇന്ന് മുഴുവനും. ഋതു-ഡിംപല്‍ തര്‍ക്കം, അതവര് എങ്ങനാന്നു വെച്ചാ തീര്‍ത്തോട്ടെ. എന്തോ പറയാന്‍ ആണ്. രണ്ടു പേരും മോശമല്ലായിരുന്നു. അപ്പൊ ഇനി ഇന്നത്തെ എങ്ങനൊക്കെ ആകുമെന്ന് കാണാം അതുവരെ നന്‍ഡ്രി, വണക്കം.

  English summary
  Bigg Boss Malayalam Season 3: Actress Aswathy About Rithu Manthra, Sai Vishnu Issue And Soorya Menon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X