അറിയാതെ മണിക്കുട്ടന്റെ ഫാന്‍ ആവുകയാണ്; കിടിലനെ തേച്ചൊട്ടിച്ച സന്ധ്യയുടെ തഗ് ലൈഫ് ചോദ്യത്തെ കുറിച്ച് അശ്വതി
വീക്ക്‌ലി ടാസ്‌കുകളില്‍ മനോഹരമായിട്ടുള്ള പ്രകടനം കാഴ്ച വെച്ച് കൊണ്ടാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ കൈയടി വാങ്ങിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ സിനിമയിലെ ചില കഥാപാത്രങ്ങളായി മാറാനുള്ള അവസരമായിരുന്നു നല്‍കിയത്. മീശമാധവനും രാജമാണിക്യവും തുടങ്ങി നിരവധി പ്രശസ്ത കഥാപാത്രങ്ങള്‍ ബിഗ് ബോസില്‍ ഒരുങ്ങി കഴിഞ്ഞു.
ഏറ്റവും നല്ല പ്രകടനം കാഴ്ച വെച്ചത് ആരാണെന്ന് ചോദിച്ചാല്‍ അത് മണിക്കുട്ടന്‍ ആണെന്ന് പറയുമെന്നാണ് സീരിയല്‍ നടി അശ്വതി പറയുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡ് കണ്ടതിനെ കുറിച്ചുള്ള പ്രതികരണം രേഖപ്പെടുത്തി എത്തിയതായിരുന്നു അശ്വതി. ഈ ടാസ്‌ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും മണിക്കുട്ടന്റെ പ്രകടനം എടുത്ത് പറയാവുന്നതാണെന്നും നടി വ്യക്തമാക്കുന്നു.

എന്റെ വായിലെ കാണാ കൊന്ത്രംപല്ല് നീയല്ലേ' ബിഗ് ബോസ്സേ ഇപ്രാവശ്യം കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ ഒക്കെ ഒണ്ടേല്‍ പ്ലീസ് അത് മണിക്കുട്ടന് നേരിട്ട് കൊടുക്കണേ. അവിടുള്ളോരു അറിഞ്ഞു കൊടുക്കില്ല. അതോണ്ടാ, മണിക്കുട്ടന്‍ ഒരു രക്ഷയില്ല. ഞാന്‍ എംകെ യുടെ ഒരു ഫാന്‍ ആയികൊണ്ടിരിക്കുന്നു.
ബിക്കിനി വസ്ത്രത്തില്‍ ദിലീപ് നായിക, നടി വേദികയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു
അതുപോലെ രണ്ടു ദിവസമായിട്ടു അവിടെ എന്താ അടി നടക്കാത്തത് എന്ന് ആലോചിച്ചിരുന്നതേ ഉള്ള്. ഇന്നല്ലേ ആ നഗ്നസത്യം കിടിലു സന്ധ്യയോട് പറഞ്ഞത്. 'ഞാന്‍ സൈലന്റ് ആയതു കൊണ്ടാണ് ഈ വീട്ടില്‍ വഴക്ക് നടക്കാത്തത്, ഞാന്‍ ഗെയിംല്‍ നിന്നു മാറിയതു കൊണ്ടാണ്' ഉടനെ സന്ധ്യയുടെ തഗ് ലൈഫ് ചോദ്യം 'അതിനു ചേട്ടന്‍ എന്ത് ഗെയിം ആണ് കാണിച്ചേ' എന്ന്.
Recommended Video
കിടിലു പ്ലിംഗ്. ന്റെ കിടിലു ചെന്നൈയില്‍ കിടക്കുന്ന ബിഗ് ബോസ് ഹൌസ് ഒറ്റ തള്ളിനു കേരളത്തില്‍ എത്തിക്വോ? ബോസേട്ടാ കൊടുത്ത ടാസ്‌ക് ബോര്‍ ആണ് അതു പറഞ്ഞെ പറ്റൂ.. കുറച്ചൂടെ കാണാന്‍ ഇന്ററസ്റ്റ് തോന്നിക്കുന്ന ടാസ്‌കുകള്‍ ദയവായി കൊടുക്കണം. എന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ അശ്വതി പറയുന്നത്.


Click it and Unblock the Notifications