പ്രതീക്ഷക്കൊത്ത് പിടിച്ചു നിൽക്കാൻ സാധിച്ചില്ല, ഭാഗ്യലക്ഷ്മിക്ക് ആശംസയുമായി അശ്വതി
ഏറ്റവും അപ്രതീക്ഷിതത്വം നിറച്ച എവിക്ഷനായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ നടന്നത്. ഭാഗ്യലക്ഷ്മിയായിരുന്നു ഹൗസിൽ നിന്ന് പുറത്തായത്. ഷോ അതിന്റെ 50ാം ദിവസത്തിലേയ്ക്ക് അടുക്കുമ്പോഴാണ് ഭാഗ്യലക്ഷ്മി ഹൗസിൽ നിന്ന് വിട പറയുന്നത്. ഏറെ സന്തോഷത്തോടെയായിരുന്നു താരം യാത്ര പറഞ്ഞത്. അനൂപ്, നോബി, സജിന-ഫിറോസ്, സൂര്യ, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, റംസാന്‍, സന്ധ്യ എന്നിവർ സുരക്ഷിതരാണ്.

ഭാഗ്യലക്ഷ്മിയുടെ അപ്രതീക്ഷിതമായ പുറത്ത് പോക്ക് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് നടി അശ്വതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. എല്ലാ ദിവസവും വിശദമായ ബിഗ് ബോസ് റിവ്യൂമായി അശ്വതി എത്താറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മിയെ കുറിച്ച് മാത്രമാണ് പങ്കുവെച്ചതാണ്. അതിന് കാരണവും നടി വ്യക്തമാക്കിയിട്ടുണ്ട്. അശ്വതിയുടെ വാക്കുകൾ ഇങ്ങനെ...
ഈസ്റ്റർ തിരക്കിൽ പെട്ടതിനാൽ ഇന്ന് ബിഗ് ബോസിന്റെ റിവ്യൂ ഉണ്ടായിരിക്കില്ല.. എന്ന് പറഞ്ഞു കൊണ്ടാണ് ചെറിയ കുറിപ്പ് ആരംഭിക്കുന്നത്. ഭാഗ്യചേച്ചി പുറത്തായി എന്നതറിഞ്ഞു. ആത്മാർത്ഥമായി ഞാനും ആഗ്രഹിച്ചു ചേച്ചി പുറത്താകണം എന്നു കാരണം വേറൊന്നുമല്ല ,കയറിയപ്പോൾ ഇത്രയും ബോൾഡ് ആയ ചേച്ചി ഒരു കലക്ക് കലക്കും എന്നു കരുതി പക്ഷെ പല ഘട്ടങ്ങളിലും മാനസികമായി തകർന്നു, ഈ ഗെയിമിനു ചേരാത്ത അനാവശ്യ പിടിവാശികൾ എല്ലാം കാണിക്കുന്ന ചേച്ചിയെയാണ് കാണാൻ സാധിച്ചത്. ചിലപ്പോൾ മാനസിക സമ്മർദ്ദം കൊണ്ടു കൂടി ആയിരിക്കാം. പ്രതീക്ഷകൾക്ക് ഒത്തു ഉയർന്നു ഈ ഗെയിമിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. എന്തായാലും ചേച്ചിക്ക് എല്ലാവിധ ആശംസകളും. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ. നാളെ റിവ്യൂ ഉണ്ടാകുന്നതായിരിക്കും. അശ്വതി കുറിച്ചു.
പതിവ് പോലെ മികച്ച പ്രേക്ഷക പ്രതികരണമാണ് അശ്വതിയുടെ ഇൻസ്റ്റഗ്രാംപോസ്റ്റിന് ലഭിക്കുന്നത്. വളര സന്തോഷത്തേടെയാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഹൗസിന്റെ പടിയിറങ്ങിയത്. എല്ലാവരോടും യാത്ര പറഞ്ഞതിന് ശേഷം വളരെ സന്തോഷത്തോടെയാണ് താരം മോഹൻലാലിന്റെ അടുത്തേയ്ക്ക് പോയത്. ഭാഗ്യലക്ഷ്മിയുടെ വിടവാങ്ങൽ മത്സരാർഥികൾക്ക് വലിയ ഷോക്ക് ആയിരുന്നു,


Click it and Unblock the Notifications