ഇന്ന് മാലപ്പടക്കം ആയിരുന്നെങ്കിൽ നാളെ ഗുണ്ട് ആണ് സൂർത്തുക്കളെ, അശ്വതിയുടെ കുറിപ്പ് വൈറലാകുന്നു

പതിവ് തെറ്റിക്കാതെ അശ്വതി ബിഗ് ബോസ് റിവ്യുവുമായി എത്തിയിട്ടുണ്ട്. നടകീയ സംഭവങ്ങളായിരുന്നു ഹൗസിൽ അരങ്ങേറിയത്. അതിന കുറിച്ച് വളരെ രസകരമായിട്ടാണ് നടി എഴുതിയിരിക്കുന്നത്. അശ്വതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ...

aswathy

കാവടിമേളം.. പടയണി മേളം.. എന്ന പാട്ടോടെ തുടങ്ങിയപ്പോഴേ കരുതിയതാ ഇന്ന് കാവടി തുള്ളൽ ആരിക്കുമെന്ന്. രാവിലെ തന്നെ സന്ധ്യയും പൊളി ഫിറോസും തമ്മിലാണ് തർക്കം. കഴിഞ്ഞുപോയ വീക്കിലി ടാസ്കിനെ കുറിച്ചാണ്. സത്യസന്ധതയുടെ ബ്രാൻഡ് അംബാസ്സഡർ ആകാൻ ആണ് പൊളി ഫിറോസിന്റെ പ്ലാൻ എന്നു തോന്നണു. സന്ധ്യ ഇറങ്ങി തുടങ്ങികസേരയിൽ ഇരുത്തി ചോദ്യം ചെയ്യൽ ഗുണമാകുന്നുണ്ട്.ചെറുതായി വീടിനുള്ളിൽ ഫെമിനിസം കയറി തുടങ്ങിയിട്ടുണ്ടോ...ന്നൊരു ശംശയം.

ഭാഗ്യലക്ഷ്മി, സൂര്യ, സജ്‌ന ഫിറോസ്, അനൂപ്,റംസാൻ,കിടിലൻ ഫിറോസ്, സന്ധ്യ, നോബി എന്നിവരാണ് നോമിനേഷനിൽ ഉള്ളവർ. അനൂപ് തന്റെ പ്രിയപ്പെട്ട കണ്ടെസ്റ്റന്റ് ആയ റംസാനെ നോമിനേറ്റ് ചെയ്തത് ഞെട്ടിച്ചു. റംസാൻ പറഞ്ഞ സന്ധ്യയെ കുറിച്ചുള്ള നോമിനേഷൻ കാര്യങ്ങൾ ന്യായമായി തോന്നിയോ?എനിക്ക് ചിരിയാണ് വന്നത്. ഭാഗ്യേച്ചി വല്ലാതെ ഡിപ്രെസ്ഡ് ആണ്. പിന്നിൽ നിന്നുള്ള കുത്തലുകൾ സഹിക്കാൻ വയ്യാത്തത് കൊണ്ടു ഇവിടുന്നു പോകാൻ തയ്യാറാണ് എന്നു ബിഗ്‌ബോസിനോട് പറഞ്ഞു. ഒരു കാര്യമേ പറയാനുള്ളു. വോട്ടിങ് ചിന്തിച്ചു ചെയ്യുക. അവസാനം അയ്യോ അവര് പോകണ്ടായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാകില്ല,

അടുത്ത കാവടി മേളം ഡിംപലും പൊളി ഫിറോസും തമ്മിൽ ആയിരുന്നു. ഫുഡിന്റെ പേരിൽ,അതും പഞ്ചസാര ആയിരുന്നു ഇന്നത്തെ താരം. പൊളി ഫിറോസ് ഒരു ഒച്ചപ്പാടിന് കാത്തു നിന്നപോലെ വിട്ടു കൊടുത്തില്ല. പിന്നങ്ങോട്ട് മാലപ്പടക്കം പൊട്ടിയത് പോലെ ആരുന്നു. പൊളി ഫിറോസ് ഡിംപലിനെ തർക്കത്തിനിടയിൽ കൈയിൽ ഒന്ന് തോണ്ടി, അതൊന്നു കിടിലു പറഞ്ഞപ്പോൾ അത് സമ്മതിച്ചു കൊടുക്കാൻ സത്യസന്ധനു മടി ആയിരുന്നു. പോരാത്തതിന് സജ്‌നയുടെ ന്യായം "അതിക്ക സംസാരിക്കുമ്പോൾ അങ്ങനെ ആണത്രേ" അത് നല്ലതല്ല എന്നു സജ്‌ന മുന്നേ പറഞ്ഞു കൊടുത്തിട്ടുള്ളതുമാണ്. അത് ശരിയായ കാര്യമല്ലല്ലോ അങ്ങനെ തോണ്ടുന്നത്. അത് പറഞ്ഞതിന് കിടിലു പൊളിയെ ഇടയിൽ കൂടെ പണിതരുന്നു എന്നു പറഞ്ഞു ഒഴിയാനാണ് ശ്രേമിച്ചത്.

സ്പോൺസർ ടാസ്ക് രണ്ടു ടീമും വിജയിച്ചു. ഐസ് ക്രീംമും കഴിച്ചു.മറ്റു ബിഗ്‌ബോസുകളിൽ അതാതു ഭാഷകൾ മാത്രമേ ഉപയോഗിക്കാവു എന്ന് കർശനമായി പറയുന്നുണ്ട്. മലയാളത്തിനു അത് ബാധകമല്ലേ? ഇംഗ്ലീഷ്, ഹിന്ദി എല്ലാം പറയുന്നു. ബിഗ്‌ബോസ് ചോറുണ്ണാൻ പോകുമ്പോഴോ ഉറങ്ങുമ്പോഴോ ആണോ ഇവർ ലാംഗ്വേജ് മാറ്റി സംസാരിക്കുന്നതു? അല്ലാ പ്രതികരിക്കുന്നത് കാണുന്നില്ല, ഇന്ന് മാലപ്പടക്കം ആയിരുന്നെങ്കിൽ നാളെ ഗുണ്ട് ആണ് സൂർത്തുക്കളെ . കിടിലുവിന്റെ ഗംഭീര പ്രകടനം നാളെ കാണാം എന്നു കരുതുന്നു.

Recommended Video

ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X