For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു വല്യ 'ട്വിസ്റ്റ്' വരാനുള്ള സാദ്ധ്യത കേൾക്കുന്നു; ഒരേ സമയം രണ്ട് പേരെ ഇരയാക്കി മണിക്കുട്ടനും റംസാനും

  |

  രണ്ടാം ദിവസവും വീക്ക്‌ലി ടാസ്‌ക് മനോഹരമായി തന്നെ അരങ്ങേറിയിരിക്കുകയാണ്. രണ്ട് പേരെ ഇരയാക്കാന്‍ ആയിരുന്നു മണിക്കുട്ടനെ ഇന്ന് ഏല്‍പ്പിച്ചത്. ആദ്യം കിടിലം ഫിറോസിനെയായിരുന്നു. നിസാരമായി കിടിലത്തിനെ മണിക്കുട്ടന്‍ തോല്‍പ്പിച്ചു. അതിന് ശേഷമാണ് മണിയുടെ സഹായി റംസാന്‍ ആണെന്ന് കാര്യം ബിഗ് ബോസ് അറിയിച്ചത്.

  ബീച്ചിലും മറ്റുമായി നടി അഷിമ നർവാളിൻ്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

  ഇരുവരും ചേര്‍ന്ന് മൂന്നാമത് അനൂപിനെ ഇരയാക്കി. രസകരമായ വീക്ക്‌ലി ടാസ്‌ക് നടക്കുകയാണ്. ഇന്നത്തെ എപ്പിസോഡിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി നടി അശ്വതിയും എത്തിയിരിക്കുകയാണ്. അശ്വതിയുടെ വിലയിരുത്തലുകള്‍ വിശദമായി വായിക്കാം...

  സൂര്യക്ക് പറ്റിയൊരു പാട്ടാണ് ബോസേട്ടന്‍ രാവിലെ ഇട്ടു കൊടുത്തത്. 'കാന്താ കാതോര്‍തിരിപ്പു ഞാന്‍' കാന്തന്‍ ഋതുവിന്റെ കൂടെ ഡാന്‍സ് ചെയ്യുന്ന തിരക്കില്‍ ആണ്. ന്റെ മണിക്കുട്ടാ... തെറ്റിപോയല്ലോ. ഇന്നലെ തന്നെ കരുതിയതാണ് രമ്യ ആണെന്ന് തെറ്റുധരിക്കുമെന്ന്. അതുപോലെ തന്നെ സംഭവിച്ചു. റംസാന്‍ ഒന്ന് മറുകോഡ് പറഞ്ഞു ട്രൈ ചെയ്തിരുന്നെങ്കില്‍ ശ്യേ. മണിക്കുട്ടന്‍ ചോദിച്ചപ്പോള്‍ രമ്യ 'കൂ കൂ'സമ്മതിക്കുകയും ചെയ്തു. അപ്പൊ അതെന്താണ്? നമ്മളെ കാണിക്കാത്ത എന്തേലും ട്വിസ്റ്റ് ഇതിനിടയില്‍ നടന്നോ?

  '81668055' സൂപ്പര്‍ മണിക്കുട്ടാ... 'BIGGBOSS'എന്നു വീടിനു മുകളില്‍ എഴുതി വെച്ചതിനെ മണിക്കുട്ടന്‍ വായിച്ചതാണ്. ഋതുവിന്റെയും സൂര്യയുടെയും ഓജോ ബോര്‍ഡ് കണ്‍ടെന്റ് നന്നായിരുന്നു. സായി, റംസാനോട് എന്തൊക്കെയോ കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നുണ്ടോ? അനൂപ് അത് ഒളിഞ്ഞു കേള്‍ക്കാന്‍ ശ്രമിച്ചത് അടിപൊളി ആയിരുന്നു. ആഹ് അനൂപിന് പിടികിട്ടി മണിക്കുട്ടന്‍ ആണെന്ന്. പക്ഷെ ആരും വിശ്വസിക്കില്ല. അങ്ങനെ ആണല്ലോ അനൂപിന്റെ ക്യാരക്ടര്‍. മണിക്കുട്ടന്റെ അടുത്ത ലക്ഷ്യം കിടിലു. കൊല്ലപ്പെടാന്‍ വേണ്ടി ചെയ്യേണ്ടത് മണിക്കുട്ടന്റെ കൈയ്യിലെ ബാന്‍ഡേജ് അഴിച്ചു കെട്ടിക്കണം. ഈസി ടാസ്‌ക് ആണ്. ബിഗ് ബോസ് മണിക്കുട്ടന്, റംസാന്‍ ആണ് സഹായി എന്നു പറഞ്ഞു കൊടുത്തു.

  സായി ആകെ മൊത്തം ആസ്വസ്ഥന്‍ ആണ് (ബി ബി പ്ലസ്സില്‍ സായി സൂര്യയെ കൊല്ലാന്‍ ശ്രമിച്ചു. സൂര്യയും ഋതുവും ആണ് തന്നെ കൊന്നത് എന്നാണ് കരുതിയിരിക്കുന്നത്). ഹോ മണിക്കുട്ടന്‍ റംസനോട് കോഡ് പറഞ്ഞു, തിരിച്ചു മറുകോഡ് പറഞ്ഞു. അപ്പോ രമ്യ എങ്ങനെ കോഡ് അറിഞ്ഞു? ഓഹ് ആകെ മൊത്തം കണ്‍ഫൂഷന്‍ ആയല്ലോ തമ്പുരാനെ? റംസാന്‍ സായിയെ സൂക്ഷിക്കാന്‍ മണിക്കുട്ടനെ ഏല്‍പ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ മനസിലായാല്‍ തുറന്നു പറയാന്‍ സാധ്യത ഉണ്ട് എന്നു പറഞ്ഞു. കിടിലു ബാന്‍ഡ് എയ്ഡ് മാറ്റി കൊടുത്തിരിക്കുന്നു. പാവം... കിടിലു മരണ ഭയം ഉള്ളോര്‍ക്കു അത് മാറാന്‍ വേണ്ടി ചന്ദനം കൊടുക്കാന്‍ പോയ വഴിയില്‍ മണി മുഴങ്ങി ടും.. ടും. അന്നൗണ്‍സ്മെന്റ് വന്നു അപ്പളേ ചത്തു വീണു. ഞാന്‍ ചിരിച്ചു ഒരു പരുവമായി.

  ഋതുവിനെയും സൂര്യയെയും കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരിക്കുന്നു! അടുത്ത ട്വിസ്റ്റ്? ദൂരൂഹ മരണങ്ങളെ അന്വേഷിക്കാന്‍ വന്ന പോലീസുകാര്‍ ആണ് ഇനി അവര്‍. അവരിനി കണ്ടുപിടിക്കണം. ആരാണ് കൊലപാതകി എന്നത്. ഋതു ഇന്‍സ്പെക്ടര്‍, സൂര്യ കോണ്‍സ്റ്റബിള്‍. കാനന വില്ലയില്‍ ആരും പോലീസുകാരുമായി ആദ്യമൊന്നും സഹകരിക്കുന്നില്ലായിരുന്നു. പോലീസുകാര്‍ ഒറ്റക്കണ്ണന്‍ ചോദ്യം ചെയ്യലിന് കൊണ്ടുപോയി. ചോദ്യം ചെയ്യല്‍ കോമഡിയോട് കോമഡി. നോബി ചേട്ടന്‍ അല്ലെ പോയേക്കുന്നത്. കൂടെ ആത്മാകളും കയറിയിട്ടുണ്ട് സായിയും, കിടിലുവും. അവരെ കൊന്നവര്‍ ആരാണെന്നു അവര്‍ക്കും അറിയാനുള്ള അവകാശം ഉണ്ടല്ലോ.

  അടുത്ത ലക്ഷ്യം അനൂപ്. പക്ഷെ കൊലപാതകം ചെയ്യേണ്ടത് സഹായിയായ റംസാന്‍ ആണ്. അനൂപ് കൊല്ലപ്പെടണമെങ്കില്‍ സെക്യൂരിറ്റി ക്യാപ് തൊപ്പി ഊരി മാറ്റണം അതാണ് ടാസ്‌ക്. ഇടയ്ക്കു അന്വേഷണങ്ങള്‍ നടക്കുന്നുണ്ട് അകത്തു. ഇപ്പോള്‍ മണിക്കുട്ടനെ ആണ് ചോദ്യം ചെയ്യുന്നത്. അടിപൊളി റംസാന്‍. ഒരു സംശയവും തോന്നാത്ത വിധം അനൂപിന്റെ തൊപ്പി ഊരി കൊലപാതകം ചെയ്തിരിക്കുന്നു. കുറച്ചു കഴിഞ്ഞു അനൗണ്‍സ്മെന്റ് വന്നു 'അനൂപ് ആക്രമിയുടെ ഇര ആയിരിക്കുന്നു'. ആത്മാവിനെയും ചോദ്യം ചെയ്യാന്‍ പറ്റുമോ? അതെന്താ ഋതുവും സൂര്യയും അങ്ങനെ ചെയ്തത്? അനൂപിന്റെ ആത്മാവിനെ ചോദ്യം ചെയ്തത് ശരിയായി തോന്നിയില്ല.

  ടാസ്‌ക് സമയം കഴിഞ്ഞിരിക്കുന്നു. ഇനി നാളെ. ഋതുവും സൂര്യയും വളരെ സീരിയസ് ആയിട്ടാണ് ടാസ്‌ക് ചെയ്തത്. പക്ഷെ അവര്‍ അതിനെ കോമഡി ആക്കി എന്നു ബാക്കിയുള്ളവര്‍ പറഞ്ഞു ടാര്‍ഗറ്റ് ചെയ്യുക ആണെങ്കില്‍ അത് മോശമല്ലേ. കഴിഞ്ഞ പ്രാവശ്യം അവര്‍ ജയിലില്‍ അധിക സമയം ഉണ്ടാവാഞ്ഞത് കൊണ്ടു വീണ്ടും ജയിലില്‍ അടക്കാന്‍ ഉള്ള പ്ലാനിലാണോ എല്ലാവരും? ആഹ് ഒരു ഉടക്ക് നടന്നില്ലല്ലോ ഈ ആഴ്ച എന്നു ചിന്തിച്ചതെ ഉള്ളു. നാളെ ഉണ്ട്. അതുപോലെ മണിക്കുട്ടന്‍ നാളെ 'ANNIYAN' ആയി മാറുകയാണ് സൂര്‍ത്തുക്കളെ. ഒരു വല്യ 'ട്വിസ്റ്റ്' വരാനുള്ള സാദ്ധ്യതകള്‍ കേള്‍ക്കുന്നുണ്ട്. കാത്തിരുന്നു കാണാം നമുക്കത്.

  English summary
  Bigg Boss Malayalam Season 3: Actress Aswathy on Weekly Task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X