For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാവരുടെയും ഇടയില്‍ ആ സഹതാപ ഗെയിം ഏറ്റിട്ടുണ്ട്; കഴിഞ്ഞ കാര്യങ്ങള്‍ കാണിച്ച് ബോര്‍ അടിപ്പിക്കരുതെന്ന് അശ്വതി

  |

  ബിഗ് ബോസില്‍ നിന്ന് ഒരാള്‍ കൂടി പുറത്തേക്ക് പോകുമെന്ന് കരുതിയെങ്കിലും ഈ ആഴ്ച എവിക്ഷന്‍ ഇല്ലെന്നാണ് അവതാരകനായ മോഹന്‍ലാല്‍ അറിയിച്ചത്. ഒപ്പം വീണ്ടുമൊരു ക്യാപ്റ്റന്‍സി ടാസ്‌ക് നല്‍കി ബിഗ് ബോസ് നീട്ടുകയാണെന്നുള്ള സൂചന കൂടി ഇതിലൂടെ നല്‍കിയിരിക്കുകയാണ്. അടുത്ത ദിവസങ്ങളില്‍ പ്രേക്ഷകര്‍ കാത്തിരുന്നൊരു സര്‍പ്രൈസ് ഉണ്ടാവുമോ എന്നാണ് അറിയാനുള്ളത്.

  പാർട്ടിവെയർ ലുക്കിൽ സിംപിളായി മൃണാലിനി രവി, മനോഹരമായ ഫോട്ടോസ് കാണാം

  നടി അശ്വതിയും ഇതേ കാര്യങ്ങള്‍ പറഞ്ഞാണ് വീണ്ടും എത്തിയത്. ഇന്നത്തെ എപ്പിസോഡില്‍ നടന്ന ഓരോ കാര്യങ്ങളെ കുറിച്ചും അശ്വതി ഓര്‍മപ്പെടുത്തിയിരുന്നു. മാത്രമല്ല പ്രേക്ഷകരെ ബോറടിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്ന അപേക്ഷ കൂടി ബിഗ് ബോസിന് മുന്നില്‍ വെച്ചിരിക്കുകയാണ് നടി.

  ഇന്ന് ലാലേട്ടന്‍ നമ്മടെ അബ്രാം ഖുറേഷിയുടെ ഡ്രസ്സൊക്കെ ഇട്ടാണ് വന്നേക്കുന്നത്. 'ലോകത്തിന്‍ കഥയറിയാതെ' അതന്നെ ലാലേട്ടന്‍ വന്ന കഥയറിയാതെ എല്ലാം അങ്ങിങ് ആയിരുന്നു. പിന്നെല്ലാം ഓടിക്കൂടി. വിനയേട്ടനെ വാരി വിതറാന്‍ തുടങ്ങി. ഇന്നലെന്ത് ലാലേട്ടാ ക്യാപ്റ്റന്‍സിയെ കുറിച്ച് ചോദിക്കാഞ്ഞേ? ഓഹ് ഇന്നത്തേക്ക് എന്തേലും മാറ്റി വെക്കണല്ലോ ല്ലെ. ഓക്കേ ഓക്കേ മന്‍സിലായി. ങേ അനൂപേട്ടന്‍ പറഞ്ഞാല്‍ അനുസരിക്കാന്‍ തോന്നുമോ റംസാന്, അപ്പൊ ബാക്കിയുള്ളൊരു പറഞ്ഞാല്‍ തോന്നുലേ? ഹായ് ഞാന്‍ മനസ്സില്‍ വിചാരിച്ചത് ലാലേട്ടന്‍ ചോദിച്ചു. എലിപ്പതി.. എലിപ്പതി.

  അനൂപിന്റെ ക്യാപ്റ്റന്‍സി വളരെ ഭംഗി ആയിരുന്നു. പിറന്നാള്‍ പ്രാങ്കിന്റെ സമയം സൂര്യക്ക് വയ്യാ എന്നറിഞ്ഞപ്പോള്‍ പൂളില്‍ നിന്നു ഓടിപ്പോയ ആ ഓട്ടം താങ്കള്‍ എത്രത്തോളം കെയറിങ് ആണെന്ന് മനസിലാക്കി തന്നു. കൊലയാളി ആണെന്ന് ആരും അറിഞ്ഞില്ലേലും പെര്‍ഫോമന്‍സ് ബേസില്‍ മണിക്കുട്ടന്‍ മുന്നില്‍ തന്നെ ആയിരുന്നു. ചുമ്മാ ഓരോ കാരണങ്ങള്‍ പറയുന്നതാണെന്ന് ഞങ്ങള്‍ക്കെന്താ മനസിലാകൂലെ. എല്ലാം ലാലേട്ടന്റെ ഇഷ്ട്ടം. വീട്ടില്‍ ഒരു ക്യാപ്റ്റനെ വേണോ എന്നു ചോദിച്ചപ്പോള്‍ നന്നായി ലാലേട്ടാ 'സ്വന്തമായിട്ട് ഒരു ഇഷ്ട്ടമില്ലേ' എന്നു ചോയ്ച്ചത്.

  അപ്പോ ക്യാപ്റ്റന്‍സി ടാസ്‌ക് 3 മികച്ച മത്സരര്‍ഥികള്‍ ആയ അനൂപ്, കിടിലു, നോബിചേട്ടന്‍. പക്ഷെ, ടാസ്‌ക് ഒരല്‍പ്പം കടുക്കട്ടി ആയതിനാല്‍ നോബി ചേട്ടന് ഹെല്‍ത്ത് പ്രോബ്ലം ഉള്ളത് കൊണ്ടു മറ്റൊരാളെ ലാലേട്ടന്‍ തന്നെ തീരുമാനിച്ചു 'ഋതു'. അതും നന്നായി ലാലേട്ടാ അവരോടു തീരുമാനിക്കാന്‍ പറയാതെ സ്വയം തീരുമാനിച്ചു ഋതുവിനെ ആക്കിയത്. കടുകട്ട ഗെയിം ആയിരുന്നു. മണിക്കുട്ടന്റെ കമെന്ററി ആയിരുന്നു ചിരിച്ചു വശം കെട്ടത്. അനൂപും കിടിലുവും ഒരേ സമയം തീര്‍ത്തു. അതുകൊണ്ട് രണ്ടാമതും കളിച്ചു. കൂടെ വീണ്ടും ഋതുവിനെ കൂട്ടി. അനൂപ് ജയിച്ചു. ഒരിക്കല്‍ കൂടി അനൂപ് ക്യാപ്റ്റന്‍? അടുത്തൊന്നും സംഭവം തീരൂലാ?

  അടുത്ത ഗെയിം വന്നു 'ഭാഗ്യം, പ്രകടനം, സഹതാപം' ഇതില്‍ ഏതു കാരണത്താല്‍ ആണ് ഓരോരുത്തര്‍ അവിടെ നില്‍ക്കുന്നത് എന്നുള്ളത് പറയണം. സൂര്യ വളരെ കറക്റ്റ് ആയി പറഞ്ഞു എന്നെനിക്ക് തോന്നി. സഹതാപം എന്നുള്ളതില്‍ സായിയെ ആണ് ചൂസ് ചെയ്തത്, അതൊരല്‍പം സായിയെ വേദനിപ്പിച്ചിട്ടുണ്ട് എന്നു തോന്നി. എന്റെ ഒരു അഭിപ്രായത്തില്‍ ഭാഗ്യവും, സഹതാപവും കൊണ്ടു അവിടെ പിടിച്ചു നില്‍ക്കുന്നത് സൂര്യയും നോബിചേട്ടനും ആണ്, പ്രകടനം കൊണ്ടു മണിക്കുട്ടന്‍, അനൂപ്. സായിയും സൂര്യയും ആണ് സഹതാപം എന്ന കോളത്തില്‍ ഉണ്ടായിരുന്നത്.

  കിടിലു നോബി ചേട്ടന് ഭാഗ്യം കൊടുത്തു. പക്ഷെ എന്തിന് കൊടുത്തു എന്നു പറഞ്ഞത് ശരിയല്ല. നോബി ചേട്ടന്‍ എത്ര നോമിനേഷനില്‍ ആണ് അതിനു വന്നേക്കുന്നത്? ശരിയാണ് ഭാഗ്യം കൊണ്ടു തന്നെ ആണ് അവിടെ നില്‍ക്കുന്നത്. പക്ഷെ അതൊരു ഗെയിമര്‍ എന്ന നിലക്ക് പ്രേക്ഷകര്‍ പിന്തുണ നല്‍കിയിട്ടല്ല, ആരും നോമിനേറ്റ് ചെയ്യാതെ രക്ഷപെട്ടിട്ടാണ് എന്നാണ് എന്റെ ഒരു കാഴ്ചപ്പാടില്‍. പറയാനുള്ളത് തുറന്നു പറ കിടിലു അല്ലാതെ സോപ്പിട്ടു പതപ്പിക്കാതെ. പിന്നെ നടന്നത് 'പിച്ചി..നുള്ളി' കേസ് ആയിരുന്നു.

  അന്നേരം ലാലേട്ടന്‍ കണ്ടെസ്റ്റാന്റ്‌സിനോട് പറഞ്ഞു 'നിങ്ങള്‍ കരുതുന്ന പോലെ അല്ല പ്രേക്ഷകര്‍. അവര്‍ കാണുന്ന രീതി വേറെ ആണ്. 'അതെ വേറെ ലെവല്‍ ആണ് മക്കളൊന്നു പുറത്തേക്കിറങ്ങ്. അപ്പറിയാം. നോബി ചേട്ടനോട് പറയാതെ തന്നെ പറഞ്ഞു കാര്യസ്ഥനായി ഒരിടത്തു ഇരുന്നോളാന്‍. ഒരു തോര്‍ത്തും കൊടുത്തു തോളത്തു ഇടാന്‍. പുള്ളിക്കും അതാണ് സന്തോഷം. സംഭവം എന്തായാലും 'നോ എവിക്ഷന്‍' ആയിരുന്നു. പുറത്തെ കോവിഡ് സാഹചര്യങ്ങള്‍ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാണ് എവിക്ഷന്‍ നടക്കാഞ്ഞത്. ഇന്ന് നോമിനേഷനില്‍ ഉള്ളവര്‍ തന്നെ ആണ് അടുത്ത ആഴ്ചയും നോമിനേഷനില്‍ ഉണ്ടാവുക.

  പ്ലസ്സില്‍ കാണിച്ചു സൂര്യക്ക് സായിയുടെ ഒപ്പം കിച്ചണില്‍ നില്‍ക്കാന്‍ മടിയാണത്രേ. അനൂപ് മാറ്റി കൊടുക്കരുതായിരുന്നു. ഒരേ വീട്ടില്‍ അല്ലെ നില്‍ക്കുന്നത്. അപ്പൊ സായി ഉണ്ടെങ്കില്‍ അവിടെ നില്‍ക്കാന്‍ പറ്റില്ലാന്ന് പറഞ്ഞു ഇറങ്ങി പോകണം എന്നായിരുന്നു പറയേണ്ടി ഇരുന്നത്. കിടിലു വീണ്ടും പുട്ട് കഴിച്ചു തുടങ്ങിയിട്ടുണ്ട്. നല്ല തള്ള് ആയിരുന്നു. അതുപോലെ സൂര്യ ഇനി ഇറങ്ങി കളിക്കുവാണ് സൂര്‍ത്തുക്കളെ. ദോണ്ട് കിടിലുവിന്റെ കൂടെ ഇരുന്നു പരദൂഷണം പറഞ്ഞിരിക്കുന്നു. കൊച്ചേ ഇറങ്ങി കളിക്കുമെന്നു പറഞ്ഞത് ഇതായിരുന്നോ? ആഹ് അപ്പൊ നല്ല പഷ്ട്ട് കളി ആയിരിക്കും ഇനി. നടക്കട്ട്.. നടക്കട്ട്. എന്തായാലും ആ സഹതാപ ഗെയിം ഏറ്റിട്ടുണ്ട് എല്ലാവരുടെയും ഇടയില്‍, ഇനി ഇതില്‍ പിടിച്ചാണ് ഈ ആഴ്ച പോവുക എന്നും മനസിലായി. കഴിഞ്ഞു പോയ കാര്യങ്ങള്‍ വീണ്ടും തോണ്ടി കൊണ്ടിരുന്നു പ്രേക്ഷകരെ ബോര്‍ അടിപ്പിക്കരുത് ബിബ്ബോസ്. അപ്പൊ നാളെ കാണാം.

  English summary
  Bigg Boss Malayalam Season 3: Actress Aswathy Opens Up About 85th Episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X