For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുച്ഛം ആയിരുന്നു മെയിൻ റോൾ; ഇപ്പോ രണ്ട് ഗ്രൂപ്പുകളുണ്ട്, ഇനി എങ്ങനെ ആകുമെന്ന് കണ്ടറിയാമെന്ന് നടി അശ്വതി

  |

  ബിഗ് ബോസിന്റെ 87-ാം എപ്പിസോഡ് വീണ്ടും വാക്ക് തര്‍ക്കത്തിലേക്ക് വഴിയൊരുക്കിയതാണ് കാണിക്കുന്നത്. മണിക്കുട്ടനും റംസാനും തമ്മിലുള്ള സംസാരവും ശേഷം റിതുവും രമ്യയും തമ്മിലുള്ളതുമായപ്പോള്‍ ദിവസങ്ങള്‍ക്ക് ശേഷം ബിഗ് ബോസ് വീട് ഉണര്‍ന്നു. നിലവില്‍ രണ്ട് ഗ്രൂപ്പ് ബിഗ് ബോസിനുള്ളില്‍ ഉണ്ടെന്ന് പറയുകയാണ് നടി അശ്വതി. ഇന്നത്തെ എപ്പിസോഡ് കൂടി കണ്ടതോടെ അക്കാര്യം വ്യക്തമായതായും ഫേസ്ബുക്കിലെഴുതിയ റിവ്യൂവില്‍ നടി പറയുന്നു. അശ്വതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

  ധിദെന്താപ്പ നടന്നെ? മോര്‍ണിംഗ് ആക്ടിവിറ്റി തന്നല്ലേ? എല്ലാം സമ്മതിച്ചു, മണിക്കുട്ടന്‍ കിടിലുവിനെ ആണ് ടാസ്‌കില്‍ പറഞ്ഞത്. എന്നാല്‍ ഇതിന്റിടക്കു റംസാന്റെ ഷോ ഓഫ് എന്തിനാരുന്നു എന്നു എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ആവശ്യമില്ലാത്ത ഷോ ഓഫ്. അന്നേരം എനിക്ക് മംഗലശ്ശേരി നീലകണ്ഠന്‍ നടേശനോട് ക്ലൈമാക്‌സില്‍ പറയുന്ന ഡയലോഗ് ആണ് ഓര്‍മ വന്നത്. കിടിലുവിനെ കുറിച്ച് മണിക്കുട്ടന്‍ പറഞ്ഞപ്പോള്‍ കൊണ്ടത് റാംസാനു ആയിരുന്നോ? അപ്പൊ അതു പക്കാ ഗ്രൂപ്പിസം തന്നെ ആയിരുന്നില്ലേ. അല്ലെങ്കില്‍ കിടിലു എങ്കിലും അറ്റ്‌ലീസ്റ്റ് പറയണം റംസാനെ ഇത് ഞാനും മണിക്കുട്ടനും തമ്മില്‍ അല്ലെ അതു തീര്‍ക്കട്ടെ എന്നു. പറഞ്ഞില്ല. മൊത്തത്തില്‍ 'തന്നോ. ഇല്ലാ, ചോദിച്ചു വാങ്ങി' എന്ന മട്ടു ആയിരുന്നു. രണ്ടു കൂട്ടരും.

  ടാസ്‌കിനിടക്ക് സായി, സൂര്യയെ മണിക്കൂട്ടനുമായി ചേര്‍ത്ത് സംസാരിച്ചപ്പോള്‍ നമ്മടെ സൂര്യയുടെ ശൗര്യം ആരേലും കണ്ടോ? ഹമ്പോ! ഇനി സായി -സൂര്യ അടിക്കാണ് വെയ്റ്റിംഗ്. ഒരു മാലപ്പടക്കം പൊട്ടി തീര്‍ന്നല്ലോ എന്നു ആശ്വസിച്ചു ഇച്ചിരി വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ ഉണ്ട് ദേ അടുത്തത്. രമ്യയും ഋതുവും. അതു പിന്നെ ഒരു ഓലപടക്കം പോലങ്ങു പോയി. ഓഹ് കാര്യമില്ല. 'പുച്ഛം' ആയിരുന്നു മെയിന്‍ റോള്‍.

  മണിക്കുട്ടനെ കഴിഞ്ഞ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു. ഒരു വഴക്കോ തര്‍ക്കമോ കഴിഞ്ഞാല്‍ അതിനെ അവിടേം ഇവിടേം വന്നിരുന്നു സംസാരിക്കുന്നു, ക്യാമറ നോക്കി സംസാരിക്കുന്നു. മണിക്കുട്ടന്‍ അങ്ങനെ ആയിരുന്നില്ല എന്നാണ് എന്റെ ഒരു ഓര്‍മ. എനിക്കപ്പോള്‍ ഫീല്‍ ചെയ്തത് സ്വയം ഒറ്റപ്പെടല്‍ മണിക്കുട്ടന്‍ അല്ലെ ഏറ്റെടുക്കുന്നത് എന്നാണ്. എന്തോ രണ്ടാം വരവിലെ പുതിയ സ്‌ട്രേറ്റേജി ആയിരിക്കാം അല്ലെ. അതുപോലെ എനിക്കു തോന്നിയിട്ടുള്ളത് കിടിലു ഓരോരുത്തരെ കുറിച്ച് നോബി ചേട്ടനോട് എപ്പോഴും സംസാരിക്കുന്നത്, ആരെ കുറിച്ച് ആണോ പറയുന്നത് ആയാളുടെ സ്വഭാവം ഇങ്ങനെ ആണ് എന്നു പ്രേക്ഷകരെ അറിയിക്കാന്‍ ഉള്ള ശ്രമം പോലെ ആയിട്ടാണ്. കിടിലുവിന്റെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ അതു മനസിലാകും.

  'പാവക്കുത്തു' വീക്കിലി ടാസ്‌ക്. ഇതെന്തു ഗെയിം രണ്ടു ഗ്രൂപ്പില്‍ ഒന്ന് കുട്ടികളുടെ ഗ്രൂപ്പും, മറ്റൊന്ന് പാവകള്‍ ഗ്രൂപ്പും. പാവയെയും കളിപ്പിച്ചു നടക്കുന്നു എന്നൊക്കെ കരുതി ഇരുന്നപ്പോള്‍ ബോസ്സേട്ടന്‍ വിളിപ്പിച്ചു മക്കളെ ഇങ്ങനെ പാവേനെ 'ചൂക്കുടുപുക്കുടു' എന്നു കളിപ്പിച്ചോണ്ടിരിക്കലല്ല ഇത് കളി വേറെ ആണേ എന്നു. അപ്പോളല്ലേ എല്ലാര്‍ക്കും പിടിക്കിട്ടിയത് ഇതെങ്ങനെ കളിക്കണം എന്നു. മെന്റലി അല്ലേല്‍ ഫിസിക്കലി പാവ ഗ്രൂപ്പിനെ കുട്ടികളുടെ ഗ്രൂപ്പ് പുറത്താക്കണം. മെന്റല്ലി തളര്‍ത്താന്‍ പിന്നെ അവിടെ ആര്‍ക്കും പഠിപ്പിച്ചു കൊടുക്കണ്ടല്ലോ. ഇപ്പോ ഇനി എങ്ങനെ ആകുമെന്ന് കണ്ടറിയാം.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  രാത്രി മീറ്റിംഗില്‍ രാവിലത്തെ വഴക്കില്‍ മണിക്കുട്ടന്റെ ഫിസിക്കല്‍ പ്രോബ്ലത്തെ കുറിച്ച് റംസാന്‍ പരാമര്‍ശിച്ചതിനെ കുറിച്ച് ആയിരുന്നു. റംസാന്‍ പിന്നൊന്നും സമ്മതിച്ചു കൊടുത്തു കണ്ടിട്ടില്ല. അതിനെ എങ്ങനേലും തിരിച്ചും മറിച്ചും വാദിയെ പ്രതി ആക്കി കൈയില്‍ തരും. എന്തായാലും ഇപ്പോള്‍ ശരിക്കു രണ്ടു ഗ്രൂപ്പാണ് വീട്ടില്‍. മണിക്കുട്ടന്‍, സായി, രമ്യ ഒരു ഗ്രൂപ്പ്. കിടിലു, സൂര്യ, നോബിചേട്ടന്‍, റംസാന്‍ മറ്റൊരു ഗ്രൂപ്പ്. ഋതു അവിടെയും ഉണ്ട് ഇവിടെയും ഉണ്ട് കുമ്പിടി ആണ്. അനൂപ് ഒന്നിലും ഇല്ലാ ഒറ്റയ്ക്ക് നില്‍ക്കുന്നു. ഇന്ന് റംസാന്‍ പറഞ്ഞ'മണിക്കുട്ടന്റെ വലതു ഭാഗത്തുള്ള ഫിസിക്കല്‍ ഭയം' എന്ന വാക്ക് ആയിരുന്നു താരം. അതൊന്നു ക്ലിയര്‍ ചെയ്തു കൊട് ബോസപ്പാ..

  English summary
  Bigg Boss Malayalam Season 3: Actress Aswathy Opens Up About 87th Episode And New Weekly Task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X