മണിക്കുട്ടനും നോബി ചേട്ടനും പൂണ്ടു വിളയാടിയ ടാസ്ക്ക്, ബിബി യൂണിവേഴ്‌സിറ്റിയെ കുറിച്ച് അശ്വതി

By Midhun Raj

ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം നടന്ന വീക്ക്‌ലി ടാസ്‌ക്കായ ബിഗ് ബോസ് യൂണിവേഴ്‌സിറ്റി രസകരമായിരുന്നു. കോളേജ് കാലത്തെ മധുര സ്മരണകളെ ബിബി വീട്ടില്‍ പുനരാവിഷ്‌കരണമെന്ന നിര്‍ദ്ദേശം അഡോണിയാണ് മറ്റ് മല്‍സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ വായിച്ചത്. ഓരോരുത്തര്‍ക്കും അവരുടെ ടാസ്‌ക്കുകളും പറഞ്ഞുകൊടുത്തിരുന്നു അഡോണി. കോളേജ് പ്രിന്‍സിപ്പലായി രമ്യയാണ് എത്തിയത്. എയ്ഞ്ചല്‍, സൂര്യ, റംസാന്‍, മജിസീയ, ഫിറോസ് ഖാന്‍ തുടങ്ങിയവര്‍ അധ്യാപകരായും എത്തി.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ഭാഗ്യലക്ഷ്മി കോളേജ് ഓഫീസ് അസിസ്റ്റന്റിന്‌റെ റോളിലാണ് ടാസ്‌ക്കില്‍ പങ്കെടുത്തത്. ബാക്കിയുളളവരെല്ലാം കോളേജ് വിദ്യാര്‍ത്ഥികളായും എത്തി. ബിബി യൂണിവേഴ്‌സിറ്റി ടാസ്‌ക്കില്‍ മണിക്കുട്ടനും നോബിയും കൗണ്ടറുകള്‍ പറഞ്ഞ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അനശ്വര നടന്‍ ജയനെ അനുകരിച്ചുകൊണ്ടായിരുന്നു ലൂയിസ് എന്ന കഥാപാത്രം മണിക്കുട്ടന്‍ അവതരിപ്പിച്ചത്. കില്ലാടി മോഹനന്‍ എന്നായിരുന്നു നോബിയുടെ കഥാപാത്രത്തിന്റെ പേര്.

ലില്ലിയായി ഡിംപലും ഹൃദയകുമാറായി

ലില്ലിയായി ഡിംപലും ഹൃദയകുമാറായി അഡോണിയും എത്തി. കോളേജ് അസംബ്ലിയോടെയായിരുന്നു ടാസ്‌ക് തുടങ്ങിയത്. അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന സമയത്ത് ഒരു സൈഡില്‍ ഇരുന്ന് കൗണ്ടറടിക്കുകയായിരുന്നു മണിക്കുട്ടനും നോബിയും. വിദ്യാര്‍ത്ഥികളായി എത്തിയ മറ്റുളളവരും അവര്‍ക്കൊപ്പം കൂടി. തുടര്‍ന്ന് ഓരോ അധ്യാപകരുടെയും ക്ലാസുകള്‍ നടന്നു. മോറല്‍ സയന്‍സ് അധ്യാപകനായാണ് ഫിറോസ് ഖാന്‍ എത്തിയത്. ഡാന്‍സ് ടീച്ചറായി റംസാനും, സംഗീത അധ്യാപികയായി റിതു മന്ത്രയും, പിടി ടീച്ചറായി മജ്‌സിയ ഭാനുവും എത്തി. ലിറ്ററേച്ചര്‍ ടീച്ചറായാണ് എയ്ഞ്ചല്‍ എത്തിയത്.

കിട്ടിയ ടാസ്‌ക്ക് മികച്ചതായാണ്

കിട്ടിയ ടാസ്‌ക്ക് മികച്ചതായാണ് ഇത്തവണ എല്ലാവരും ചെയ്തത്. കൂടാതെ മിക്കവരും പരസ്പരം പ്രശംസിക്കുകയും ചെയ്തു. അതേസമയം ബിബി യൂണിവേഴ്‌സിറ്റി ടാസ്‌കിനെ കുറിച്ച് നടി അശ്വതിയുടെതായി വന്ന പോസ്റ്റ് വൈറലായി മാറിയിരുന്നു. ബിഗ്ഗ്ബോസ് എന്ന പരിപാടിയോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടുതന്നെ രാത്രി തന്നെ നെറ്റില്‍ അപ്ലോഡ് ആയ എപ്പിസോഡ് കണ്ടൂവെന്ന് അശ്വതി പറയുന്നു.

കലാലയം കണ്ടപ്പോള്‍ പെട്ടന്ന് മനസ്സിലേക്ക്

കലാലയം കണ്ടപ്പോള്‍ പെട്ടന്ന് മനസ്സിലേക്ക് സീസണ്‍ 2വിലെ അവസാനത്തെ സ്‌കൂള്‍ ടാസ്‌ക് എന്തോ മനസ്സില്‍ വന്നു. മണിക്കുട്ടന്‍ ആന്‍ഡ് നോബി ചേട്ടന്‍ അങ്ങ് പൂണ്ടു വിളയാടി കൌണ്ടറുകള്‍ കൊണ്ട്. അതില്‍ ചിലര്‍ എല്‍കെജി പിള്ളേര്‍ ആണോന്നു തോന്നിപ്പിക്കും വിധം ഓവര്‍ ആരുന്നു.

Recommended Video

നോമിനേഷൻ ആഘോഷമാക്കി സജ്നയും ഫിറോസും | Filmibeat Malayalam
അതിനിടയില്‍ സജ്നയുടെ

അതിനിടയില്‍ സജ്നയുടെ ടോണ്‍ മാറിയപ്പോള്‍ ആഹ് ഈ ടാസ്‌കിന്റെ കാര്യത്തിലും തീരുമാനം ആയെന്ന് കരുതിയതാണ്, എന്തോ അതങ്ങു ഒതുങ്ങി, എല്ലാരും നല്ലപോലെ ടാസ്‌ക് ചെയ്തു. പ്രേമ നാടകം ഓള്‍റെഡി പ്രേക്ഷകരോട് ഞങ്ങളിത് സ്ട്രാറ്റെജി ആണേ എന്ന് മൊഴിഞ്ഞു തന്നത് കൊണ്ട് എന്തോ കാണുമ്പോ ഒള്ളതാണോ ഇല്ലയോ എന്ന ഡൌട്ട് ആണ്. ഇന്ന് ഇനി ഭാഗ്യചേച്ചിടെ ദിവസമാണ് ടാസ്‌കില്‍ ??കാണാം എന്തൊക്കെ സംഭവിക്കും എന്ന്, അശ്വതി കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X