For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ മാറ്റേണ്ട നിയമങ്ങള്‍ പറഞ്ഞ് മത്സരാര്‍ഥികള്‍; ലാലേട്ടന്റെ വരെ തൊണ്ട ഇടറിയ നിമിഷത്തെ കുറിച്ച് അശ്വതി

  |

  പ്രേക്ഷകര്‍ ഒരിക്കലും വിചാരിക്കത്ത സംഭവങ്ങളാണ് ബിഗ് ബോസിനുള്ളില്‍ നടക്കുന്നത്. ഇടയ്ക്ക് സജ്‌ന-ഫിറോസ് ദമ്പതിമാരെ പുറത്താക്കിയത് മുതലാണ് അപ്രതീക്ഷിത കാര്യങ്ങള്‍ വീടിനുള്ളില്‍ നടക്കുന്നത്. മണിക്കുട്ടന്‍ പുറത്ത് പോയി തിരിച്ച് വന്നു. ഡിംപല്‍ പിതാവിന്റെ വേര്‍പാടിനെ തുടര്‍ന്ന് പുറത്തേക്ക് പോയി. എന്നിങ്ങനെ ഓരോ ആഴ്ചയിലും വിവിധ പ്രശ്‌നങ്ങളാണ്.

  ഗ്ലാമറസാകാനുള്ള ശ്രമത്തിലാണ്, ഹോട്ട് ലുക്കിലുള്ള ഫോട്ടോഷൂട്ട് നടത്തി നിധി അഗർവാൾ

  കൊവിഡും മറ്റ് പ്രതിസന്ധികളും അതിരൂക്ഷമായിട്ടുണ്ടെങ്കിലും ബിഗ് ബോസ് നിര്‍ത്തില്ലെന്ന് തന്നെയാണ് അറിയുന്നത്. ഇതിനൊപ്പം പുതിയ എപ്പിസോഡിനെ കുറിച്ച് സംസാരിച്ച് സീരിയല്‍ നടി അശ്വതിയും എത്തിയിരിക്കുകയാണ്. ശനിയാഴ്ച അവതാരകനായ മോഹന്‍ലാല്‍ എത്തിയ ദിവസത്തെ കുറിച്ചാണ് അശ്വതിയുടെ പുതിയ എഴുത്ത്. വിശദമായി വായിക്കാം...

  കോവിഡ് 19ന്റെ മുന്‍കരുതലുകള്‍ ഓര്‍മിപ്പിച്ചു കൊണ്ടും ഡിംപലിന്റെ പിതാവിനെ ഓര്‍ത്തു കൊണ്ടും ഇന്നത്തെ എപ്പിസോഡ് ലാലേട്ടന്‍ തുടക്കം കുറിച്ചു. ഡിംപല്‍ ഇനി ബിഗ് ബോസ് ഹൗസില്‍ ഉണ്ടാവുകയില്ല എന്ന സത്യം വേദനയോടെ ഹൗസ് മേറ്റ്‌സ്‌നെയും പ്രേക്ഷകരെയും ലാലേട്ടന്‍ അറിയിച്ചു. ലാലേട്ടാ അത് പറയേണ്ടായിരുന്നു, ഡിമ്പു തിരിച്ചു വരും എന്ന ഒരു പ്രതീക്ഷയില്‍ അവസാനം വരെയും ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. ഡിംപലിന്റെ ഇത്രയും നാളത്തെ വീടിനുള്ളിലെ യാത്ര കാണിച്ചു. ഞാന്‍ ശരിക്കും കരഞ്ഞു പോയി. Once again we love you Dimpu? We will miss U dear സിംഗപ്പെണ്ണേ.

  എല്ലാവരും ഡിംപല്‍ കൂടെ ഉണ്ടായിരുന്ന നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു. സൗഹൃദം എന്താണെന്നു മനസിലാക്കുന്ന ഒരു നിമിഷം ആയിരുന്നു. ലാലേട്ടന്റെ വരെ തൊണ്ട ഇടറി. പക്ഷെ നമ്മള്‍ മനസിലാക്കണം. 'ഇത് കളിയല്ല, കളി തന്നെ' നാണയ പെരുമ വിശേഷങ്ങള്‍ ആയിരുന്നു പിന്നെ ചോയ്ച്ചത്. ഋതുവിനെയും സൂര്യയെയും ഓടിച്ച കാര്യം ചോദിച്ചു. ഒന്ന് ബാത്റൂമില്‍ കയറിയതിന് ആ പാവങ്ങളെ ഇങ്ങനെ ഓടിക്കണമായിരുന്നോ എന്നു തന്നെ ചോദിച്ചു. അവസാനം വരെ പിടിച്ചു നിന്നതിനു രണ്ടുപേരെയും അഭിനന്ദിക്കുകയും ചെയ്തു.

  ഋതുവിനു ഒരു ഗംഭീരം സമ്മാനം ലാലേട്ടന്‍ നല്‍കി. നഖം നീളം ഉള്ളതിനാല്‍ ഗെയിമിനിടയില്‍ പിച്ചല്‍ മാന്തല്‍ ഒക്കെ ഓരോരുത്തര്‍ക്കു കിട്ടുന്നത് കൊണ്ട് ഒരു നെയില്‍ കട്ടര്‍. ഋതുവും സൂര്യയും അവരുടെ എഫര്‍ട്ട ബിഗ് ബോസും ലാലേട്ടനും മനസ്സിലാക്കിയതിന്റെ സന്തോഷത്തില്‍ ആയിരുന്നു. സൂര്യയുടെ അടുക്കള ജോലിയില്‍ സായി പറഞ്ഞ ഇടയ്ക്കുണ്ടായിരുന്ന മടിയെ കുറിച്ച് ചോയിച്ചു. നല്ലപോലെ ഒന്ന് വാരി വിട്ടു. പിന്നെ ഒരു ഫുട്‌ബോള്‍ ഗെയിം അല്ല എയര്‍ബോള്‍? ഗെയിം ആയിരുന്നു.

  ലാലേട്ടന്‍ തന്നെ രണ്ടുപേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ തിരിച്ചു. അതൊരു കണക്കിന് നന്നായി. അല്ലേല്‍ സൂര്യ വേഗം ചാടി മണിക്കുട്ടന്റെ കൂടെ നിന്നെനേം. രസകരമായ ഒരു ഗെയിം. നോബി ചേട്ടന്റെ കമന്ററി അടിപൊളി ആയിരുന്നു. ഗെയിമില്‍ മണിക്കുട്ടന്‍ ഋതു ടീം ജയിച്ചു. എല്ലാവര്‍ക്കും ബിഗ് ബോസ് ചോക്ലേറ്റ് സമ്മാനം നല്‍കി. ഒപ്പം വിരക്കുള്ള മരുന്ന് കൂടി കൊടുത്തോളു കാരണം ഇങ്ങനെ ഇവരെ ചോക്ലേറ്റ് കഴിപ്പിച്ചാല്‍ വയറ്റില്‍ വിര കയറും ലാലേട്ടാ. ബിഗ് ബോസ് ഹൗസില്‍ മാറ്റപ്പെടേണ്ട നിയമങ്ങള്‍ എന്തെല്ലാം എന്ന് ചോയ്ച്ചതിനു രസകരമായ മറുപടികള്‍ നല്‍കി മത്സരാര്‍ത്ഥികള്‍.

  സൂര്യക്കു ഇഷ്ട്ടമുള്ള ഫുഡ് കിട്ടിയാല്‍ കൊള്ളാമെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചത് ആ സ്‌പോണ്‍സര്‍സ് കൊടുത്ത ഭക്ഷണങ്ങളൊന്നും കുട്ടിക്ക് മതിയായില്ലാരുന്നോ എന്നാണ്. മണിക്കുട്ടന് അല്‍പ്പ സമയം ഉച്ചക്ക് ഉറങ്ങാന്‍ സമയം വേണമെന്ന് പറഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞ മറുപടി കലക്കി 'ഒന്ന് രണ്ടു സ്വപ്നം കൂടി കാണിച്ചു തരാം. അനൂപിന് ബിഗ് ബോസിനെ കാണുക എന്നു പറഞ്ഞത് വ്യത്യസ്തമായി തോന്നി. അതിനു ശേഷം അഡോണിയെയും ഋതുവിനെയും കാപ്പിപ്പൊടി തപ്പാന്‍ വിട്ടു. അപ്പൊ കാപ്പിക്കാര്യം സോള്‍വ്ഡ്.

  Thinkal about Dimpal Bhal's Father's demise | FilmiBeat Malayalam

  ഈ ആഴ്ചത്തെ നീതിമാന്‍ കിടിലന്‍ ഫിറോസ്. നാളെ ആണ് എവിക്ഷന്‍ ദിനം. നമുക്ക് പലര്‍ക്കും അറിയാം ആര് പോയി എന്നു. അറിയാത്തവര്‍ നാളെ അറിഞ്ഞാല്‍ മതി ട്ടോ. നാളെ ഇലക്ഷന് റിസള്‍ട്ട്‌സ് ആണ്. മത്സരിച്ചവര്‍ക്കെല്ലാം എന്റെ എല്ലാവിധ ആശംസകളും. ആര് വിജയിച്ചാലും ആഘോഷങ്ങള്‍ തല്‍ക്കാലം തള്ളിവെക്കുക. കരുതല്‍ എടുക്കുക. നമ്മള്‍ ഓരോരുത്തരും എടുക്കുന്ന കരുതല്‍ നമ്മടെ നാടിനും വീടിനും വേണ്ടി ഉള്ളതാണെന്ന് മനസ്സില്‍ എപ്പോളും ചിന്തവെക്കുക എന്നു അപേക്ഷിച്ചുകൊണ്ട് ശുഭരാത്രി.

  English summary
  Bigg Boss Malayalam Season 3: Actress Aswathy Opens Up About Dimpal Bhal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X