For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനൂപിനോട് ഈ നീതികേട് വേണ്ടായിരുന്നു; എന്റെ ബോസേട്ടാ ആ കൊച്ചിന്റെ പാതി ജീവന്‍ പോയല്ലോന്ന് നടി അശ്വതി

  |

  ഡിംപല്‍ ഭാലിന്റെ പപ്പയുടെ അപ്രതീക്ഷിത വേര്‍പാട് സഹമത്സരാര്‍ഥികളിലും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മത്സരാര്‍ഥികള്‍ എല്ലാവരും കടുത്ത വിഷമത്തിലാണെന്നത് പ്രേക്ഷകര്‍ക്കും മനസിലാവും. അങ്ങനെയുള്ളവര്‍ക്ക് ഒരു മാനസിക പിന്തുണ നല്‍കുന്ന എപ്പിസോഡാണ് കഴിഞ്ഞ ദിവസം കണ്ടത്. എന്നാല്‍ കാര്യമായ കണ്ടന്റൊന്നും ഇല്ലായിരുന്നു.

  സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ഏവ്ലിൻ ശർമ്മ, കിടിലൻ ഫോട്ടോസ് കാണാം

  കഴിഞ്ഞ എപ്പിസോഡിനെ വിലയിരുത്തി നടി അശ്വതിയും എത്തിയിരിക്കുകയാണ്. ഈ ആഴ്ച പുറത്ത് പോവാന്‍ സാധ്യതയുള്ളത് ആരാണെന്ന് തനിക്ക് മനസിലായി എന്നറിഞ്ഞ് കൊണ്ടാണ് അശ്വതി എഴുത്തുമായി എത്തിയിരിക്കുന്നത്. ഒപ്പം ഓരോ മത്സരാര്‍ഥികളെ കുറിച്ചും നടി പറയുന്നു. വിശദമായി വായിക്കാം...

  എന്ത് ഇനി സംഭവിച്ചാലും 'ദ ഷോ മസ്റ്റ് ഗോ ഓണ്‍' എന്ന ടാഗ് ലൈന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും എല്ലാര്‍ക്കും ഒന്നും അത് ആക്‌സപ്റ്റ് ചെയ്യാന്‍ പറ്റിയെന്നു വരില്ല. അതിനുദ്ദാഹരണം ആയിരുന്നു രാവിലത്തെ വേക്ക് അപ് സോങ്ങിന് നമ്മള്‍ കണ്ടത്. എന്ത് മോര്‍ണിംഗ് ടാസ്‌ക് എന്റെ തമ്പുരാനെ! ഡിംപലിന്റെ പപ്പക്ക് വേണ്ടി എല്ലാരും കുറച്ചു സമയം കണ്ണടച്ച് പ്രാര്‍ത്ഥിച്ചതു കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ആകെ മൊത്തത്തില്‍ എല്ലാവരും ഡിംപലിനെ ഓര്‍ത്തുള്ള വിഷമത്തില്‍ ആയിരുന്നു. തിരിച്ചു വരും എന്ന വിശ്വാസത്തില്‍ ആണ് എല്ലാരും.

  12 ആം ആഴ്ചയിലെതും, അവസാനത്തെയും ആയ ക്യാപ്റ്റന്‍സി ടാസ്‌ക്. അനൂപിനെ പിന്തുണച്ചു കൊണ്ടു മണിക്കുട്ടന്‍, സായി, സൂര്യ. അഡോണിയെ പിന്തുണച്ചു കൊണ്ട് രമ്യ, കിടിലു. റംസാനെ പിന്തുണച്ചു കൊണ്ടു ഋതു, നോബി. പക്ഷെ ഗെയിം എന്താണെന്നു അറിഞ്ഞപ്പോള്‍ ആണ് ഈ പിന്തുണ എന്തിനു വേണ്ടി എന്നു മനസിലായത്. ബല്ലാത്ത കളി ആയി പോയി ന്റെ ബോസേട്ടാ? എന്നാലും അനൂപിനോട് ഈ നീതികേട് വേണ്ടായിരുന്നു എന്നെ ഞാന്‍ പറയൂ. ബാക്കിയുള്ളവര്‍ക്ക് രണ്ടുപേരും, അനൂപിന് മാത്രം 3. ഒരാളെ മാറ്റി നിര്‍ത്തിക്കമായിരുന്നു. അത് മോശമായിപ്പോയി. ഒരിക്കല്‍ക്കൂടി അഡോണി ക്യാപ്റ്റന്‍ (പക്ഷെ അതിലൊരു ചെറിയ പ്രശ്‌നോണ്ടല്ലോ, ഹാ അതവര് മാനേജ് ചെയ്‌തോളും. എന്താണെന്ന് ഞാന്‍ പറയണില്ല).

  ബിഗ് ബോസ് കണ്‍ഫഷന്‍ റൂമില്‍ സൂര്യയെ വിളിപ്പിച്ചു അങ്ങനെ വിളി വരുമ്പോള്‍ സൂര്യ പറഞ്ഞ പോലെ പേടിയാണ്. വിശേഷം ചോയ്ക്കാനാരുന്നത്രേ. ന്റെ ബോസേട്ടാ ആ കൊച്ചിന്റെ പാതി ജീവന്‍ പോയി. ശേഷം സ്‌പോണ്‍സര്‍ ടാസ്‌ക് നടന്നു. പിന്നെ ഡെയിലി ടാസ്‌ക് 'ബിഗ് ബോസ് വീട്ടില്‍ എന്നെന്നും ഓര്‍ത്ത് വെക്കാനായി വളരെ അധികം സ്വാധീനിച്ച ഒരു സുഹൃത്തിനെ കുറിച്ച് പറയുക' എന്നതായിരുന്നു. അതില്‍ എടുത്തു പറയാവുന്നതില്‍ ഒന്ന് കിടിലു മണിക്കുട്ടനെ കുറിച്ച് കഴിഞ്ഞ ആഴ്ച വരെ പറഞ്ഞതൊക്കെ നമ്മള്‍ കണ്ടതാണ്. അതില്‍ നിന്നു മാറിയ ഒരു ചിന്ത ആയിരുന്നു. ഒരുപക്ഷെ ഒരു സേഫ് സോണ്‍ പിടിച്ചതായിരിക്കാം എന്നെനിക്കു തോന്നി.

  പ്രേക്ഷകരുടെ മുന്നില്‍ താന്‍ നെഗറ്റീവ് ആയിട്ടുണ്ട് എന്നത് പുള്ളി മനസിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍, ഗെയിം വൈസ് നല്ല ആശയം ആണ്. രണ്ടാമത് സൂര്യ. കുട്ടി മണിക്കുട്ടനെ വിടില്ല. ഞങ്ങള്‍ കണ്ടു മണിക്കുട്ടന്‍ പോയ ആ ദിവസങ്ങള്‍ എങ്ങനെ ആയിരുന്നു എന്നത്. കേട്ടിരുന്നവര്‍ യാതൊന്നും പറഞ്ഞില്ല. സായിക്കു മാത്രമാണ് ചിരി വന്നതായി കാണിച്ചത്. സായി കുട്ടാ.. തുറന്നു പറഞ്ഞൂടായിരുന്നോ. ശോകമൂകമായ ഈ എപ്പിസോഡിന് ഒരു കണ്‍ടെന്റ് കിട്ടുമായിരുന്നു. ങ്ഹാ പ്രതികരണ ശേഷി ഉണ്ടാരുന്ന ഒരു വ്യക്തിയെ അന്നേരം മിസ്സ് ചെയ്തു.

  മൂന്നാമത് സായി, നന്നായി സായി ആ ഒരു മാപ്പ് പറച്ചില്‍. റംസന്റെ ഒക്കെ വിഷമം അതായിരുന്നല്ലോ. അത് മാറ്റി കൊടുത്തത് നന്നായി. പക്ഷെ റംസാന്‍ പ്ലസ്സില്‍ എന്താണ് സായി മാപ്പ് പറഞ്ഞില്ല എന്നു പറഞ്ഞത്. ഇതിനു ശേഷം ആയിരിക്കുമല്ലേ മാപ്പ് പറഞ്ഞത്, അതെന്തായാലും നന്നായി. പിന്നെ അങ്ങോട്ട് സര്‍വ്വേ ആയിരുന്നു കിടിലുവിന്റെ വക 'ആരൊക്കെ ഇത്ര ദിവസങ്ങളില്‍ കരഞ്ഞു' എന്നതില്‍.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  കണ്‍ഫഷന്‍ റൂമില്‍ നിങ്ങള്‍ ഇന്നലെ കരഞ്ഞപ്പോള്‍ കൂടെ നെഞ്ച് പിടഞ്ഞവര്‍ ആണ് ഞങ്ങള്‍, ഇന്ന് അത് ഒരു ഡിസ്‌കഷന്‍ ആക്കിയത് ശെരി ആയിട്ട് എനിക്ക് തോന്നിയില്ല. ബാക്കിയുള്ളവര്‍ക്ക് എങ്ങനെ എന്നറിഞ്ഞുട. അതുപോലെ ആത്മാര്‍ത്ഥ സുഹൃത്തായി മണിക്കുട്ടനെ രാവിലെ പറഞ്ഞത് ബൂസ്റ്റ് ആക്കാന്‍ ആരുന്നല്ലേ! കൊള്ളാം നൈഷ്. നാളെ വീക്കെന്‍ഡ് എപ്പിസോഡ്, ലാലേട്ടന്റെ വരവാണ്. ആരെ കൊണ്ടുപോകും എന്നു സൂചന കിട്ടി. ചിലര്‍ അറിഞ്ഞു കാണും എന്നു കരുതുന്നു. ഞാനായിട്ട് പറഞ്ഞു ചിലരുടെ എങ്കിലും ആകാംഷക്കു വിരാമം ഇടുന്നില്ല.

  English summary
  Bigg Boss Malayalam Season 3: Actress Aswathy Opens Up About Last Captancy Task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X