For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ മഹാ എവിക്ഷന് വേണ്ടിയാണ് എല്ലാവരും കാത്തിരുന്നത്; സൂര്യ പോയപ്പോള്‍ കണ്ണ് നിറഞ്ഞെന്ന് നടി അശ്വതി

  |

  ബിഗ് ബോസില്‍ നിന്നും രമ്യയും സൂര്യയും പുറത്തായതോടെ വീണ്ടും കളികള്‍ മാറി മറിഞ്ഞു. ഇനിയുള്ള ഓരോ ദിവസങ്ങളും വളരെ പ്രധാന്യമേറിയതാണെന്ന് ഓര്‍മപ്പെടുത്തിയിരിക്കുകയാണ് അവതാരകനായ മോഹന്‍ലാല്‍. മത്സരബുദ്ധിയോടെ മുന്നോട്ട് പോകാന്‍ ഉപദേശിച്ച താരം വീടിനുള്ളിലെ ഗ്രൂപ്പുകളിയെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

  രാജകുമാരിയെ പോലെ മനോഹരിയായി മസൂം ശങ്കർ, നടിയുടെ കിടിലൻ ചിത്രങ്ങൾ വൈറലാവുന്നു

  സൂര്യയുടെ എവിക്ഷന് വേണ്ടി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്നതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി അശ്വതി. സ്ഥിരമായി ബിഗ് ബോസ് റിവ്യൂ എഴുതാറുള്ള അശ്വതി വീക്കെന്‍ഡ് എപ്പിസോഡിനെ കുറിച്ച് പങ്കുവെച്ചാണ് വന്നത്. അശ്വതിയുടെ കുറിപ്പ് വിശദമായി വായിക്കാം.

  ഇന്നത്തെ ദിവസം എന്ത് തന്നെ ബി ബി ഹൗസില്‍ നടന്നാലും പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ആ മഹാ എവിക്ഷന് വേണ്ടി ആയിരുന്നു അല്ലെ? എന്തായാലും അതിലേക്കു കടക്കുന്നതിനു മുന്‍പ് എന്തൊക്കെ സംഭവിച്ചു എന്നു ഒന്ന് ഓടിച്ചിട്ട് കാണാം ല്ലെ. നോബി ചേട്ടന്റെ അടിപൊളി രസത്തിലാണ് ഇന്ന് തുടക്കം. കഴിഞ്ഞാഴ്ച ലാലേട്ടന് രസം ഉണ്ടാക്കി കൊടുക്കണം എന്നു പറഞ്ഞാണല്ലോ പോയത്, രസമുണ്ടാക്കി ലാലേട്ടന് കൊടുത്തയച്ചു. പിന്നെ ടോപ്പിക്ക് പ്രണയത്തിലേക്കു. അനൂപന്റെ പ്രണയ കഥയിലാണ് തുടക്കം. റംസാനെ ലാലേട്ടനെ ആണോ പ്രണയം പഠിപ്പിക്കാന്‍ പോയത്? അങ്ങനെ എല്ലാവരുടെയും പ്രണയ വിശേഷങ്ങള്‍.

  വാലന്റൈന്‍സ് ഡേ ഇന്നത്തേക്ക് മാറ്റിയോ? സായി കുട്ടി നീ എന്താ കാസനോവ ആകാന്‍ പോവാണോ പ്രണയിച്ചു പ്രണയിച്ചു നടക്കാന്‍. ഋതു ഇന്ന് വളരെ സുന്ദരി ആയിരുന്നു. Yes defenitely love is really a dynmaite and bomplastic feeling like മംഗല്യം തന്തുനാനെ നാ പിന്നെ the life goes likek ദുമ്തനാനെനാ. പിന്നെന്ത് ഞാന്‍ പറയാന്‍. ഡിംപല്‍ തന്നെയല്ലേ കഴിഞ്ഞ ദിവസം വൃത്തിയില്ല കിച്ചന്‍ ഒന്നും എന്നു പറഞ്ഞത്? ലാലേട്ടന്‍ ചോയ്ച്ചപ്പോ എന്തിനാ തത്തി തത്തി കളിക്കണേ. ഇല്ലെങ്കില്‍ ഇല്ലാ എന്നങ്ങു പറയണം. അനൂപിന്റെ ക്യാപ്റ്റന്‍സി കിടിലുവിനും, റംസനും ഋതുവിനും ഒന്നും അത്രയ്ക്ക് ബോധിച്ചില്ല. അതങ്ങനെ ആണല്ലോ ല്ലെ.

  കിടിലുവിന്റെ ഇഷ്ട്ടം അല്ലെ ഗ്രൂപ്പ് ഡാന്‍സ് കളിക്കാന്‍ കൂടെ നിക്കുന്നവര്‍ക്കും ഉണ്ടാവുക സ്വാഭാവികം. ലാലേട്ടാ അതങ്ങോട്ട് ഇഷ്ട്ടമായി. നോബിചേട്ടന്‍ മത്സരിക്കാതെ ആണ് ക്യാപ്റ്റന്‍ ആയത്. അതുകൊണ്ട് ആ ക്യാപ്റ്റന്‍ഷിപ് വേറെര്‍ക്കേലും കൊടുക്കുന്നോ എന്നു ചോദിച്ചു. അതില്‍ ഒരു കുഞ്ഞ് കളി നോബിചേട്ടന്‍ കളിച്ചു ഗൊച്കള്ളന്‍. സ്‌ട്രൈറ്റ് ഋതുവിന് ക്യാപ്റ്റന്‍ഷിപ് കൊടുത്താല്‍ ഗ്രൂപ്പിലെ ആളായത് കൊണ്ടാണ് എന്നു അവിടെ എന്തായാലും പറച്ചില്‍ വരും എന്നത് തലയിലൂടെ കറക്ട് സമയത്ത് ഓടി. അതോണ്ട് ലാലേട്ടനെ ഏല്‍പ്പിച്ചു.

  ഋതുവും ഡിംപലും തമ്മില്‍ ഒരു ഗെയിം ഇട്ടുകൊടുത്തു ക്യാപ്റ്റന്‍ ആകട്ടെ എന്നു. ഗുഡ് മൂവ് നോബിചേട്ടാ. ഡിംപലിനു പിന്നെ ദാനധര്‍മ്മം കൂടുതല്‍ ആയോണ്ട്, ഋതുവിന് ക്യാപ്റ്റന്‍ഷിപ് അങ്ങു കൊടുത്തു. സ്റ്റോര്‍ മുറിയില്‍ പെട്ടികള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. എല്ലാവരും ഞെട്ടി, നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ളവര്‍ പ്രേക്ഷകരോടും, കൂടെയുള്ളവരോടും എന്താണ് പറയാന്നുള്ളത് എന്നു വെച്ചാല്‍ പറയാന്‍ പറഞ്ഞു. സമയം അത്രയും കളയണ്ടേ. ലാലേട്ടാ.. 'എനിക്കറിയില്ല ആരാ പോണേ.. എനിക്കറിയില്ല ആരാ പോണേ' എന്നു പറഞ്ഞാല്‍ ലോകരായ ലോകരു മൊത്തം ഇന്നലത്തെ പ്രോമോ കണ്ടു ആരാണ് പോകുന്നതെന്ന്. ആ പ്രോമോ ഇട്ടില്ലായിരുന്നേല്‍ ഞങ്ങള്‍ക്കും ആ ആകാംഷ ഉണ്ടാകുമായിരുന്നു.

  പാവങ്ങള്‍ പെട്ടി ഓരോന്നായി തുറക്കുമ്പോള്‍ കൈ വിറക്കുന്നുണ്ടാരുന്ന പോലെ തോന്നി എനിക്ക്. അങ്ങനെ പ്രേക്ഷകരുടെ ആഗ്രഹം പോലെ ഇന്ന് ബിഗ് ബോസ് ഹൗസില്‍ നിന്നു സൂര്യ എന്ന കണ്ടെസ്റ്റന്റ് വിട പറഞ്ഞിരിക്കുന്നു. പ്രണയം, എനിക്കൊന്നും അറിയില്ല ഞാനൊരു പാവമാണേ എന്നീ രണ്ടു സ്ട്രാറ്റര്‍ജീസ് പിടിക്കാതെ താന്‍ എന്താണോ അങ്ങനെ തന്നെ നിന്നു കളിച്ചിരുന്നെങ്കില്‍, 100 ദിവസം അവിടെ കാണേണ്ടി ഇരുന്ന ആളായിരുന്നു. ഇടയ്ക്ക് ഒന്ന് ട്രാക്കിലോട്ട് കയറി വന്നത് പിന്നെയും പ്രണയത്തിലോട്ട് വഴിമാറി.

  അതൊക്കെ തന്നെ സൂര്യയെ ജനങ്ങളുടെ മനസ്സില്‍ ഒരു അനിഷ്ടം ഉളവാക്കി. അതൊരു യഥാര്‍ത്ഥ പ്രണയം ആണെന്ന് അല്‍പ്പം പോലും പ്രേക്ഷകര്‍ക്കു തോന്നിച്ചതുമില്ല. ഗെയിമിനെ കുറിച്ച് ഗ്രാഹ്യം ഉള്ള ഒരു കുട്ടി തന്നെ ആയിരുന്നു സൂര്യ. ഏതൊരു കണ്ടെസ്റ്റന്റ് ബി ബി ഹൗസില്‍ നിന്നു വിട പറയുമ്പോഴും സങ്കടം തന്നെയാണ്. പ്രത്യേകിച്ച് ഇപ്പോള്‍ 92 ദിവസങ്ങളായി. നമ്മടെ വീട്ടില്‍ നിന്നു ഒരാള്‍ പോകുന്ന പോലെ ആണ് ഇനിയാരു ആ വീട്ടില്‍ നിന്നു പോയാലും.

  Bigg boss malayalam season 3 is going to end?

  സൂര്യ ഔട്ട് ആകണമെന്ന് വിചാരിച്ചിരുന്നെങ്കില്‍ പോലും അവിടെ നിന്നു ഇറങ്ങിയത് കണ്ടപ്പോള്‍ എനിക്ക് വിഷമം വന്നു. സത്യം പറഞ്ഞാല്‍ കണ്ണ് നിറഞ്ഞു. ഒരു അപേക്ഷ എല്ലാരോടും, ഗെയിം കഴിഞ്ഞു ഓരോരുത്തരും പുറത്തിറങ്ങി കഴിഞ്ഞാല്‍ അവരെ രണ്ടു കൈയും നീട്ടി സ്വീകരിക്കുക, ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ഈ വര്‍ഷം ബി ബി യില്‍ സൈബര്‍ അറ്റാക്ക് നേടിയ വ്യക്തി സൂര്യ തന്നെ ആകും. ദയവു ചെയ്തു അതിനി ഉണ്ടാകരുത്.

  English summary
  Bigg Boss Malayalam Season 3: Actress Aswathy Opens Up About Soorya Menon's Eviction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X