മണിക്കുട്ടന്‍ എന്നെ ചതിച്ചിട്ടില്ല, ഗെയിമിന് ഉപയോഗിച്ചുമില്ല; കടുത്ത മറുപടി പറഞ്ഞ് സൂര്യ, കുറിപ്പുമായി അശ്വതി

ബിഗ് ബോസ് റിവ്യൂവുമായി എത്തിയിരിക്കുകയാണ് സീരിയല്‍ നടി അശ്വതി. ഓരോ ദിവസവും എപ്പിസോഡ് കഴിയുന്നതിന് പിന്നാലെ തന്നെ അശ്വതിയുടെ ഫേസ്ബുക്ക് പേജില്‍ റിവ്യൂ എത്തും. ആ ദിവസത്തെ പ്രധാന സംഭവങ്ങളെല്ലാം കോര്‍ത്തിണക്കി നീണ്ടൊരു കുറിപ്പായിരിക്കും ഇത്. കഴിഞ്ഞ എപ്പിസോഡിനെ കുറിച്ചും സമാനമായ രീതിയിലാണ് നടി വിലയിരുത്തിയത്.

അവതാരകനായ മോഹന്‍ലാല്‍ വന്ന് പോയതിനെ കുറിച്ചും മണിക്കുട്ടന്‍ അപ്രതീക്ഷിതമായി ബിഗ് ബോസില്‍ നിന്ന് പുറത്താവുന്നതിനെ കുറിച്ചും തുടങ്ങി പ്രേക്ഷകര്‍ ശ്രദ്ധിക്കാത്ത ചെറി കാര്യങ്ങള്‍ പോലും അശ്വതി പറയുന്നു. ഈ പോസ്റ്റിന് താഴെ അഭിപ്രായങ്ങള്‍ അറിയിച്ച് ആരാധകരും എത്തുന്നുണ്ട്. വിശദമായി വായിക്കാം...

 മണിക്കുട്ടന്‍ എന്നെ ചതിച്ചിട്ടില്ലെന്ന് സൂര്യ

കഴിഞ്ഞ 10 ആഴ്ചകളായി നടക്കുന്ന ഈ യുദ്ധത്തില്‍ ഇന്ന് വീഴുന്നതാര്? സൂര്യേ... പറയാന്‍ വല്ലോം ഉണ്ടേല്‍ പറഞ്ഞോ. ആഹ് പറഞ്ഞു, 'ഞാനൊരു പ്രേമരോഗിയല്ല'. ലോകം കേട്ടിരിക്കുന്നു. ആരാ അങ്ങനെ പറഞ്ഞത് സൂര്യയെ കുറിച്ച്? 'പെണ്‍ഫിറോസ്' സായി പറഞ്ഞ ആ ഒരു കാര്യത്തില്‍ എനിക്ക് ക്ലാരിറ്റി കിട്ടിയില്ല. പിന്നൊരു ക്ഷമ ചോദിക്കലും. എന്താത്? മണിക്കുട്ടാ.. സൂര്യ പറഞ്ഞ സമയത്തു ഏതു ലോകത്തു ആയിരുന്നു? അന്നേരമേ എണീറ്റു പറയാന്‍ പറഞ്ഞതല്ലേ. ങ്ഹാ പറാ കേക്കട്ട് എന്താ പറഞ്ഞെ? എനിക്കൊന്നും മനസിലായില്ല. ലാലേട്ടാ വട്ടാകുന്നു. ഈ ടോപ്പിക്ക് വിട്. ആഹ് നന്നായി അവരന്നെ തീരുമാനം എടുക്കട്ടെ.

 മണിക്കുട്ടന്‍ എന്നെ ചതിച്ചിട്ടില്ലെന്ന് സൂര്യ

സൂര്യ അങ്ങനെ ഉറച്ചു പറഞ്ഞു 'മണിക്കുട്ടന്‍ എന്നെ ചതിച്ചിട്ടില്ല. എന്നെ ഗെയിമിനായി ഉപയോഗിച്ചിട്ടുമില്ല' അതൊരു നല്ല കടുത്ത മറുപടി ആയിരുന്നു. അഡോണിയുടെ ക്യാപ്റ്റന്‍സി വളരെ മനോഹരം ആയിരുന്നു ത്രെ. ഋതുവിന് ഒന്നും പറയാനില്ലേ? ഷെയിം ഓണ്‍ യു ക്യാപ്റ്റാ എന്നൊക്കെ പറഞ്ഞതായി ഓര്‍ക്കുന്നു. ചോയ്ക്ക് ലാലേട്ടാ അഡോണി ഋതുവിനെ കുറിച്ച് പറഞ്ഞത്, 'അച്ഛനില്ലാത്ത കുട്ടിയാണ്, കല്യാണം കഴിയാത്തതാണ് അതോണ്ട് ഞാനൊന്നും പറയണില്ല. അല്ലേല്‍ കാണിച്ചു കൊടുക്കാമെന്നു പറഞ്ഞത്. അതുപോലെ ചോയ്ക്കു ലാലേട്ടാ ഋതു പറഞ്ഞ ജാതി കാര്യം. ശ്യേ ചോയ്ച്ചില്ല ല്ലെ.

 മണിക്കുട്ടന്‍ എന്നെ ചതിച്ചിട്ടില്ലെന്ന് സൂര്യ

ഡിമ്പു കൊഞ്ചാതെ ഡിമ്പു. വല്ലപ്പോഴും ആണേല്‍ ഓക്കേ. ഇത് എന്തോന്ന് ലാലേട്ടന്‍ എന്തേലും ചോയ്ക്കുമ്പോഴേക്ക്? എന്റെ ഇളയ കുഞ്ഞ് ഇത്രയും കൊഞ്ചില്ലല്ലോ. ബിഗ് ബോസ് ഹൗസില്‍ എല്ലാവര്‍ക്കും ഉദാഹരണം ആകാന്‍ പറ്റുന്ന അടുത്ത ക്യാപ്റ്റന്‍ രമ്യയെ കുറിച്ച് എല്ലാരോടും ചോയിച്ചു വെറുതെ സമയം കളഞ്ഞു. സകലരും തലയ്ക്കു മുകളില്‍ കയറ്റി വെച്ചിട്ടുണ്ട്. ആഴ്ച്ചയുടെ അവസാനവും ഇതൊക്കെ കേട്ടാല്‍ മതി. തമാശ ഗെയിം വന്നു. നാളെ രാവിലെ എണീക്കുമ്പോള്‍ ഹൗസിലേ മറ്റൊരാള്‍ ആയി മാറിയാല്‍. ആ ആയി മാറുന്നത് ആരാണോ ആ വ്യക്തി ചെയ്ത ഒരു തെറ്റ് പറയുക. കണ്‍ഫെഷന്‍ പോലെ.

 മണിക്കുട്ടന്‍ എന്നെ ചതിച്ചിട്ടില്ലെന്ന് സൂര്യ

മണിക്കുട്ടന്‍ ഗെയിം മനസിലാക്കിയിട്ടോ അല്ലയോ. സേഫ് ആയതാണോ. ആഹ് അറിഞ്ഞുടാ. ശരിക്കു കളിച്ചില്ല. രമ്യ വന്നു ഈ ഗെയിം എന്താണെന്നു കാണിച്ചു കൊടുത്തു. പിന്നെ എന്റെ കണ്ണടഞ്ഞു അടഞ്ഞു പോകുന്നതാണ് സൂര്‍ത്തുക്കളെ അറിയാന്‍ പറ്റിയത്. തീര്‍ന്നോ? തീര്‍ന്നോ? ആഹ് തീര്‍ന്നു. പ്രധാനപ്പെട്ട ആ തീരുമാനം എടുക്കേണ്ട മുഹൂര്‍ത്തം വന്നിരിക്കുന്നു. എവിക്ഷനില്‍ ഉള്ളവരെ പുറത്തേക്കു ഇറക്കി നിര്‍ത്തി ആക്ടിവിറ്റി ഏരിയയില്‍ അകത്തുള്ളവരെ കൊണ്ടു ആര് പോകുമെന്ന് പറയിപ്പിച്ചു. അത് ആക്ടിവിറ്റി ഏരിയയില്‍ ഇരിക്കുന്നവര്‍ക്ക് കാണാം ഉള്ളിലുള്ളവര്‍ പറയുന്നത്. ഇടയ്ക്കു ബസ്സര്‍ അടിക്കും ആ സമയം ഒരാള്‍ ഒന്നുകില്‍ സേവ് ആകും അല്ലെങ്കില്‍ ഔട്ട് ആയിരിക്കും എന്നു ആക്ടിവിറ്റി ഏരിയയിലെ ടീവിയില്‍ തെളിയും. അത് ആരാണെന്നു അകത്തുള്ളവര്‍ അറിയുന്നില്ല.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
 മണിക്കുട്ടന്‍ എന്നെ ചതിച്ചിട്ടില്ലെന്ന് സൂര്യ

അവസാനം സൂര്യയും സന്ധ്യയും മാത്രം. ഇനി വരേണ്ട ആള്‍ എന്റടുത്തേക്ക് വരുമെന്ന് പറഞ്ഞു ലാലേട്ടന്‍ പോയി. അങ്ങനെ സന്ധ്യ. ആരോടും യാത്ര പറയാന്‍ കഴിയാതെ ആക്ടിവിറ്റി ഏരിയയില്‍ നിന്നു തന്നെ പുറത്തേക്കു. സന്ധ്യ എവിക്ടഡ്- സൂര്യ സേഫ് ആയിരിക്കുന്നു. ആദ്യത്തെ രണ്ടു മൂന്നു ആഴ്ചകളില്‍ പോകുമെന്ന് കരുതിയ ഒരു കണ്ടെസ്റ്റാന്റ് 70 ദിവസം പിടിച്ചു നിന്നത് തന്നെ വലിയൊരു നേട്ടം. അങ്ങനെ എല്ലാവര്‍ക്കും നീതിപൂര്‍വം നന്നായി കളിക്കുക. പോരാട്ടം കടുക്കുകയാണ്. കാരണം ഇത് വെറും കളിയല്ല കളിതന്നെ. ശുഭരാത്രി എല്ലാവര്‍ക്കും 'മണിക്കുട്ടന് ഒരു ഫ്‌ലാറ്റ്, മണിക്കുട്ടന് ഒരു ഫ്‌ലാറ്റ്' എന്നരുന്നല്ലോ ല്ലെ? കഴിഞ്ഞില്ലേ എല്ലാം. നാളെ ഇനി കണ്ടറിയാം സീക്രെട് റൂമിലേക്കാണോ വെളിയിലേക്കാണോ മണിക്കുട്ടന്‍ പോയത് എന്ന്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X