For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടാസ്‌കിനിടയില്‍ മണിക്കുട്ടനെ ടാര്‍ഗറ്റ് ചെയ്തു; റംസാനുമായിട്ടുള്ള ഒത്തുകളിയില്‍ മണ്ടനായത് സായിയാണെന്ന് അശ്വതി

  |

  വീക്ക്‌ലി ടാസ്‌കിന് പകരമായി നിരവധി ടാസ്‌കുകളുമായിട്ടാണ് ബിഗ് ബോസ് എത്തിയിരിക്കുന്നത്. അതില്‍ വിജയിക്കുന്ന ഒരാള്‍ക്ക് നേരിട്ട് ഫിനാലെയിലേക്കുള്ള അവസരം ലഭിക്കും. മത്സരാര്‍ഥികളെല്ലാവരും അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ടിക്കറ്റ് ടു ഫിനാലെ എന്ന പേരിലുള്ള ടാസ്‌കില്‍ ഒന്നിലധികം ഘട്ടങ്ങളുണ്ട്. ആദ്യ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ അനൂപാണ് മുന്നില്‍ നില്‍ക്കുന്നത്.

  നടു റോഡിൽ കുത്തിയിരുന്ന് പ്രതിഷേധമാണോ, നേഹ കാക്കറുടെ പുത്തൻ ഫോട്ടോസ് കാണാം

  കഴിഞ്ഞ എപ്പിസോഡിലെ ഗെയിം സ്ട്രാറ്റര്‍ജികള്‍ വിലയിരുത്തുകയാണ് നടി അശ്വതി. മത്സരാര്‍ഥികളെ പോലെ തന്നെ പ്രേക്ഷകര്‍ക്കും ഒരു ആവേശം നല്‍കുന്ന മത്സരാരങ്ങളാണ് ഈ ആഴ്ച കൊടുത്തിരിക്കുന്നത്. ആദ്യം തന്നെ പാവം കിടിലന്‍ പുറത്ത് പോയത് തന്നെ വിഷമിപ്പിച്ചെന്നും സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ അശ്വതി പറയുന്നു.

  ടിക്കറ്റ് ടു ഫിനാലെ! ഇന്നത്തെ മെയിന്‍ അട്ട്രാക്ഷന്‍ തന്നെ അതാണ്. ഭാഗ്യം തുടക്കത്തില്‍ തന്നെ അതായിരുന്നു. വ്യത്യസ്തമായ ടാസ്‌കുകള്‍ ആണ് ഉള്ളത്. ഏറ്റവും ഉയര്‍ന്ന പോയിന്റ് ഉള്ള വ്യക്തി സ്‌ട്രൈറ്റ് ടു ഫിനാലെ! ആര്‍ക്കായിരിക്കും കിട്ടുക? ആദ്യത്തെ ടാസ്‌ക് 'ഷെയറിങ് ഈസ് കെയര്‍'. ആദ്യ ഘട്ടം, ബോക്‌സില്‍ 30 പന്തുകള്‍ വീതമുള്ളത് കുറക്കണം.

  ബസ്സര്‍ അടിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ബോള്‍ ഉള്ളവര്‍ ഔട്ട് ആകും. കിടിലുവും റംസനും മണിക്കൂട്ടനുമേ ആദ്യം കളിച്ചതുള്ളു. പിന്നെ പതിയെ ബാക്കിയുള്ളവര്‍ ഇറങ്ങി. പക്ഷെ ബസര്‍ അടിച്ച ടൈമില്‍ കിടിലുവിന് പന്ത് കൂടുതലായിപ്പോയി. അതിനാല്‍ ഈ ടാസ്‌കില്‍ നിന്നു കിടിലു ഔട്ട് സത്യം പറഞ്ഞാല്‍ കഷ്ട്ടം തോന്നി എനിക്ക്. ഒരുപാടു പ്രതീക്ഷയോടെ കളിക്കണം എന്നു പറഞ്ഞു പുള്ളി ഇറങ്ങിയതാണ്. രണ്ടാം ഘട്ടത്തില്‍ ചെറിയ മാറ്റത്തോടെ തുടങ്ങി.

  ഇപ്രാവശ്യം ബാളുകള്‍ ബോക്‌സില്‍ കൂടുതല്‍ ഉള്ളവര്‍ ആണ് വിജയിക്കുക. ബോള്‍ കുറവുള്ള രണ്ടുപേര്‍ ഔട്ട് ആകും. ഇവരെന്തിനാ ബോള്‍ എടുത്തു ഡ്രെസ്സിന്റെ ഉള്ളില്‍ തിരുകുന്നത് എന്നാലോചിച്ചപ്പോള്‍ തന്നെ ബോസ്സേട്ടന്‍ വിളിച്ച് പറഞ്ഞു മക്കളെ ബോള്‍ പെട്ടിയിലോട്ട് ഇട്ടോളാന്‍. ആരും അനക്കമില്ല. ഇടയ്ക്കു ഡിംപല്‍ ഒന്ന് ട്രൈ ചെയ്തു. പിന്നെ നോബിചേട്ടന്‍ അനൂപ് ട്രൈ ചെയ്തു. അനക്കമേയില്ല പിന്നാരും. പാവം കിടിലു നോക്കി ഇരിക്കുക ആരുന്നു.

  ഓഹ് ജയിലിലേക്ക് ആരെന്നു തീരുമാനിച്ചു അപ്പോളേക്കും.. കഷ്ട്ടം. മണിക്കുട്ടനെ ആണ് എപ്പോളും ആദ്യ ടാര്‍ഗറ്റ്. സായി സ്വന്തം കുഴി തോണ്ടുകയാണെന്ന് കണ്ടപ്പോള്‍ തന്നെ മനസിലായിരുന്നു റംസാനുമായി ചേര്‍ന്ന്. മണിക്കുട്ടന്‍ ഇടയ്ക്കു വാണിംഗും കൊടുത്തു'എന്നെ മാത്രം നോക്കിയാല്‍ നീ തോക്കുമേ' എന്നു. ഇടയ്ക്ക് അനൂപ് ഡിംപലിന്റെ ബോള്‍ ബോക്‌സ് മാറ്റി. It's a game. ഗ്രൂപ്പ് ആയോ വ്യക്തിഗതമായോ ബുദ്ധിപരമായി ആലോചിച് കളിക്കാം.

  അനൂപ് തെറ്റ് ചെയ്തു എന്നു പറയാന്‍ പറ്റില്ല. പക്ഷെ ഗെയിമിനു മുന്നേ ഒരു ചെറിയ സംസാരം മണിക്കുട്ടനും അനൂപും നടത്തിയിരുന്നു, ഋതുവിനെ പുറത്താക്കുന്നതിനെ കുറിച്ച്. പ്രതീക്ഷിച്ചതു തന്നെ നടന്നു. സായി ആന്‍ഡ് ഋതു ഔട്ട്. അതു പറ റംസാനും സായിയും പ്ലാനിട്ടു മണിക്കുട്ടനെ ടാര്‍ഗറ്റ് ചെയ്യാന്‍. പക്ഷേ ആരാണ് മണ്ടന്‍ ആയത്?

  മൂന്നാം ഘട്ടം അല്‍പ്പംകൂടി കഠിനം. ഒരു ചുവന്ന പന്ത് നടുക്ക് വെക്കുന്നത് കൈക്കലാക്കണം. ഒപ്പം ബോക്‌സില്‍ പന്തും കുറയരുത്. നല്ല ഗെയിം ആയിരുന്നു. എല്ലാരും നല്ലപോലെ കളിച്ചു.. ഇടയ്ക്കു മണിക്കുട്ടന്‍ റംസാന്‍ കയ്യാങ്കളി ആയെങ്കിലും this is ticket to finale- പൊരുതണം. പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെന്ന് വെക്കണം. ഡിംപല്‍, മണിക്കുട്ടന്‍, റംസാന്‍, ഈ ഘട്ടത്തില്‍ നല്ലപോലെ പൊരുതി.

  ഡിംപല്‍ മണിക്കുട്ടന് കുറച്ചു പന്തുകള്‍ നല്‍കി. പക്ഷെ വേണ്ടാ എന്നു പറഞ്ഞു തിരികെ നല്‍കി. ആ ബോള്‍ എങ്ങാനും മണിക്കുട്ടന്‍ വാങ്ങിയിരുന്നേല്‍ പച്ചക്കു തിന്നാനുള്ള പ്ലാനില്‍ ആയിരുന്നു റംസാന്‍. ടാസ്‌ക് കഴിഞ്ഞപ്പോള്‍, 1-ാം സ്ഥാനം അനൂപ്, 2-ാം സ്ഥാനം ഡിംപല്‍, 3-ാം സ്ഥാനം നോബിചേട്ടന്‍, 4-ാം സ്ഥാനം മണിക്കുട്ടന്‍, 5-ാം സ്ഥാനം റംസാന്‍, 6-ാം സ്ഥാനം സായി, 7-ാം സ്ഥാനം ഋതു, 8-ാം കിടിലു. ചുവന്ന ബോള്‍ റംസാന്‍ നേടിയത് കൊണ്ട് റംസാന്‍ ഡിംപലിനൊപ്പം രണ്ടാം സ്ഥാനത്തു കയറി.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  അടുത്ത ടാസ്‌ക് സൈക്കിളില്‍ കയറി ചവുട്ടി ലൈറ്റ് പ്രകാശിപ്പിക്കുക. ആള്‍ക്കാര്‍ മാറുമ്പോള്‍ 10 സെക്ന്റിനുള്ളില്‍ വീണ്ടും തെളിക്കണം ആ ലൈറ്റ്. ഇതെന്തു ഗെയിം. ആഹ് ആദ്യം കുറച്ചു ഈസി കൊടുത്തത് ആയിരിക്കും ല്ലെ. ആഹ് ടാസ്‌ക് തീര്‍ന്നപ്പോള്‍ എല്ലാര്‍ക്കും കിട്ടി 1 പോയിന്റ്. അതു കഴിഞ്ഞ ടാസ്‌കിലെ പോയിന്റിനോപ്പം ആഡ് ആകും. നാളെയും പന്തുകൊണ്ടുള്ള കളികള്‍ തന്നെ ടിക്കറ്റിനു വേണ്ടി.

  English summary
  Bigg Boss Malayalam Season 3: Actress Aswathy Opens Up About 'Ticket To Finale' Task
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X