മറ്റാരെങ്കിലും ആയിരുന്നേല്‍ പൊളി ഫിറോസ് അടങ്ങി ഇരിക്കില്ല; ഭാഗ്യലക്ഷ്മിയുടെ പോടാ വിളിയെ കുറിച്ച് അശ്വതി

ബിഗ് ബോസിന്റെ പുതിയ വീക്ക്‌ലി ടാസ്‌ക് സംഭവബഹുലമായ നിമിഷങ്ങളിലൂടെ അവസാനിച്ചിരിക്കുകയാണ്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തില്‍ ഫിറോസ്, മണിക്കുട്ടന്‍, നോബി, റംസാന്‍ എന്നിവരടങ്ങുന്ന ടീം വിജയിച്ചു. എന്നാല്‍ സ്വയം ടീമിന്റെ വിജയത്തിന് വേണ്ടി വീടിനുള്ളില്‍ വലിയ വഴക്കും കൈയ്യങ്കളിയുമൊക്കെയാണ് നടന്നത്.

എവ്ലിൻ ഷർമ്മ ഭയങ്കര സന്തോഷത്തിലാണ്, ബൾബുകൾക്ക് നടുവിൽ നിന്നുള്ള നടിയുടെ ഫോട്ടോസ് വൈറലാവുന്നു

വിജയിച്ച ടീമിന് ഇത്തവണ ലാഭം ഉണ്ടായെങ്കിലും മത്സരാര്‍ഥികള്‍ തമ്മിലുള്ള വഴക്ക് ശക്തമായി. സ്ഥിരമായി ബിഗ് ബോസ് റിവ്യൂ എഴുതാറുള്ള സീരിയല്‍ നടി അശ്വതി കഴിഞ്ഞ എപ്പിസോഡിലെ ഓരോ കാര്യങ്ങളെ കുറിച്ചും വിലയിരുത്തി എത്തിയിരിക്കുകയാണ്.

 അശ്വതിയുടെ കുറിപ്പ് വായിക്കാം

'നിങ്ങളിലാര്‍ക്കാ നല്ല ഭംഗിയായി അലക്കാന്‍ അറിയാവുന്നത്? എല്ലാവരും ടാസ്‌കിലാണെ! 'പതിനാല് പേര് ജോലി ചെയ്യുവല്ലേ? എല്ലാര്‍ക്കും നാരങ്ങാ വെള്ളം കൊടുത്തേക്ക് 'എവിടെയോ ഒരു മോഡ്‌ലേഷന്‍ തെറ്റിപ്പോയി (പൊളി ഫിറോസ് പറഞ്ഞത് ആയതു കൊണ്ടു തെറ്റി എന്നു നമക്ക് പറയാനും പറ്റില്ല) അത് ഭാഗ്യയേച്ചിക്കും സൂര്യക്കും സന്ധ്യക്കും എന്തോ ഇഷ്ട്ടമായില്ല. അവിടെയാണ് ഇന്നത്തെ അടിയുടെ തുടക്കം. നാരങ്ങാവെള്ളം വേണ്ടെങ്കില്‍ വേണ്ട ഹേയ് ദാഹിക്കുമ്പോള്‍ വേണേല്‍ കുടിച്ചോളും.

 അശ്വതിയുടെ കുറിപ്പ് വായിക്കാം

ഇതിപ്പോ കുടിപ്പിച്ചേ അടങ്ങുള്ളൂലൊ തര്‍ക്കത്തിനിടെ ചേച്ചി 'പോടോ, പോടാ' എന്നൊക്കെ വിളിച്ചത് മറ്റാരെങ്കിലും ആയിരുന്നേല്‍ പൊളി ഫിറോസ് അടങ്ങി ഇരിക്കില്ലായിരുന്നു. ചേച്ചി ആയതു കൊണ്ടു മാത്രമാണ് വലിയ രീതിയില്‍ പ്രതികരിക്കാഞ്ഞത്. ഇനി സന്ധ്യയുടെയും നോബിചേട്ടന്റേം ഇന്‍സ്പെക്ഷനുള്ള വരവാണ് . നോബിചേട്ടന്‍ എ ടീമിന്റെ 25 തുണികള്‍ റിജക്റ്റ് ചെയ്തു. 5 എണ്ണം അക്സെപ്റ്റ് ചെയ്തു. അടുത്തത് സന്ധ്യ ബി ടീമിന്റെ സകലതും റിജക്റ്റ് ചെയ്തു. കാരണം അല്‍പ്പം പ്രോവൊക്കേഷന്‍ പൊളി ഫിറോസിന്റേം മണിക്കുട്ടന്റേം റംസാന്റേം ഭാഗത്തു നിന്നുണ്ടായപോലെ 'എനിക്ക്' തോന്നി.

 അശ്വതിയുടെ കുറിപ്പ് വായിക്കാം

ഒരുമാതിരി കളിയാക്കി സംസാരം അങ്ങോട്ട് പഠിപ്പിക്കാന്‍ ചെല്ലുന്നു. മാക്‌സിമം തുണികള്‍ റിജക്റ്റ് ചെയ്യാനല്ലേ ഓരോ ടീമിലേയും ഇന്‍പെക്ടര്‍ നോക്കൂള്ളൂ? നോബി ചേട്ടനെ കണ്‍വീന്‍സ് ചെയ്യാന്‍ അനൂപിനും ഡിമ്പലിനും അഡോണിക്കും കഴിഞ്ഞു. 25 എണ്ണം റിജക്റ്റ് ചെയ്തപ്പോള്‍ അനൂപിനെന്താ പ്രതികരിക്കാന്‍ അറിയാഞ്ഞിട്ടാണോ? അവര്‍ ചെയ്തില്ല. നോബിചേട്ടന്‍ സ്‌ട്രോങ്ങ് അല്ലാത്തതിന് സന്ധ്യയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? സന്ധ്യയെ ക്ഷമയോടെ കൈകാര്യം ചെയ്തില്ല പകരം പഠിപ്പിക്കാന്‍ ചെന്നു.

 അശ്വതിയുടെ കുറിപ്പ് വായിക്കാം

അതന്നെ എല്ലാം കൂടെ കൊളമായത്. ഇതിനിടക്ക് അനൂപും റംസാനും തര്‍ക്കവും കൈയ്യാങ്കളിയും നടക്കുന്നു. ഓസ്‌കാര്‍ ക്യാപ്റ്റന്‍ ആണേല്‍ ഇടുപ്പത്തു കൈയും വെച്ചു നില്‍ക്കുന്നു. റംസാന്‍ ങ്ങീ ങ്ങീ കരയുന്നുണ്ടായിരുന്നു, ഒരു ഹാര്‍ട്ട് ബ്രേക്കിങ് ഫീലും ഉണ്ടായില്ല. കാരണം ഈ കരഞ്ഞു കാണിച്ചത് പകരം ഇന്‍സ്പെക്ടറിനെ കണ്‍വീന്‍സ് ചെയ്തിരുന്നേല്‍ ഇത്രയും ബഹളം ഉണ്ടാകില്ലാരുന്നു. ശേഷം സായിയും, ഋതുവും തുണികളുമായി ചെന്നു സന്ധ്യക്ക് കാരണം കണ്ടെത്തി റിജെക്ട് ചെയ്യാന്‍ കഴിയുമായിരുന്നു പക്ഷെ നല്ല രീതിയില്‍ സന്ധ്യ ചെക്ക് ചെയ്തു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
 അശ്വതിയുടെ കുറിപ്പ് വായിക്കാം

പൊളി ഫിറോസ് ടീം വിജയിച്ചു. വിജയിച്ച ടീമിനെ ക്യാപ്റ്റന്‍സിക് മത്സരിക്കാന്‍ കഴിയൂ അതുപോലെ തോറ്റ ടീമില്‍ നിന്നു ആര് ജയിലില്‍ പോകണം എന്ന് തീരുമാനം എടുക്കാനും കഴിയൂ. ബിഗ് ബോസ്സേ ആ റംസാനു തൊണ്ട കീറിയതിന് വല്ല ഗുളിക കൊടുക്കണേ? ബാക്കി നടന്ന വിഷയങ്ങള്‍ നമുക്ക് കമെന്റ്‌സിലൂടെ ചര്‍ച്ച ചെയ്യാം, സ്ഥലം ഇല്ലാ... എന്നുമാണ് അശ്വതിയുടെ കുറിപ്പില്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X