For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്ങനെ അവസാനം ആ അനൗൺസ്‌മെന്റ് വന്നു, ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ച് നടി അശ്വതി

  |

  ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ 95ാം എപ്പിസോഡോടെ ഷോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ടാം സീസണ്‍ പോലെ ഇത്തവണയും അവസാന ഘട്ടത്തില്‍ നിര്‍ത്തേണ്ടി വന്നു. അതേസമയം ബിഗ് ബോസ് അവസാന എപ്പിസോഡിനെ കുറിച്ചുളള കുറിപ്പുമായി നടി അശ്വതി എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് ബിഗ് ബോസ് 3യെ കുറിച്ച് എഴുതി അശ്വതി എത്തിയത്. നടിയുടെ വാക്കുകളിലേക്ക്: 95ആം ദിവസം..ആർക്കും വല്യ ഉഷാർ ഒന്നുമില്ലല്ലോ. ഇമേജിനറി റെസ്റ്റലിങ് മോർണിംഗ് ടാസ്ക്. ഒന്നും പറയണില്ല. ഇമേജിനറി ലാസ്റ്റ് ഒറിജിനൽ ആകുമെന്ന് കരുതി. ഋതു അല്ലെങ്കിലും കാണണ്ടത് കാണുലാ.

  ഗ്ലാമര്‍ ചിത്രങ്ങളുമായി തെലുങ്ക് നടി, എറ്റവും പുതിയ ഫോട്ടോസ് കാണാം

  റംസാൻ തന്നെ അല്ലെ ആദ്യം അറ്റാക്കിനു ചെന്നത്?. പിന്നേ അതു അറ്റാക്ക് ചെയ്യേണ്ട ഒരു ഗെയിം കൂടിയാണ് അതില് റംസാനെ കുറ്റവും പറയാൻ കഴിയില്ലലോ. ഡിമ്പൽ അടിപൊളി പാചകത്തിൽ ആയിരുന്നു ഇന്ന് രാവിലെ മൊത്തം. എന്താ ഡിമ്പു...ഗ്രൂപ്പ്‌.. ഗ്രൂപ്പ്‌.. ഗ്രൂപ്പ്.. മണിക്കുട്ടനും ഡിമ്പുവും അന്യോന്യം മത്സരിക്കുന്നുണ്ടോ ഇല്ലാ അപ്പൊ അതും ഗ്രൂപ്പിസം അല്ലെ.

  അതന്നെ മണിക്കുട്ടാ പിക്ചർ അഭി ബാക്കി ഹേയ്...ടിക്കറ്റ് ടു ഫിനാലെ 3ാം ദിനം കാലിലെ ബലൂണുകൾ കെട്ടിയിരിക്കുന്നത് സംരക്ഷിക്കണം ഒപ്പം ബാക്കിയുള്ളവരുടെ ചവുട്ടി പൊട്ടിക്കണം. ആഹ് ആരും ആരുടേയും പൊട്ടിച്ചില്ല. പൊട്ടിക്കാനുള്ള ഉദ്ദേശം നഹി.. നഹി..ഡിമ്പൂ ആരേലും ചവിട്ടു ചവിട്ട് എന്നു പറഞ്ഞു നടക്കാതെ പോയി മണിക്കുട്ടന്റെ പൊട്ടിക്കരുന്നില്ലേ. അല്ലേൽ അനൂപിന്റെ പൊട്ടിക്കരുന്നില്ലേ. ആഹ് ബോസേട്ടൻ "ബാ മക്കളെ വന്നിരി" എന്നു വിളിച്ച് പറഞ്ഞു...ഒന്നാം റൗണ്ട് അവസാനിച്ചു.

  ഒരാൾ എന്തായാലും പുറത്താകണം,ആർക്കും പൊട്ടിക്കാൻ ഉദ്ദേശം ഇല്ലാത്തത്കൊണ്ട് വോട്ടിങ്ങിലൂടെ ഒരാളെ പുറത്താക്കികോളാൻ പറഞ്ഞു. റംസാൻ ആണ് ആദ്യം വന്നു ഓപ്പോണേന്റ് നെ ഒഴിവാക്കണം എന്ന രീതി കാണിച്ചു കൊടുത്തത് അതു റാംസാന് തന്നെ പാര ആയി. നോബി ചേട്ടന്റെ വോട്ട് കറക്റ്റ് ആയിരുന്നു. എല്ലാരുടെയും പോയിന്റ് പോകാനും, ടാസ്ക് റദാകാനും കാരണക്കാരി ആയതുകൊണ്ട് ഋതുവിനെ നോമിനേറ്റ് ചെയ്തു.ഡിമ്പൽ പറഞ്ഞതും ഇഷ്ട്ടമായി ഓപ്പോണേന്റിനെ പുറത്താക്കി മുന്നോട്ട് എളുപ്പം പോകാമെന്ന ചിന്ത നല്ലതല്ല അതുകൊണ്ട് റംസാൻ എന്നു.റംസാൻ പുറത്തായി.

  രണ്ടാം ഘട്ടം അപ്പൊ എല്ലാരും ഉഷാറായി. കളിതുടങ്ങി, മണിക്കുട്ടൻ ഔട്ട്‌. മൂന്നാം ഘട്ടം, നല്ലപോലെ കളിച്ചു എല്ലാരും. സായിക്ക് ദേഷ്യം വരുന്നപോലെ തോന്നി ആരെങ്കിലും അടുത്ത് വരുമ്പോൾ. കിടിലുവിന്റെ ബലൂൺ പൊട്ടി. കിടിലു ഔട്ട്‌. നാലാം ഘട്ടം ഗാർഡൻ ഏരിയയിലെ വൃത്തിനുള്ളിൽ. സായി ഔട്ട്‌ ആയി. ഇനി അനൂപ്, നോബിചേട്ടൻ, ഡിമ്പൽ, ഋതു. കളി തുടങ്ങി നോബി ചേട്ടൻ ഔട്ട്‌. ഇനി ഋതു, ഡിമ്പൽ, അനൂപ്. അനൂപ് ഡിമ്പലിന്റെ പൊട്ടിക്കുമോ എന്നു ഞാൻ ആലോചിച്ചു. ഋതുവിന്റെ ബലൂൺ ഒന്ന് അഴിഞ്ഞു പോയി. അതെടുത്തു കൈയിൽ പിടിച്ചു.

  ബിഗ് ബോസ്സ് കൈയിൽ പിടിക്കരുതെന്നു പറഞ്ഞപ്പോൾ ഋതുവിന്റെ എസ്ക്യൂസ്‌ കേട്ടു ഞാൻ ചിരിച്ചുപോയി. അനൂപ് ഡിമ്പലിന്റെ ബലൂൺ പൊട്ടിച്ചു. ഡിമ്പൽ ഔട്ട്‌. ഇനി അനൂപ്, ഋതു.. പാവം ഋതുവിന്റെ ഷോൾഡർ ട്വിസ്റ്റ്‌ ആയി. റെഡി ആയ ശേഷം കളി തുടങ്ങി അടിപൊളി ആയി കളിച്ചു ലാസ്റ്റ് അനൂപ് ജയിച്ചു. ടാസ്ക് കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനം അനൂപ്, രണ്ടാം സ്ഥാനം ഋതു, മൂന്നാം സ്ഥാനം ഡിമ്പൽ,നാലാം സ്ഥാനം നോബി, അഞ്ചാം സ്ഥാനം സായി, ആറാം സ്ഥാനം ഫിറോസ്, ഏഴാം സ്ഥാനം മണിക്കുട്ടൻ,എട്ടാം സ്ഥാനം റംസാൻ. ടാസ്ക് തീർന്നു..

  മണിക്കുട്ടൻ ഡിമ്പു സംസാരത്തിൽ, ഡിമ്പു എന്താ കരുതുന്നെ ആരെയും നോവിക്കാതെ ടാസ്ക് തീർക്കാം എന്നോ..അപ്പുറത്ത് കിടിലു, റംസാൻ, നോബിചേട്ടൻ ഔ കിടിലുവിനു ഡിമ്പുന് കിട്ടിയാൽ സന്തോഷം ആണെന്ന്. ഗംഭീര പ്ലയെർ ആണ് ഫിസിക്കല്ലി ഡിമ്പു അറ്റാക് ചെയ്യില്ല എന്നു.. കിടിലു തന്നെയാണോ ആ പറഞ്ഞത്?. റംസാൻ ആകെ തകർന്നു പോയി.. ഡിമ്പൽ ആ പറഞ്ഞത് കാര്യം അവര് ചെയ്‌താൽ ഗെയിം സ്പിരിറ്റ്‌ നമ്മള് ചെയ്‌താൽ തെറ്റ്. ങ്‌ഹേ ഋതുനെ അനൂപ് ഒന്നും ചെയ്തില്ലല്ലോ കൈ തിരിയാൻ.. റീകളക്ട് ചെയ്തു എടുത്തപ്പോൾ അനൂപ് തള്ളിയിട്ടാണ് കൈ തിരിഞ്ഞത് എന്നു. എന്താലേ.

  Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

  അങ്ങനെ അവസാനം ആ അനൗൺസ്‌മെന്റ് വന്നു നമ്മൾ നെഞ്ചോടു ചേർത്ത് വെച്ച ബിഗ്‌ബോസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു. അപ്പോൾ എല്ലാവർക്കും ഞാൻ എന്റെ നന്ദി അറിയിക്കട്ടെ. കളിയാക്കിയവർക്കും, ചീത്തവിളിച്ചവർക്കും, എന്റെ എഴുത്തിനെ സപ്പോർട്ട് ചെയ്തവർക്കും ഇഷ്ട്ടപെട്ടവർക്കും. എല്ലാരേയും ഞാനും മിസ്സ്‌ ചെയ്യും. ഇവിടെത്തന്നെ ഞാൻ ഉണ്ടാകും എന്റെ വിശേഷങ്ങൾ പങ്കു വെച്ചുകൊണ്ട്. നിങ്ങളെല്ലാവരും എന്റെ നല്ല സുഹൃത്തുക്കൾ തന്നെ ആണ് ട്ടോ. ഇനിയും സപ്പോർട്ട് വേണം. നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തുക. തിരിച്ചു നിങ്ങൾക്കെല്ലാർക്കും വേണ്ടി ഞാനും പ്രാർത്ഥിക്കും. ഒരിക്കൽക്കൂടി നന്ദി.

  English summary
  bigg boss malayalam season 3: actress aswathy post about 95th episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X