For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  95 ദിവസം എല്ലാം സഹിച്ചു പെര്‍ഫോമന്‍സ് നടത്തിയവര്‍ക്ക് അല്‍പ്പം മുന്‍ഗണന നല്‍കണം, വോട്ടിംഗിനെ കുറിച്ച് അശ്വതി

  |

  ബിഗ് ബോസ് മൂന്നാം സീസണ്‍ വിജയിയെ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. പ്രേക്ഷകരുടെ വോട്ടും ഇതുവരെ നടത്തിയ പ്രകടനത്തിന്‌റെയും അടിസ്ഥാനത്തിലാണ് ബിഗ് ബോസ് വിന്നറെ തിരഞ്ഞെടുക്കുന്നത്. അന്തിമ മല്‍സരത്തില്‍ ഏട്ട് മല്‍സരാര്‍ത്ഥികളും ഉളള സാഹചര്യത്തില്‍ ആര്‍ക്കാവും കൂടുതല്‍ വോട്ട് ലഭിക്കുകയെന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍. 95ാമത്തെ ദിവസമായിരുന്നു ബിഗ് ബോസ് 3 നിര്‍ത്തിവെച്ചത്. പിന്നാലെ ഫൈനല്‍ നടക്കുമെന്ന പ്രതീക്ഷകളില്‍ തന്നെയായിരുന്നു എല്ലാവരും.

  തെലുങ്ക് നടിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

  ഒടുവില്‍ ചാനല്‍ തന്നെ ഫിനാലെയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തുകയായിരുന്നു. അതേസമയം മേയ് 24 രാത്രി 11 മണി മുതലാണ് വോട്ടിംഗ് വീണ്ടും ആരംഭിച്ചത്. മേയ് 29വരെ തങ്ങളുടെ പ്രിയപ്പെട്ട മല്‍സരാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാനുളള അവസരം പ്രേക്ഷകര്‍ക്ക് ലഭിക്കും. ബിഗ് ബോസ് വോട്ടിങ്ങിനെ കുറിച്ച് നടി അശ്വതിയുടെതായി വന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  വോട്ടിങ് ആലോചിച്ചു ചെയ്ത് അതു യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്നവരുടെ കൈയില്‍ എത്തിക്കുക എന്നാണ് അശ്വതി പറയുന്നത്. നടിയുടെ വാക്കുകളിലേക്ക്; ബിഗ്ബോസ് ഹൗസ് അടച്ചെങ്കിലും, ഇപ്പ്രാവശ്യം വിജയിയെ കണ്ടെത്തി അവസാനിപ്പിക്കാന്‍ ആണ് തീരുമാനം എന്നു നമ്മളെല്ലാവരും അറിഞ്ഞല്ലോ. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ കൈയില്‍ തന്നെയാണ് ഇനി ആര് വിജയി ആകണമെന്നുള്ള തീരുമാനം.

  95 ദിവസം അവിടെ എല്ലാം സഹിച്ചു പെര്‍ഫോമന്‍സ് നടത്തിയവര്‍ക്ക് അല്‍പ്പം മുന്‍ഗണന നല്‍കണം എന്നാണ് എനിക്കു പറയാനുള്ളത്. ഫാന്‍സിന്റെ ബലം കണ്ടു മാത്രം വോട്ട് ചെയ്യരുത്. അതില്‍ ചിലര്‍ പല രീതിയില്‍ അച്ചീവ്‌മെന്റ് ലഭിച്ചവര്‍ ആണ്. കഴിവ് മുന്നേ തന്നെ തെളിയിച്ചവര്‍, അതിനാല്‍ അവര്‍ക്കു ഇനിയും മുന്നോട്ടു എളുപ്പം ആണ് ഉയര്‍ച്ചയിലേക്ക് എത്താന്‍.

  എന്നാല്‍ ഈ ഒരു ഷോ മാത്രം മുന്നില്‍ കണ്ടു വന്ന വ്യക്തികള്‍ അവരെ ഉയര്‍ത്തിക്കൊണ്ടുവരണം. ഒരിക്കല്‍ ഞാനും ഒരു പുതുമുഖമായി നിങ്ങളുടെ മുന്നില്‍ എത്തിയപ്പോള്‍ എന്നെ ഉയര്‍ത്തി കൊണ്ടു വന്നതും നിങ്ങളുടെ സപ്പോര്‍ട്ട് ആണ്, അശ്വതി പറയുന്നു. അതിനാല്‍ വോട്ടിങ് ആലോചിച്ചു ചെയ്തു അതു യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്നവരുടെ കൈയില്‍ എത്തിക്കുക, നടി കുറിച്ചു.

  അതേസമയം തങ്ങളുടെ പ്രിയപ്പെട്ട മല്‍സരാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് സെലിബ്രിറ്റികളും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ഇഷ്ടമുളള ഒരാള്‍ക്ക് വോട്ട് ചെയ്യണമെന്നും വോട്ടുകള്‍ വീതിച്ച് കൊടുക്കരുതെന്നും ആണ് പലരും അഭിപ്രായപ്പെടുന്നത്. ബിഗ് ബോസ് മല്‍സരാര്‍ത്ഥികളെ പിന്തുണച്ച് ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സീസണ്‍ 2വിന് പിന്നാലെ ബിഗ് ബോസ് 3യും നിര്‍ത്തിയപ്പോള്‍ പലരിലും അത് നിരാശയുണ്ടാക്കിയിരുന്നു. എന്നാലിപ്പോള്‍ ഫൈനല്‍ നടത്തുന്നതിന്‌റെ ആവേശത്തിലാണ് ബിഗ് ബോസ് ആരാധകര്‍. ജൂണ്‍ ആദ്യം വാരം ബിഗ് ബോസ് 3 വിന്നറെ തിരഞ്ഞെടുക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

  Bigg boss s3 winner will be elected by audience | FilmiBeat Malayalam

  അശ്വതിയുടെ പോസ്റ്റ്

  English summary
  Bigg Boss Malayalam Season 3: Actress Aswathy Requested Audience To Vote Without Partialtiy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X