For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിടിലു ആകെ തകര്‍ന്നു ഡിമ്പു പോയതില്‍, ആള്‍ക്ക് ഒരുപാട് കുറ്റബോധം ഉണ്ട്, അശ്വതിയുടെ കുറിപ്പ്

  |

  ബിഗ് ബോസിന്റെ 75ാം എപ്പിസോഡിനെ കുറിച്ചുളള ഫേസ്ബുക്ക് പോസ്റ്റുമായി നടി അശ്വതി. കഴിഞ്ഞ എപ്പിസോഡില്‍ നടന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ കുറിച്ച് നടി തന്‌റെ പോസ്റ്റില്‍ പറയുന്നു. ബിഗ് ബോസിന്റെ ഈ എപ്പിസോഡിലാണ് മണിക്കുട്ടന്‍ തിരിച്ചെത്തിയതും, പിതാവിന്‌റെ വിയോഗത്തെ തുടര്‍ന്ന് ഡിംപല്‍ വീട്ടില്‍ പോയതും. അശ്വതിയുടെ വാക്കുകളിലേക്ക്: ദുഖവെള്ളി കഴിഞ്ഞു..എംകെ ഈസ് ബാക്ക്..ആ ആഹ്ലാദ പ്രകടനം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു, പ്രത്യേകിച്ച് ഡിമ്പുവിന്റെ.

  സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

  സൂര്യക്കു സന്തോഷമാണോ, പേടി ആണോ എന്നൊന്നും എക്സ്പ്രഷനിൽ മനസിലാക്കാൻ സാധിച്ചില്ല എനിക്ക്. മണിക്കുട്ടാ യു ആര്‍ റിയലി ലക്കി ടു ഹാവ് എ സ്വീറ്റ് ഫ്രണ്ട് ലൈക്ക് ഡിമ്പു. സൂര്യയുടെ നന്ദി പ്രകടനം ഉണ്ടായിരുന്നു ബിഗ്‌ബോസിനോട് മണിക്കുട്ടനെ തിരിച്ചു കൊടുത്തതിൽ. മണിക്കുട്ടന് ബിഗ്ഗ്‌ബോസിന്റെ വക ഒരു വെൽക്കം ബാക്ക് ഉണ്ടായിരുന്നു മാത്രമല്ല പുറത്തു നടന്നത് പറയാനും പാടില്ല എന്ന താക്കീതും.

  മണിക്കുട്ടൻ അനൂപിനോടും, ഡിമ്പുവിനോടും തുറന്നു പറഞ്ഞു എന്തുകൊണ്ട് പോയി എന്നത്. ശെരിയാണ് ചിലപ്പോൾ താങ്ങാൻ പറ്റാത്ത പോലെ മനസ്സിന് വിഷമം വന്നാൽ അതിനൊരു സൊല്യൂഷന് വേണ്ടി പോയി. അതിനു വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ബിഗ്‌ബോസ് ടീം അവിടെ ഒരുക്കിയിട്ടുമുണ്ട്. ലൈക്ക് ഡോക്ടേഴ്‌സ്, സൈക്കോളജിസ്റ്റ്‌സ്‌ ഒക്കെ. അല്ലാതെ ആൾക്ക് ഹൌസ് വിട്ടു പോകാനുള്ള ഉദ്ദേശം ഇല്ലായിരുന്നു.

  സൂര്യ കടുത്ത പ്രാർത്ഥനയിലാണ്. ഋതു പറഞ്ഞ പോലെ ഓരോ ദിവസം ഓരോ രീതിയിലാണ് ആള്. ആഹ് ഞാൻ ഊഹിച്ചത് ശെരിയാണ്. മണിക്കുട്ടൻ വന്നപ്പോൾ സൂര്യയുടെ മുഖത്തു കണ്ട ആ ടെൻഷൻ പാവയുടെ കാര്യങ്ങൾ മണിക്കുട്ടൻ അറിയുമോ എന്നതായിരുന്നു. അതും ഏതൊക്കെ വിധത്തിൽ ആയിരിക്കും കാതിൽ എത്തിക്കുക എന്നും. പേടിക്കണ്ട മോളെ നടന്നത് അതേപടി വള്ളിപുള്ളി തെറ്റാതെയും വിടാതെയും രമ്യ ആ ഉദ്യമം ഗംഭീരമായി വന്നു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഏറ്റെടുത്തു നടത്തിയിട്ടുണ്ട്.

  മണിക്കുട്ടന്റെ മറ്റൊരു കൂട്ടുകാരി ആണല്ലോ രമ്യ so കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ തെറ്റില്ല എന്നു എനിക്ക് തോന്നി. കൂടുതൽ ശ്രദ്ധിച്ചത് ഒന്നും കൂട്ടി പറഞ്ഞു കൊടുത്തിട്ടില്ല രമ്യ. നടന്ന അതെ സംഭവം ആണ് വിവരിച്ചത്. കാപ്റ്റൻസി ടാസ്‌ക്കും, ജയിൽ നോമിനേഷനും:-കാപ്റ്റൻസി ടാസ്കിനു അനൂപ്, അഡോണി, റംസാൻ.. ഡിമ്പുവിന്റെ ക്യാപ്റ്റൻസിക്കുള്ള വോട്ട് നൽകിയത് ഒന്ന് ശെരിയായില്ലെങ്കിലും മറ്റു രണ്ടെണ്ണം പൊളിച്ചു.

  മണിക്കുട്ടൻ തിരിച്ചു വന്നതിനു വോട്ട് നൽകിയത് ശരി ആയി തോന്നിയില്ല. പിന്നെ വ്യക്തിപരമായ താൽപ്പര്യം നോക്കാമെന്നു പറഞ്ഞത് കൊണ്ടു ഓക്കെ. പിന്നെ പറഞ്ഞത് കിടിലു, ഡിമ്പുവിന് കോയിൻ കിട്ടാൻ കാരണം കിടിലുവിന്റെ തോളിൽ ചവുട്ടി കേറിയതിനാൽ ആണ് എന്നുള്ളത്കൊണ്ട്, മൂന്നാമത് ആരും പറയാൻ താൽപ്പര്യം കാണിക്കാഞ്ഞ ഋതുവിനെ. സൂര്യയെക്കാൾ കഷ്ട്ടപെട്ടത് ഋതു ആയിരുന്നു.

  അത് ഹെൽത്ത് ഇഷ്യൂ സൂര്യക്ക് ഉണ്ടായിരുന്നിരിക്കാം എന്നാലും ആ പാവം ഓടിയതിനു കണക്കില്ലായിരുന്നു. ജയിലിലേക്കു ഉറപ്പായിരുന്നു ഋതുവിനെ എന്തായാലും പറഞ്ഞു വിടുമെന്ന്. പിന്നെ വാഷ്റൂമിൽ കയറി ഒളിച്ചു എന്ന ഒരു കാരണം മുന്നിൽ കിടക്കുന്നു അല്ലെങ്കിൽ ഇന്നലെ മുതൽ രമ്യ എല്ലാവരുടെയും മനസ്സിൽ അത് നിറച്ചു കൊടുത്തിരുന്നു. അപ്പോൾ ജയിലിലേക്ക് ഋതുവും സൂര്യയും..ശേഷം നടന്ന കാര്യങ്ങൾ എനിക്ക് എഴുതാൻ കഴിയുന്നില്ല..

  കണ്ടത് എഴുതാൻ പറ്റാത്ത ഒരു അവസ്ഥ..ഒന്ന് മാത്രം പറയാനുള്ളു. ഡിമ്പൂ..ലവ് യൂ ഡിയര്‍, Love you lot, be strong. പപ്പയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ. ഡിമ്പൂ ഇനി തന്റെ തിരിച്ചു വരവുണ്ടാകുമോ എന്നറിയില്ല, കഴിയുമോ എന്നറിയില്ല, മറക്കില്ല ഞങ്ങൾ ഡിമ്പല്‍ ഭാലിനെ. മനസ്സിന് ശക്തി കിട്ടാനും ആരോഗ്യം നന്നായിരിക്കാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ശേഷം ഒരു മരണ വീട് ആയിരുന്നു ബിഗ്ഗ്‌ബോസ് ഹൌസ്.

  Thinkal about Dimpal Bhal's Father's demise | FilmiBeat Malayalam

  കിടിലു ആകെ തകർന്നു ഡിമ്പു പോയതിൽ. ആൾക്ക് ഒരുപാട് കുറ്റബോധം ഉണ്ട് ഡിമ്പലിനെ ഓരോന്ന് അന്ന് പറഞ്ഞതിൽ. കൺഫഷൻ റൂമിൽ പൊട്ടി കരയുക ആയിരുന്നു കിടിലു. "നാളെ ആർക്കെന്തു സംഭവിക്കുമെന്ന് നിശ്ചയം ഇല്ലാതിരിക്കുന്ന കാലഘട്ടം നടക്കുമ്പോൾ, നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ, പ്രവർത്തികൾ, ഒന്നും തന്നെ ആരെയും വേദനിപ്പിച്ചു, പിന്നീട് അതിൽ പശ്ചാത്തപിച്ചു ജീവിക്കാൻ ഉള്ള വിധി ഉണ്ടാകാതിരിക്കട്ടെ.

  English summary
  bigg boss malayalam season 3: actress aswathy's heartfelt post about dimpal bhal's father demise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X