For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: bigg boss

  രമ്യയുടെ തിരിച്ചുവരവ് കറക്ട് പ്ലാനിങ്ങില്‍, അനാവശ്യ തര്‍ക്കം ആയിരുന്നു ഇന്ന് നടന്നത്, അശ്വതിയുടെ കുറിപ്പ്

  |

  രമ്യയും ഫിറോസ് ഖാനും തമ്മിലുളള വഴക്കോടെയാണ് ബിഗ് ബോസ് ഇന്ന് തുടങ്ങിയത്. ബെഡ് മാറാമോ എന്ന് രമ്യ സജ്‌നയോട് ചോദിച്ചതിന് പിന്നാലെയാണ് അത് ചോദിച്ച് ഫിറോസ് ഖാന്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വലിയ വഴക്കുണ്ടാവുകയായിരുന്നു. ഫിറോസ് പറയുന്നതിനെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് രമ്യ നല്‍കിയത്. അതേസമയം രമ്യയും ഫിറോസും തമ്മിലുളളത് അനാവശ്യ തര്‍ക്കമായിരുന്നു എന്ന് നടി അശ്വതി കുറിച്ചിരുന്നു. ബിഗ് ബോസിന്‌റെ പുതിയ എപ്പിസോഡിനെ കുറിച്ചുളള എഴുത്തിലാണ് അശ്വതി ഇക്കാര്യം പറയുന്നത്.

  ഗ്ലാമര്‍ ചിത്രങ്ങളുമായി നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  നടിയുടെ വാക്കുകളിലേക്ക്; രമ്യ തിരിച്ചു വന്നതിൽ ഉള്ളുകൊണ്ട് വല്യ താൽപ്പര്യം ഒന്നുമില്ല ആർക്കും. രമ്യ ഇറങ്ങിപ്പോയ ശേഷം ആരൊക്കെ എന്തൊക്കെ രമ്യയെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്ന ടെൻഷനില്ലാണ് ചിലർ. രമ്യ-ഫിറോസ് വഴക്കിൽ ആരുടെ ഭാഗത്തും ന്യായം എന്നൊന്നും പറയാൻ തോന്നുന്നില്ല. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും അനാവശ്യ തർക്കം ആയിരുന്നു.

  ഒരുകാര്യം ഉറപ്പാണ്, രമ്യ മണിക്കുട്ടനോട് സംസാരിക്കുന്ന കണ്ടപ്പോൾ മനസ്സിലായി തിരിച്ചു കയറിയിരിക്കുന്നത് വെറുതെ അല്ലാ. കറക്റ്റ് പ്ലാനിങിലാണ്. അതെന്താ പൊളി ഫിറോസേ താങ്കളുടെ പേഴ്സണൽ കാര്യത്തിൽ ഇടപെട്ടാൽ നോവുന്നുണ്ടോ?. അപ്പോൾ താങ്കൾ വന്നത് മുതൽ ബാക്കിയുള്ളവരുടെ പബ്ലിക് കാര്യങ്ങളായിരുന്നോ കുത്തി സംസാരിച്ചുകൊണ്ടിരുന്നത്. കൊടുത്താൽ എവടെ കിട്ടും? അതാണ്!‌.

  നോമിനേഷൻ: ഫിറോസ് സജ്‌ന ഇല്ലാത്തൊരു നോമിനേഷൻ നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. സന്ധ്യ ഇപ്പോളാണ് ആ വീട്ടിൽ ഉണ്ടെന്ന് തന്നെ അറിയുന്നത്, എന്നിട്ടും ആക്റ്റീവ് അല്ലെന്നു പറയുന്നു. അപ്പോൾ അനൂപ്, നോബി ചേട്ടൻ ഒക്കെ ഭയങ്കര ആക്റ്റീവ് ആണല്ലേ. എല്ലാരേം പറ്റിച്ചു ബിഗ്‌ബോസ്. ഇനി ടെൻഷൻ അടിച്ചു നടക്കു ആരൊക്കെ നോമിനേഷനിൽ ഉണ്ടെന്നറിയാതെ.

  നോമിനേഷനിൽ കയറി എന്നറിയുമ്പോൾ ആണല്ലോ എല്ലാവരും ഓവർ പെർഫോമൻസ്. ഈശ്വരാ ദേ ഒരു വൈൽഡ് കാർഡ്. ആരാ അത്. അതൊരു വല്ലാത്ത സർപ്രൈസ് ആയിലോന്നൊക്കെ കരുതിയപ്പോൾ വീണ്ടും പറ്റിച്ചു. ആരോ വന്നു ബൈക്ക് പാർക്ക്‌ ചെയ്തു താക്കോലും കൊടുത്തു പോയി. സ്പോൺസർ ടാസ്കിനുള്ളത് ആയിരുന്നു. ആ ടാസ്കിലും ട്വിസ്റ്റ്‌ റംസാനും അനൂപും വേണം മത്സരിക്കാൻ.

  വെല്‍ഡണ്‍ മിസ്റ്റര്‍ സൈക്കോ ബിഗ്‌ബോസ് പെരേര. അനൂപ് ആർക്കോ വേണ്ടി കളിക്കുന്നത് പോലെയാണ് തോന്നിയത്. ഒരു മത്സര ബുദ്ധിയില്ലാത്ത പോലെ. പക്ഷെ കൊടുത്ത നിർദ്ദേശങ്ങൾ പാലിച്ചു ശരിയായി കളിച്ചത് അനൂപ് ആയിരുന്നു. അനൂപിന്റെ ടീം ജയിച്ചു. ഞാൻ ഞെട്ടി. "സ്ലോ ആന്‍ഡ് സ്‌റ്റെഡി വിന്‍സ് ദ റേസ്" അല്ലെ.

  സജ്‌ന ഫിറോസ്, അഡോണി, റിതു, സന്ധ്യ, സായി എന്നിവരാണ് നോമിനേഷനിൽ ഉള്ളവർ. നല്ലപോലെ ചിന്തിച്ചു എല്ലാവരും വോട്ട് ചെയ്യുക. ബി ബി പ്ലസ്സിന്റെ അവസാന ഭാഗത്തു കിടിലു പറഞ്ഞ കാര്യങ്ങൾ വളരെ കിറുകൃത്യം ആയിട്ടാണ് എനിക്ക് തോന്നിയത്. എല്ലാർക്കും ഇപ്പോൾ ടെൻഷൻ ഉണ്ട്. അണ്‍ എക്‌സ്പറ്റഡ് തിംഗ്‌സ് ആര്‍ ഗോയിംഗ് ടു ഹാപ്പെന്‍ ഇന്‍ കമ്മിങ് ഡേയ്‌സ്‌...യെസ് ഇത് കളിയല്ല... കളി തന്നെ.

  English summary
  bigg boss malayalam season 3: actress aswathy's reaction about remya panicker comeback
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X