വീഡിയോ ക്ലിപ്പ് കാണിച്ച് കണ്ണ് നിറയിപ്പിച്ചല്ലോ ബിഗ്‌ബോസ്സേ, കുറിപ്പുമായി അശ്വതി
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു എപ്പിസോഡ് ആയിരുന്നു ഞായറാഴ്ചത്തേത്. എവിക്ഷൻ, ക്യാപ്റ്റൻസി എന്നിങ്ങനെ രണ്ട് പ്രധാനപ്പെട്ട സംഗതികളായിരുന്നു ബിഗ് ബോസ് ഹൗസിൽ നടന്നത്. തുല്യ ശക്തികളായിരുന്നു ഇന്ന് ബിഗ് ബോസ് ഹൗസിൽ ക്യാപ്റ്റൻസിക്കായി മത്സരിച്ചത്. അതുപോലെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളായിരുന്നു എവിക്ഷനിൽ ഉണ്ടായിരുന്നത്. ഒടുവിൽ തന്നിൽ ഏൽപ്പിച്ച രണ്ട് ജോലിയും മോഹൻലാൽ ഭംഗിയായി ചെയ്യുകയായിരുന്നു,.
ബിഗ് ബോസ് ഷോയ്ക്ക് ശേഷം എപ്പിസോഡിന്റ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട് . പ്രേക്ഷകർ തങ്ങളുടെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് എത്താറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന ഒരു ബിബി റിവ്യൂവാണ് നടി അശ്വതിയുടേത്. സിനിമ- സീരിയൽ ബന്ധങ്ങളുള്ള ആശ്വതി സൗഹൃദങ്ങളെ മാറ്റി നിർത്തി വളരെ കൃത്യമായിട്ടാണ് ഷോയെ ജഡ്ജ് ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നു വരുന്ന അഭിപ്രായം. അതിനാൽ തന്നെ നടിയുടെ ജെനുവിനായ കുറിപ്പുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. പതിവ് തെറ്റിക്കാതെ ഇന്നും കുറിപ്പുമായി അശ്വതി എത്തിയിട്ടുണ്ട്. തമ്പുരാൻ എഴുന്നള്ളി പാത്തുവിനേം കൊണ്ടു പോയി!!!! എന്ന തലകെട്ടോടെയാണ് ഇന്നത്തെ എപ്പിസോഡിനെ കുറിച്ചുള്ള തന്റെ റിവ്യൂ പങ്കുവെച്ചത്.

കൊയൽ പന്തുകളിയുടെ വിശേഷങ്ങൾ എല്ലാരോടും ചോദിച്ചായിരുന്നു തുടക്കം. തമാശയിലൂടെ ചോദിക്കാനുള്ളതും പറയാനുള്ളതും സകലതും ലാലേട്ടൻ അദ്ദേഹത്തിന്റെ സ്ഥിര ശൈലിയിൽ നല്ല കൊട്ടലുകൾ കൊടുത്തുകൊണ്ട് തന്നെ ചോദിച്ചു.അടിപൊളി"സത്യസന്ധത"എന്ന വാക്ക് പൊളി ഫിറോസ് വല്ലാതെ ഉപയോഗിക്കുന്നതിനെ കുറിച്ച് ചോയ്ച്ചത് ഇഷ്ട്ടപെട്ടു, കൂടുതൽ ചോദിക്കാമെന്നു പറഞ്ഞെങ്കിലും ചോദിച്ചില്ല ലാലേട്ടാ... നിങ്ങളൊരു പ്രസ്ഥാനം തന്നപ്പോ റംസാൻ പേരുമാറ്റി വിളിക്കുന്നതിനെ കുറിച് ചോദിച്ച രീതി അടിപൊളി

ക്യാപ്റ്റൻസി ടാസ്ക് : പതാക ഒട്ടിച്ച് കെട്ടിയിട്ട കാലുകൾ കൊണ്ടു ചാടി ചാടി അപ്പുറത്ത് കൊണ്ടുപോയി കുത്തിവെക്കുക.സജ്‌ന ഫിറോസ് രണ്ടുപേർക്കും കാലുകൾ കൂട്ടി കെട്ടിയതിനാൽ ചാടുക വളരെ പ്രയാസകരമായിരുന്നു.ഡിമ്പാലിനെ സംബന്ധിച്ച് വളരെ വളരെ പ്രയാസം നിറഞ്ഞ ഒരു ടാസ്ക്.
സായിക്കും ഡിമ്പാലിനും ഒരേ പോയിന്റ് വന്നതിനാൽ വീണ്ടും മത്സരിക്കേണ്ടി വന്നു..

ഡിമ്പൽ ഇടയ്ക്കു വെച്ചു വയ്യാതെ ആയി. ബിഗ്‌ബോസ് വേറെ ആരെയെങ്കിലും വെച്ചു മത്സരിപ്പിക്കണമെങ്കിൽ ചെയ്യാമെന്നു പറഞ്ഞു,പാത്തു ചെയ്യാമെന്ന് പറഞ്ഞെങ്കിലും നോബി ചേട്ടനെപോലെ മാറിനിൽക്കാതെ ഡിമ്പൽ തന്നെ മത്സരിക്കാമെന്നു ഏറ്റു. പക്ഷെ നല്ലപോലെ മത്സരിച്ചു.ഒരു ഫ്ലാഗിന്റെ ഭൂരിപക്ഷത്തിൽ സായി വിജയിച്ചു. അടുത്ത ക്യാപ്റ്റൻ സായി

എവിക്ഷൻ : പ്രേക്ഷക തീരുമാനം നടന്നു. വിഷമം വന്നത് അവരുടെ സൗഹൃദത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് കാണിച്ചപ്പോൾ ആണ്. കണ്ണ് നിറയിപ്പിച്ചല്ലോ ബിഗ്‌ബോസ്സേ ഇനി നാളെ നോമിനേഷൻ!! പ്രേക്ഷകരെ നിങ്ങളുടെ കൈയിലാണ് എല്ലാം..നല്ലപോലെ ഗെയിം കളിക്കുന്നു എന്നു നിശ്ചയമുള്ളവർക്ക് മാത്രം വോട്ട് നൽകി നിലനിർത്തിക്കൂ
Recommended Video
ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണ രൂപം


Click it and Unblock the Notifications