For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടാ... കവിതയിൽ സൂര്യയോട് "നിന്റെ ഒണക്ക പ്രേമത്തിനും റ്റാറ്റ" എന്നു പാടാമായിരുന്നു

  |

  ബിഗ് ബോസ് സീസൺ 3 സംഭവബഹുലമായി മുന്നേറുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ 82 ദിവസം പൂർത്തിയാക്കുകയാണ്. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് 100 ദിവസത്തിലേയ്ക്കുള്ളത്. നിവലിൽ 9 പേരാണ് ബിഗ് ബോസ് ഹൗസിലുള്ളത്. ഇവർ 9 പേരും ബിഗ് ബോസ് സീസൺ 3 ലെ ശക്തരായ മത്സരാർഥികളാണ്.

  റായ് ലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞോ, ചിത്രങ്ങൾ വൈറലാകുന്നു

  ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടി അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. നിത്യവും എപ്പിസോഡിന്റെ റിവ്യൂവുമായി നടി എത്താറുണ്ട്. അശ്വതിയുടെ പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലുമാണ്. '' ഇന്നത്തോടെ ഈ "കാനനവില്ല" തീരുമെന്നുള്ള സന്തോഷത്തോടെ ബരൂ നമക്ക് എപ്പിസോഡിലേക്ക് പോകാം'' എന്ന ആമുഖത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. തുടർന്ന് വായിക്കാം...

  രമ്യയുടെ ആംഗ്ലോ ഇന്ത്യൻ ഭാഷയെ കഴിഞ്ഞ ദിവസം ഋതു കളിയാക്കിയിട്ടുണ്ടായിരുന്നു.അനൂപിനോടു അതിന്റെ വിഷമം പറഞ്ഞുകൊണ്ടാണ് തുടക്കം. പക്ഷെ ആ പേരിലൊരു വഴക്കോ തർക്കമോ നമ്മൾ കണ്ടില്ല.രമ്യ പറഞ്ഞത് ശരിയാണ് എല്ലാം പറഞ്ഞ ശേഷം ഫൺ ആയിട്ട് പറഞ്ഞതാണ് എന്നു ഋതു പറയാറുണ്ട്.പക്ഷെ അനൂപ് ഋതുവിനോട് രമ്യയുടെ വിഷമം അറിയിച്ചപ്പോൾ മിടുക്കികുട്ടി രമ്യക്ക് താൻ പറഞ്ഞതിൽ വിഷമം തോന്നിയെങ്കിൽ ക്ഷമ ചോദിക്കാമെന്നു പറഞ്ഞു.മണിക്കുട്ടാ... ആ നിമിഷ കവിതയിൽ സൂര്യയോട് "നിന്റെ ഒണക്ക പ്രേമത്തിനും റ്റാറ്റ" എന്നു പാടാമായിരുന്നു.

  അതാ അടുത്തത്, കളിയാക്കലുകൾ പരിഹാസങ്ങൾ. സൂര്യയെ ആരാണ് ബോഡി ഷെയിംങ് നടത്തിയത് . കുട്ടിക്ക് എവടെ ആണ് കൂന് അന്നൊരിക്കൽ ആസ്മ എന്നു പറഞ്ഞു പിന്നീട് അതിന്റെ ഒരു പ്രശ്നവും പറഞ്ഞു കേട്ടിട്ടില്ല ആ കുട്ടി തന്നെ അത് മറന്നുപോയി.ഇന്ന് കൂന്.. ഈ കുട്ടിക്കെന്താ ദൈവമേ സൂര്യക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ഈ 81 ദിവസങ്ങളിലും നമ്മൾ പ്രേക്ഷകർ കണ്ടിട്ടില്ല. സൂര്യയുടെ തുള്ളി തുള്ളി ഒള്ള നടപ്പ് വന്ന സമയം തൊട്ടു കാണിക്കുന്നതാണ് അത് അസുഖം ബാധിച്ചു അങ്ങനെ ആയിപ്പോയതാണെന്നു ഇന്ന് മനസിലായി.

  ടാസ്ക് തുടങ്ങി, ഇന്നലെ വരെ കളിച്ചതിന്റെ ഒരംശം രസം ഉണ്ടായിരുന്നില്ല. ആകെ ചിരിച്ചത് മണിക്കുട്ടന്റെ "ഹേ കമ്മനാട്ടി" എന്നു വിളിച്ച് അന്യൻ ആയതാണ്, ഉടനെ സൂര്യ മണിക്കുട്ടനെ നോക്കി "ഗംഗേ" എന്നു സൂര്യയെ കൊല്ലാൻ ആരുന്നു അവസാന ലക്ഷ്യം. പൂളിൽ തള്ളി ഇടണം. പക്ഷെ സൂര്യയെ കൊല്ലാൻ കഴിഞ്ഞില്ല!! ടാസ്ക് തീർന്നു, സന്തോ.....ഷം. യൂട്യൂബിൽ കാണുമ്പോൾ വലിയൊരു ഉപകാരം ഉണ്ട് നമക്ക് ഫോർവെർഡ് ചെയ്യാം. അതോണ്ട് സ്പോൺസർ ടാസ്ക് ഞാൻ കണ്ടില്ല.

  ബി ബി പ്ലസ്സിൽരാത്രി മീറ്റിംഗിൽ രമ്യയോട് സോറി പറഞ്ഞു ഋതു എന്നിട്ടും രമ്യ അത് വിടാതെ വീണ്ടും അതന്നെ പറഞ്ഞോണ്ട് ഇരുന്നത് ശരിയായില്ല. പിന്നങ്ങോട്ട് സൂര്യയുടെ താണ്ഡവം ആയിരുന്നു!!സൂര്യയുടെ ന്യായങ്ങൾ കേട്ടു എന്റെ വാർദ്ധക്യം വരെ പകച്ചു പണ്ടാരമടങ്ങി .പോലീസ് ആയി വേഷം ഇട്ടപ്പോൾ സ്വയം പോലീസ് ആയി തോന്നി, സ്വപ്ന ജോലി കൈയിൽ കിട്ടിയപ്പോ സ്വയം പോലീസ് ആയി മാറി ത്രെ .. അപ്പൊ പോലീസിനെ വില വെക്കാതെ റംസാൻ തൊപ്പി ശെരിക്കു വെക്കാൻ പറഞ്ഞത് ശരി ആയില്ലാന്ന് "എന്ത് ചെയ്യാം ഞാനങ്ങനെ ആണ്.. ഞാൻ അങ്ങനായിപ്പോയി" സ്ഥിരം ഡയലോഗ്..
  ഇല്ലാത്ത ഒരു കാര്യം (bodyshaming)എല്ലാവരും പറഞ്ഞു, ചെയ്തു എന്നു അപവാദം പറഞ്ഞാൽ എടുത്തിട്ട് പൊരിക്കില്ലേ?? വറുക്കാൻ തുടങ്ങിയപ്പോൾ പന്തിയല്ലെന്നു മനസ്സിലാക്കി സൂര്യ അനാവശ്യ കരച്ചിൽ ആയിരുന്നു.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  ഇനി ഹൗസിൽ "തുടരാൻ താൽപ്പര്യം ഇല്ലാ..അതോണ്ട് കൺഫഷൻ റൂമിലേക്ക്‌ വിളിപ്പിക്കാൻ ബിഗ്‌ബോസിനോട് പറയുന്നു.. മോളെ ഒരു കാര്യം മനസിലാക്കണം.. മണിക്കുട്ടൻ പോയപ്പോൾ ഇവിടെ ചങ്കു പിടഞ്ഞ പ്രേക്ഷകർ, സൂര്യമോൾ ഇറങ്ങിയാൽ പ്രേക്ഷകർ ഇവിടെ വെടിക്കെട്ട് നടത്തും.ഒന്ന് ആലോചിച്ചൊക്കെ മതി കേട്ടോ . പിന്നങ്ങോട്ട് കരച്ചിലോ കരച്ചിൽ.. സൂര്യ കരച്ചിൽ, ഋതു കരച്ചിൽ. ഹെന്റമ്മോ അതുകഴിഞ്ഞു സൂര്യക്ക് വയ്യായ്മ.. എന്തിന്റെ ആണോ എന്തോ?? എന്റമ്മോ തീർന്ന് !!ആരിനി ജയിലിൽ പോകും? നോമിനേറ്റ് ചെയ്യാനുള്ള റീസൺ രാത്രി മീറ്റിംഗോടെ തീരുമാനം ആയിട്ടുണ്ട്.. അപ്പൊ റ്റാറ്റ 👋

  English summary
  Bigg Boss malayalam Season 3 actress Aswathy Wrote About Manikuttan's Tata Poem
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X