For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തീർച്ചയായും ഞാൻ വോട്ട് ചെയ്യും, നിങ്ങളും ചെയ്യണം, ആർക്ക്... നടി പ്രിയാമണിയുടെ വീഡിയോ വൈറലാകുന്നു

  |

  പ്രേക്ഷകരുടെ ആകാംക്ഷക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ് സീസൺ 3 മത്സരാർഥികൾ കേരളത്തിൽ എത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മത്സരാർഥികൾ എത്തിയത്. സായ്, റാസാൻ, കിടിലൻ, നോബി, സൂര്യ, അനൂപ്, ഋതു എന്നിവരാണ് ഇന്നലെ കൊച്ചിയിൽ എത്തിയത്. താരങ്ങളെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എയർപോർട്ടിൽ ഉണ്ടായിരുന്നു. ഇന്നലെ മണിക്കുട്ടനും രമ്യ പണിക്കരും എത്തിയിരുന്നില്ല. ഇരുവരും ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

  കളർഫുൾ ലുക്കിൽ റായ്ലക്ഷ്മി, നടിയുടെ ചിത്രം വൈറലാകുന്നു

  കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വോട്ടിങ്ങിലൂടെയായിരിക്കും സീസൺ 3യിലെ വിജയിയെ കണ്ടെത്തുക.മത്സരാർഥികൾക്കായിട്ടുള്ള വോട്ടിങ്ങ് ആരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിമുതൽ ശനിയാഴ്ച രാത്രി 11 വരെയാണ് വോട്ട് ചെയ്യാനുള്ള സമയം. താരങ്ങൾ പുറത്ത് എത്തിയതോടെ ആരാധകരുടെ ആവേശവും വർധിച്ചിരിക്കുകയാണ്. ആരാധകർ മാത്രമല്ല സെലിബ്രിറ്റികളും തങ്ങളുടെ മത്സരാർഥികൾക്ക് വേണ്ടി രംഗത്ത് എത്തിയിട്ടുണ്ട്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയും നർത്തകിയുമായ പ്രിയാമണിയുടെ വീഡിയോയാണ്. റാസാൻ ആർമി ഒഫീഷ്യൽ പേജിലാണ് പ്രിയാമണിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റംസാന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന വീഡിയോയാണിത്. താൻ വോട്ട് ചെയ്യുമെന്നും നിങ്ങളും റംസാന് വേണ്ടി വോട്ട് ചെയ്യണമെന്നും പ്രിയ പറയുന്നുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രിയാമണിയുടെ വീഡിയോ ഇങ്ങനെ...ഇത് ബിഗ് ബോസ് ഫിനാലെ വീക്ക് ആണ്. ഞാൻ ഭയങ്കര എക്സൈറ്റഡ് ആണ്. ഞാൻ തീർച്ചയായും വോട്ട് ചെയ്യും, നിങ്ങളും ചെയ്യണം ആർക്ക് വേണ്ടി, റംസാന് വേണ്ടി"... എന്നായിരുന്നു നടി വീഡിയോയിൽ പറഞ്ഞത്. പ്രിയാമണിയുടെ വീഡിയോ വൈറലായിട്ടുണ്ട്. നിരവധി പേരാണ് താരത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഇമോഷൻ കൊണ്ട് കളിക്കാതെ സ്ട്രോങ്ങായി നിന്ന് കളിക്കുന്നവർ അടുത്ത സീസണിൽ വേണമെങ്കിൽ റംസാനെ പോലെയുളളവർക്ക് വോട്ട് ചെയ്യണമെന്നാണ് ആരാധകർ പറയുന്നത്.

  ബിഗ്‌ബോസ് ഹൗസിൽ വിന്നർ ആകുന്നത് പെർഫോമൻസിന്റെയും പുറത്തുള്ള സപ്പോർട്ടിന്റേയും അടിസ്ഥാനത്തിൽ ആണെങ്കിൽ ബിഗ്‌ബോസ് സീസൺ 3 യ്ക്കു എന്ത് കൊണ്ടും അർഹൻ റംസാൻ മാത്രമാണെന്നും ആരാധകർ പറയുന്നുണ്ട്. ഇരുപത്തിരണ്ട് വയസ്സുള്ള ഒരു കുട്ടിയെ അഹങ്കാരി എന്നൊരു ലേബൽ ഒട്ടിച്ചു താഴ്ത്തികെട്ടൻ ശ്രമിക്കുന്ന എല്ലാ ആർമിക്കാരോടും. അവിടെ നടത്തിയ ഏതു ഗെയിം ഇൽ ആയിരുന്നു അവന്റെ പെർഫോമൻസ് മോശമായിരുന്നത്? ആദ്യംമുതൽ അവസാനം വരെ ഉള്ള ഏതു ക്യാപ്റ്റൻസി മത്സരത്തിലും അവൻ ഉണ്ടാകുമായിരുന്നു. ബെസ്റ്റ് പെർഫോമർ തിരഞ്ഞെടുക്കുമ്പോഴും അവൻ ആയിരിക്കും മുന്നിൽ.ടോപ് ഫൈവ് കണ്ടെസ്റ്റാൻസിനെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേരാണ് റംസാൻ. പിന്നെ എന്ത് കൊണ്ടാണ് റംസനെ charector assassination ചെയ്തു ഡീഗ്രേഡ് ചെയ്യാൻ ശ്രെമിക്കുന്നത്. അതിനു ഒരു ഉത്തരം മാത്രമേയുള്ളു. അവർക്കു റംസനെ പെർഫോമൻസ് ന്റെയോ അവിടെ നടന്ന മറ്റെന്തെങ്കിലുംകാര്യത്തിന്റെ പേരിലോ ഡീഗ്രേഡ് ചെയ്യാൻ ഒന്നുമില്ല. ബിഗ്‌ബോസ് ഹൗസിൽ വിന്നർ ആകുന്നത് പെർഫോമൻസിന്റെയും പുറത്തുള്ള സപ്പോർട്ടിന്റേയും അടിസ്ഥാനത്തിൽ ആണെങ്കിൽ ബിഗ്‌ബോസ് സീസൺ 3 യ്ക്കു എന്ത് കൊണ്ടും അർഹൻ റംസാൻ മാത്രമാണ്.

  ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് റംസാൻ പ്രേക്ഷകരുടെ ഇടയിൽ സുപരിചിതനായത്. നൃത്തത്തിലൂടെ വളരെ ചെറിയ സമയം കൊണ്ട് തന്നെ കൈനിറയെ ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ ആക്ടീവ് മത്സരാർഥികളിൽ ഒരാളാണ് റംസാൻ. തുടക്കം മുതൽ 95ാം ദിവസം വരെ ടാസക്കിലും മറ്റും ആക്ടീവ് ആയിരുന്നു.ടിക്കറ്റ് ടു ഫിനാലെയിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്.

  Bigg boss s3 winner will be elected by audience | FilmiBeat Malayalam

  പ്രിയാമണിയുടെ വീഡിയോ

  English summary
  Bigg Boss Malayalam Season 3 Actress Priyamani Support Ramzan, Video Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X