മണിക്കുട്ടന്‍ ഉളളതുകൊണ്ട് മാത്രമാണ് ബിഗ് ബോസ് കാണുന്നത്, പ്രിയ സുഹൃത്തിനെ കുറിച്ച് ശരണ്യാ മോഹന്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ മികച്ച പ്രകടനം നടത്തി മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഷോയുടെ തുടക്കം മുതല്‍ ടാസ്‌ക്കുകളിലെല്ലാം ശ്രദ്ധേയ പ്രകടനമാണ് മണിക്കുട്ടന്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര പരമ്പരയിലൂടെ ശ്രദ്ധേയനായ താരം പിന്നീട് സിനിമകളിലും തിളങ്ങിയിരുന്നു. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു മണിക്കുട്ടന്റെ സിനിമാ ആരങ്ങേറ്റം.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി തമിഴ് നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

പിന്നാലെ നായകനായും സഹനടനായുമൊക്കെ മണിക്കുട്ടന്‍ സിനിമകളില്‍ സജീവമായി. മോഹന്‍ലാലിന്‌റെ ഛോട്ടാ മുംബൈ പോലുളള സിനിമകള്‍ നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. എറ്റവുമൊടുവിലായി മമ്മൂട്ടിയുടെ മാമാങ്കത്തിലൂടെയായിരുന്നു നടന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.

സിനിമാ സീരിയല്‍ രംഗത്തെ

സിനിമാ സീരിയല്‍ രംഗത്തെ പ്രവൃത്തിപരിചയം മണിക്കുട്ടന് ബിഗ് ബോസിലും ഗുണകരമായി മാറിയിരുന്നു. വീക്ക്‌ലി ടാസ്‌ക്കില്‍ ചെയ്ത ഹെലിക്കോപ്റ്റര്‍/ സൈക്കിള്‍ ലൂയിസ് എന്ന കഥാപാത്രം മണിക്കുട്ടന്റെതായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കൗണ്ടറുകള്‍ അടിച്ചായിരുന്നു ഈ ടാസ്‌ക്കില്‍ നടന്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചത്. അതേസമയം മണിക്കുട്ടനെ കുറിച്ച് സുഹൃത്തും നടിയുമായ ശരണ്യാ മോഹന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

മണിക്കുട്ടന്‍ എന്ന വ്യക്തി ഉള്ളത് കൊണ്ട് മാത്രം

മണിക്കുട്ടന്‍ എന്ന വ്യക്തി ഉള്ളത് കൊണ്ട് മാത്രം ബിഗ് ബോസ് കാണുന്ന ഞങ്ങള്‍ എന്ന ക്യാപ്ഷനിലായിരുന്നു എഷ്യാനെറ്റിന്‌റെ ഒരു വീഡിയോ ശരണ്യ പങ്കുവെച്ചത്. കലാലയ ടാസ്‌ക്കിലെ ലൂയിസ് പീറ്ററിന്‌റെ രസകരമായ വീഡിയോ പങ്കുവെച്ചായിരുന്നു ശരണ്യാ മോഹന്‍ എത്തിയത്. അനശ്വര നടന്‍ ജയനെ അനുകരിച്ചായിരുന്നു മണിക്കുട്ടന്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇതിന് പ്രേക്ഷകരുടെ കൈയ്യടി ലഭിക്കുകയും

ഇതിന് പ്രേക്ഷകരുടെ കൈയ്യടി ലഭിക്കുകയും ചെയ്തു. ലൂയിസിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മീശമാധവനായും മണിക്കുട്ടന്‍ എത്തിയത്. മീശമാധവന്‍ എന്ന കഥാപാത്രമായും ശ്രദ്ധേയ പ്രകടനമാണ് മണിക്കുട്ടന്‍ നടത്തുന്നത്. നടന്‌റെ പ്രകടനം കണ്ട് പുതിയ വീക്ക്‌ലി ടാസ്‌ക്കും മണിക്കുട്ടന്‍ കൊണ്ടുപോവുമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

മീശമാധവന് പുറമെ വിഷ്ണുലോകം

മീശമാധവന് പുറമെ വിഷ്ണുലോകം, ചതിക്കാത്ത ചന്തു, രസതന്ത്രം, തേന്മാവിന്‍ കൊമ്പത്ത്, ഷാര്‍ജ്ജ ടു ഷാര്‍ജ്ജ, വെളളിനക്ഷത്രം ഉള്‍പ്പെടെയുളള സിനിമകളിലെ കഥാപാത്രങ്ങളായും മല്‍സരാര്‍ത്ഥികള്‍ എത്തുന്നുണ്ട്. ചതിക്കാത്ത ചന്തുവില്‍ സലീംകുമാര്‍ അവതരിപ്പിച്ച ഡാന്‍സ് മാസ്റ്റര്‍ വിക്രമായാണ് നോബി എത്തുന്നത്. മമ്മൂട്ടിയുടെ തരംഗമായ രാജമാണിക്യത്തെയാണ് കിടിലം ഫിറോസ് അവതരിപ്പിക്കുന്നത്. ജനപ്രിയ കഥാപാത്രങ്ങളെ പുനരാവിഷ്‌കരിക്കുന്നതിനൊപ്പം അവരുടെ പാട്ടുകള്‍ വരുമ്പോള്‍ മല്‍സരാര്‍ത്ഥികള്‍ നൃത്തം ചെയ്യുകയും വേണം. എല്ലാവരും വളരെ ആക്ടീവായാണ് ഈയൊരു ടാസ്‌ക്കില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക്ക് പോലെ പുതിയ ടാസ്‌ക്കും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X