ഞങ്ങള്‍ അറിയുന്ന മണിക്കുട്ടന്‍ ഇങ്ങനാണ്, പ്രിയ സുഹൃത്തിനെ പ്രശംസിച്ച് ശില്‍പ്പാ ബാല
സിനിമാ-സീരിയല്‍ താരമായി മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് മണിക്കുട്ടന്‍. ബോയ് ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ നായകനായി തുടങ്ങിയ താരം തുടര്‍ന്നും ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു. അതേസമയം ബിഗ് ബോസ് മുന്നാം സീസണിലേക്കുളള മണിക്കുട്ടന്‌റെ വരവ് അപ്രതീക്ഷിതമായിട്ടായിരുന്നു. ബിഗ് ബോസില്‍ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. അടുത്തിടെ വീക്ക്‌ലി ടാസ്‌ക്കിലെ പ്രകടനത്തിന് പിന്നാലെയാണ് മണിക്കുട്ടന് ജനപിന്തുണ കൂടിയത്.

നടന്‌റെ പെര്‍ഫോമന്‍സിന് നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകര്‍ നല്‍കിയത്. നിരവധി പേരാണ് മണിക്കുട്ടന് പിന്തുണയറിയിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. കൂട്ടത്തില്‍ സുഹൃത്തും നടിയുമായ ശില്‍പ്പബാല നല്‍കിയ ആശംസയും വൈറലായി മാറിയിരുന്നു. "ഇത്തവണ എല്ലാ ടാസ്‌ക്കുകളും ഇഷ്ടമായി. മോനെ മണിക്കുട്ടാ, ഞങ്ങള്‍ക്ക് അറിയാവുന്ന ചെക്കന്‍ ഇതാണ്. നീ അത് പുറത്തെടുക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. ഈ റൗണ്ട് ചെയ്തതില്‍ സന്തോഷമുണ്ട്. നന്നായിട്ട് മുന്നോട്ടുപോവുന്നു. എന്നാണ് മണിക്കുട്ടനെ കുറിച്ച് ശില്‍പ്പബാല എഴുതിയത്.
ഗ്ലാമര്‍ ചിത്രങ്ങളുമായി ഈശ്വര്യാ മേനോന്‍, പുത്തന്‍ ഫോട്ടോസ് കാണാം
കൂടാതെ ബിഗ് ബോസിന്റെ കഴിഞ്ഞ മൂന്ന് എപ്പിസോഡുകള്‍ നന്നായി ആസ്വദിപ്പിച്ചവയായിരുന്നു എന്നും ശില്‍പ്പബാല കുറിച്ചു. അതേസമയം നേരത്തെ നടിമാരായ ശരണ്യാ മോഹന്‍, അശ്വതി തുടങ്ങിയവരും മണിക്കുട്ടന്‌റെ പ്രകടനത്തെ പ്രശംസിച്ച് എത്തിയിരുന്നു. ബിഗ് ബോസില്‍ ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. നടന്റെ പേരില്‍ ഫാന്‍സ് ആര്‍മി ഗ്രുപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. സര്‍വ്വകലാശാല ടാസ്‌ക്കില്‍ മണിക്കുട്ടനും നോബിയുമായിരുന്നു മികച്ച പ്രകടനം കാഴ്ചവെച്ചത്. കൗണ്ടറുകള്‍ അടിച്ചായിരുന്നു ഇരുവരും ഈ ടാസ്‌ക്കില്‍ തിളങ്ങിയത്.


Click it and Unblock the Notifications