For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടൻ അഭ്യർഥിച്ചതിനേക്കാൾ ശക്തമായിട്ടാണ് സൂര്യ അപേക്ഷിച്ചത്, പേടിയുണ്ട് എവിക്ട് ആകുമോ എന്ന്

  |

  ബിഗ് ബോസ് മലയാളം സീസൺ 3, 82 ദിവസം പിന്നിടുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ അവസാനിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ആഴ്ചകൾ മാത്രമാണുള്ളത്. പ്രേക്ഷകരും മത്സരാർഥികളും ആ നൂറാം ദിവസത്തിനായി കാത്തിരിക്കുകയാണ്. ദിവസങ്ങൾ കുറയുന്തോറും മത്സരവും കടുക്കുകയാണ്. നിലവിലുള്ള 9 മത്സരാർഥികൾ മികച്ച പ്രകടനമാണ് ഹൗസിൽ കാഴ്ച വയ്ക്കുന്നത്.

  സാരിയിൽ പുതിയ മീനയും ഗ്ലാമറസ് ലുക്കിൽ പഴയ മീനയും, നടിയുടെ ചിത്രങ്ങൾ നേക്കൂ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂവാണ്. എല്ലാദിവസവും എപ്പിസോഡിന് ശേഷം ബിബി ഹൗസിലെ റിവ്യുവുമായി നടി എത്താറുണ്ട്. രാവിലെ ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകിയ മോർണിംഗ് ആക്ടിവിറ്റിയെ കുറിച്ച് പറഞ്ഞു കൊണ്ടാണ് അശ്വതി തന്റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

  വള്ളീം തെറ്റി.. പുള്ളീം തെറ്റി ഇന്ന് തുടക്കമിട്ടിട്ടുണ്ടേയ്...രാവിലെ കൈനോട്ടം ആണ് ടാസ്ക്.. കഴിഞ്ഞ സീസണിലെ വീണയുടെ കൈനോട്ടം ആണ് അപ്പൊ കണ്ണിനു മുന്നിൽക്കൂടെ പോയത്. രജിത് സർനെ നോക്കി "ഉങ്കൾക്ക് കണ്ടിപ്പാ ഒരു ജയിൽ വാസം ഇറുക്ക്‌".മണിക്കുട്ടൻ രമ്യയുടെ കൈനോക്കുമ്പോൾ സൂര്യയുടെ വിഷാദം ഞാൻ മാത്രേ കണ്ടൊള്ളോ?? പിന്നീട് ആ വിഷാദം സൂര്യയുടെ കൈ നോക്കിയപ്പോൾ മാറി ട്ടോ.. ശ്യേ ഞാനെന്തിന് ഇങ്ങനെ ദെറ്റ് ധരിക്കണ്
  നീതിമാന്റെ കോയിൻ കൂടുതലുള്ള നോബിചേട്ടന് ഈ ആഴ്ചയിലെ മികച്ച 3 മത്സരാർത്തികളിൽ ഒന്ന് ആയി. ഒന്നും പറയണില്ല പറഞ്ഞിട്ട് കാര്യോമില്ല .
  ബാക്കി 2 മികച്ച മത്സരാർത്ഥികൾ അനൂപ്, കിടിലു എന്നിവർ ആണ്. എനിക്കു അനൂപ്,കിടിലു മണിക്കുട്ടൻ, ഋതു എന്നിവർ ആണ് ടാസ്കിൽ മികച്ചതായി തോന്നിയത് .. എനിക്ക് തോന്നീട്ടെന്തു കാര്യം.

  അടുത്തത് മോശം പ്രകടനത്തിന് ജയിലിൽ പോകേണ്ടവർ സായിയും മണിക്കുട്ടനും.. സായി ഓക്കെ ആദ്യമേ കൊല്ലപ്പെട്ടു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഈ നോബി ചേട്ടൻ മ്യൂചൽ ഫണ്ടിന്റെ കോയിൻ അധികം കിട്ടിയത്കൊണ്ട് മാത്രം ആണ് (ആ കോയിൻ അഡോണി കൊടുത്തത് കൊണ്ടു) മികച്ച പെർഫോർമർ ആയതു, അല്ലാതെ എന്താണ് പുള്ളി ചെയ്തത്.. വല്ലാത്ത യോഗം അണ്ണാ . ഒരുമാതിരി കളിയാക്കി ചിരിച്ചോണ്ടിരുന്നത് എന്തിനാണോ എന്തോ..അതുപോലെ കിടിലുവും എന്തിനാരുന്നു മണിക്കുട്ടനെ കളിയാക്കി ചിരിച്ചത്. മണിക്കുട്ടൻ ടാസ്ക് നന്നായികൊണ്ടുപോയതാണ്. കൊലപാതകി ആണെങ്കിൽ ഓകെ അല്ലേൽ ഓവർ അഭിനയം ആയി സായിക്കു തോന്നിയത്രേ.. അപ്പൊ കൊലപാതകി ആണെന്ന് അറിഞ്ഞില്ലല്ലോ?പിന്നെന്തിനു അങ്ങനൊരു നോമിനേഷൻ? ആദ്യം സൂര്യയെയും ഋതുവിനെയും പറഞ്ഞ ആളാണ്. നോബിചേട്ടൻ ആണ് മണിക്കുട്ടന് പകരം പോകേണ്ടി ഇരുന്നത്.വളരെ മോശം തീരുമാനം. അല്ലേലും അവിടെ എപ്പോളാണ് നല്ല തീരുമാനം എടുത്തിട്ടുള്ളത് ല്ലെ.

  ആണുങ്ങൾ ആശ്വസിപ്പിച്ചാലേ അവർക്ക് ഇഷ്ടവുകയുള്ളോ" എന്ന രമ്യയുടെ സ്റ്റേറ്റ്മെന്റ് വളരെ മോശമായിപ്പോയി ഇന്നലെ ഋതു കരഞ്ഞുകൊണ്ടിരുന്നപ്പോൾ മണിക്കുട്ടനും സായിയും ഒക്കെ അശ്വസിപ്പിക്കുക ആയിരുന്നു. അന്നേരം രമ്യ അടുത്ത് വന്നിരുന്ന സമയം ഋതു 'രമ്യ പോ' എന്നു പറഞ്ഞതിന്റെ പേരിലാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്. എന്തായാലും തെറ്റാണ്. കുട്ടിക്ക് ല്യേശം താൻ എന്തോ ആണെന്ന ഭാവം കേറി തുടങ്ങ്യോ?? ലീഡർ ആയപ്പോൾ ഒറ്റക്കെല്ലാം കൈകാര്യം ചെയ്തു എന്നതിന്റെ ആണോ? അല്ലാ അതെടുത്തു പറയുകയും ചെയ്തെന്നു മണിക്കുട്ടനും പറഞ്ഞല്ലോ..ങ്ഹാ സാരമില്ല ഇനി 2 ദിവസം കൂടല്ലേ ഉള്ളു അല്ലെ...ല്ലെ.. ല്ലെ? എനിക്കറിയില്ല സ്പോൺസർ ടാസ്കിൽ നോബി ചേട്ടനെ പിടിച്ചു സ്പോൺസർ തന്നെ വിധി കർത്താവാക്കി.. നന്നായി . പുള്ളിക്കും സന്തോഷം ആയിക്കാണും.ഞാൻ ടാസ്ക് കണ്ടില്ല.. കിരു കിരു ന്ന് സാൻഡ് പേപ്പർ ഇട്ടു ഒരക്കുന്ന സൗണ്ട് കേട്ടപ്പോ പല്ല് പുളിക്കാൻ തുടങ്ങി പിന്നെ സ്നേഹ സമ്മാനം കൊടുക്കുന്നതാണ് കണ്ടത് പൊറോട്ടയും ഇറച്ചിക്കറിയും.

  ങ്‌ഹേ ജയിലിൽ ഉള്ളവരെ മോചിപ്പിച്ചോ?? അപ്പൊ ഇത്രേയുള്ളു ജയിൽ ശിക്ഷ? ഓഹ് പിറന്നാൾ ആഘോഷിപ്പിക്കാൻ ആരുന്നല്ലേ.. സോറി ബിബ്ബോസ്.. മൈ മിസ്റ്റേക്ക് അനൂപിന്റെ പിറന്നാൾ ആരുന്നു. ചെറിയ ഒരു പ്രാങ്ക് നടത്തി, സൂര്യയുടെ ഷുഗർ താഴ്ന്ന തലകറക്കം ആയിരുന്നു പ്രാങ്കിന്റെ ഹൈലൈറ്റ്.
  ബി ബി പ്ലസ്സിൽ സൂര്യ ബിഗ്‌ബോസിനോട് കരഞ്ഞു പറഞ്ഞു പുറത്തു പോകണമെന്ന്. മണിക്കുട്ടൻ അഭ്യർഥിച്ചതിനേക്കാൾ വളരെ ശക്തമായിട്ട് ആണ് അപേക്ഷിച്ചത് എന്നു എനിക്ക് മാത്രാണോ തോന്ന്യത്? പക്ഷെ ബിഗ്‌ബോസ് കേറി പൊക്കോ മോളെ എല്ലാം ശെരിയാകും എന്നു ധൈര്യം കൊടുത്തു കയറ്റി വിട്ടിട്ടുണ്ട്.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  അവിടുന്നു ഇറങ്ങി വന്നു അനൂപ് പറഞ്ഞതിന്റെ പേരിൽ വന്നു ലിപ്സ്റ്റിക് ഇട്ടു സുന്ദരി ആയി.പക്ഷെ കുട്ടിക്ക് നല്ല പേടിയിണ്ട് ട്ടാ നാളെ എവിക്ട് ആകുമോ എന്നു. സ്വയം പുറത്തു പോകണം അല്ലാതെ പറഞ്ഞു വിടരുത് അതല്ലേ ഹീറോയിനിസം സൂര്യ ഫാൻസ്‌ ഇന്നെന്നെ കൊന്നു കുരിശിൽ കയറ്റും. എന്നാലും ഞാൻ പറയും. "ഞാനിങ്ങനെ ആണ് ഞാനിങ്ങനെ ആയി പോയി" നാളെ ലാലേട്ടൻ കൊലപാതകി ആകുന്നു.ആരെ ആണ് കൊല്ലാൻ വരുന്നത്?നമ്മൾ കാത്തിരുന്ന സർപ്രൈസ് സംഭവിക്കുമോ ?? നാളെ കാണാം ല്ലെ; അശ്വതി ഫേസ്ബുക്കിൽ കുറിച്ചു.

  English summary
  Bigg Boss malayalam Season 3 Actrress Aswathy About Soorya's Tension In eviction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X