For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടുത്ത സുഹൃത്തുക്കൾ മികച്ച പ്രണയ ജോഡിയായി, അഡോണിക്കും ഡിംപലിനും സർപ്രൈസ്

  |

  ബിഗ് ബോസ് സീസൺ3, 10ാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. നിരവധി നാടകീയ സംഭവങ്ങളാണ് ദിനംപ്രതി ഹൗസിനുളളിൽ നടക്കുന്നത്. 10ാം ആഴ്ചയുടെ ആദ്യത്തെ ദിവസമായ തിങ്കളാഴ്ച നാടകീയ മുഹൂർത്തങ്ങൾ മാത്രമല്ല രസകരമായ സംഭവങ്ങളും നടന്നിരുന്നു. രസകരമായ സ്പോണ്‍സർ ടാസ്ക്കായിരുന്നു മത്സരാർഥികൾക്ക് ലഭിച്ചത്. ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ടാസ്ക്കായിരുന്നു ഇത്.

  പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായി പ്രിയ വാര്യരുടെ പുതിയ ചിത്രം, കാണൂ

  വീട്ടിലെ അവിവാഹിതരായിരുന്നു കേരളാ മാട്രിമോണിയുടെ ഈ ടാസ്ക്കിൽ പങ്കെടുത്തത്. ഫിറോസ് ആയിരുന്നു ടാസ്ക്കിനെ കുറിച്ച് അവതരിപ്പിച്ചത്. ജീവിതപങ്കാളിയെ കുറിച്ച് എല്ലാവര്‍ക്കും ഒരു സങ്കൽപം ഉണ്ടായിരിക്കും. ആ സങ്കൽപ്പത്തിന് അനുസരിച്ച് ജീവിത പങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്നു കേരള മാട്രിമോണി. ബിഗ് ബോസ് ഹൗസിലെ അവിവാഹിത മത്സരാർഥികൾ കട്ട്ഔട്ടിന് പിന്നിൽ നിന്നു പ്രൊഫൈൽ അവതരിപ്പിക്കുക. ടാസക്കിന്റെ മേൽനോട്ടത്തിനായി വിവാഹിതരായവരിൽ നിന്നും ഒരു വിധി കർത്താവും ഉണ്ടായിരിക്കണമെന്ന് ബിഗ് ബോസ് നിർദ്ദേശത്തിൽ പറയുന്നു. മത്സരാർഥികൾ തങ്ങളുടെ പ്രൊഫൈൽ അവതരിപ്പിച്ചതിന് ശേഷം അതിൽ നിന്നൊരു ജോഡിയെ വിധികര്‍ത്താവ് തിരഞ്ഞെടുക്കണം. അവർക്കൊരു സ്നേഹ സമ്മാനം ഉണ്ടായിരിക്കും.

  ബിഗ് ബോസിന്റെ നിർദ്ദേശപ്രകാരം രമ്യ, ഡിംപൽ , സായ്, അഡോണി, റംസാൻ, മണിക്കുട്ടൻ, സൂര്യ എന്നിവരാണ് ടാസ്ക്കിൽ മത്സരിച്ചത്. സന്ധ്യയായിരുന്നു വിധി കർത്താവ്. പ്രൊഫൈൽ അവതരിപ്പിക്കാൻ എല്ലാവരും ചേർന്ന് ആദ്യം തിരഞ്ഞെടുത്തത് മണിക്കുട്ടനെ ആയിരുന്നു. തന്റെ പേരും ജോലിയും വിദ്യാഭ്യാസം യോഗ്യതയും പറഞ്ഞു കൊണ്ടാണ് നടൻ പ്രൊഫൈൽ അവതരിപ്പിച്ചത്. കൂടാതെ കുടുംബത്തെക്കുറിച്ചും മണിക്കുട്ടൻ പറഞ്ഞിരുന്നു. അച്ഛനേയും അമ്മയേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെൺകുട്ടിയായിരിക്കണമെന്നും മണിക്കുട്ടൻ പറഞ്ഞു.

  പിന്നീട് അഡോണിയായിരുന്ന പ്രൊഫൈൽ അവതരിപ്പിച്ചത്. എന്റെ സാമ്പത്തികത്തെ കുറിച്ച് ഇവിടെ പറയാൻ ഉദ്ദ്യേശിക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് സംസാരിച്ച് തുടങ്ങിയത്. കാരണം എന്റെ ജാതിയും മതവും സാമ്പതതികവും അറിഞ്ഞ് ഒരു കൂട്ടുകാരി വേണ്ടെന്നായിരുന്നു അഡോണി പറഞ്ഞത് . പിന്നീട് പ്രൊഫൈൽ അവതരിപ്പിട്ടത് റംസാൻ ആയിരുന്നു. എന്റെ വയസ് 22. വീട്ടിൽ വാപ്പച്ചി, ഉമ്മച്ചി, രണ്ട് ഇക്കാമാർ, മമ്മൻ, വല്യഉമ്മ ഇതാണ് തന്റെ ഫാമിലി. വരുന്ന ആൾ എന്നെ മനസ്സിലാക്കണം ആളെ എനിക്കും മനസ്സിലാക്കണം അപ്പോൾ തന്നെ ജീവിതത്തിലെ പകുതി പാലം കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നുവെന്ന് റംസാൻ പറഞ്ഞു.

  പിന്നീട് രമ്യയാണ് പ്രൊഫൈൽ അവതരിപ്പിച്ചത്. വിശ്വാസമാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതെന്നാണ് ഞാൻ കരുതുന്നത്. എന്റെ നിലപാടുകളോട് ചേരുന്ന ആൾ ആണെങ്കിൽ മാത്രമേ ജീവിതം മുന്നാട്ട് കൊണ്ട് പോകാൻ സാധിക്കുകയുള്ളു എന്നാണ് രമ്യ പറയുന്നത്. തന്നെ നന്നായി പിന്തുണക്കുന്ന ജീവിത പങ്കാളി ആയിരിക്കണമെന്നാണ് ഋതു പറയുന്നത്. കാണുമ്പോൾ തന്നെ ആ സ്പാർക്ക് കിട്ടുമെന്നാണ് ഡിപംലും പറഞ്ഞു. വായനയും യാത്രയും ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഒരു ജോലിയുളള ആളായിരിക്കണം തന്റെ ജീവിത പങ്കാളിയെന്ന് സൂര്യ പറഞ്ഞു. പിന്നീട് സായ് വിഷ്ണു ആണ് പ്രൊഫൈൽ അവതരിപ്പിച്ചത്.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  പ്രൊഫൈൽ അവതരിപ്പിച്ചതിന് ശേഷം ഹൃദയം കൊണ്ടെഴുതിയ കവിത എന് ഗാനം മത്സരാർഥികൾക്കായി നോബി ആലപിച്ചു. ശേഷമായിരുന്നു സന്ധ്യ ജോഡിയ തിരഞ്ഞെടുത്തത്. അഡോണിയേയും ഡിംപലിനേയുമാണ് മികച്ച ജോഡിയായി തിരഞ്ഞെടുത്തത്. അവരുടെ ആശയങ്ങളുടെ അടിസ്ഥാനത്തിാലണ് തിരഞ്ഞെടുത്തതെന്നും സന്ധ്യ വിജയിയെ പ്രഖ്യാപിക്കുന്നതിനോടൊപ്പം പറഞ്ഞു. പിന്നീട് പാടാം ശുഭരാത്രി മനസ്സ് കൊണ്ട് നേരാം ആശംസ.. എന്ന ഗാനം പാടി മറ്റ് മത്സരാ‍ർഥികള്‍ നൃത്തം ചവിട്ടി. ഇതിന് പിന്നാലെ ഇവർക്ക് ഗാര്‍ഡൻ ഏരിയയിൽ കാൻഡിൽ ലൈറ്റ് ഡിന്നർ സമ്മാനമായി നൽകുകയും ചെയ്തു. സന്ധ്യയും സായിയും ചേർന്ന രണ്ടും പേർക്കും വിളമ്പി കൊടുത്തു.

  English summary
  bigg boss Malayalam Season 3 Adoney And Dimpal Becomes The Best Couple In The New Task,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X