പരസ്പരമുള്ള സൗഹൃദത്തെ കുറിച്ച് അഡോണിയും റംസാനും, സായിയെ കുറിച്ച് ഒന്നും പറയാതെ താരങ്ങൾ

മത്സരങ്ങൾ മാത്രമല്ല ആരോഗ്യകരമായ സൗഹൃദങ്ങളും ബിഗ് ബോസ് ഷോയിലൂടെ ഉണ്ടാകാറുണ്ട്. അധികം പരിചയമില്ലാത്ത വ്യത്യസ്തമായ മേഖലയിൽ നിന്നുളളവരാണ് ഷോയിൽ എത്തുന്നത്. വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഇവരുടെ ഇടയിൽ സൗഹൃദം ഉടലെടുക്കുകയാണ്. സൗഹൃദങ്ങൾ ഉണ്ടാകുന്നത് പോലെ തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നവർ അകലുകയും ചെയ്യും. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും ചർച്ചയായ സൗഹൃദമായിരുന്നു അഡോണി, റംസാൻ, സായി വിഷ്ണു എന്നിവരുടേത്. ഷോ ആരംഭിച്ച് വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ മൂവരും സുഹൃത്തുക്കളാവുകയായിരുന്നു. എന്നാൽ പിന്നീടുള്ള ബിഗ് ബോസ് യാത്രയിൽ സായി ഇവരുടെ സൗഹൃദവലയത്തിൽ നിന്ന് പുറത്ത് പോകുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

sai-adony- ramzan

ഇപ്പോഴിത മത്സരാർഥികളോട് ബിഗ് ബോസ് സൗഹൃദത്തെ കുറിച്ച് ചോദിക്കുകയാണ് മോഹൻലാൽ. അഡോണിയോടായിരുന്നു ആദ്യം ചോദിച്ചത്. റംസാനുമായുള്ള സൗഹൃദത്തെ കുറിച്ചാണ് അഡോണി പറഞ്ഞത്. അഡോണിയുടെ വാക്കുകൾ ഇങ്ങനെ.. മത്സരങ്ങളുടെ ഇടയിലും സൗഹൃദങ്ങൾ കിട്ടാനും അതെ ആഴത്തിൽ ഇപ്പോഴും നമ്മളുടെ സുഹൃത്തുക്കൾ കൂടെയുണ്ട് എന്ന് പറയുന്നത് വലിയ കാര്യമാണ്. പ്രത്യേകിച്ച് റംസാൻ. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനോടൊപ്പം മത്സരിച്ചു. ബിഗ് ബോസിൽ പല ടാസ്ക്കുകൾ വരുമ്പോഴും ഞങ്ങൾ രണ്ട് ടീമുകളിൽ ആയിരിക്കും. എന്നാൽ ടാസ്ക്കിനിടയിൽ വാക്ക് തർക്കം ഉണ്ടാകുമ്പോഴും ആ സ്നേഹം മനസ്സിലുണ്ടായിരുന്നു. അത് വർധിക്കുകയായിരുന്നു. അത് ഏറ്റവും വലിയ സന്തോഷമാണ്. അതുപോലെ തന്നെ എല്ലാ മത്സരാർഥികളോടും സ്നേഹം മാത്രമാണെന്നും അഡോണി ബിഗ് ബോസ് സൗഹൃദങ്ങളെ കുറിച്ച് പറഞ്ഞു.

പിന്നീട് റംസാനോടായിരുന്നു മോഹൻലാൽ സൗഹൃദത്തെ കുറിച്ച് ചോദിച്ചത്. സൗഹൃദം അതുപോലെ തന്നെ എല്ലവരോടും ഇല്ലേ എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. എല്ലാവരോടും ഉണ്ടോ എന്ന് അറിയില്ലെന്നായിരുന്നു റംസാൻ പറഞ്ഞത്. ഏറ്റക്കുറച്ചിലുകൾ എന്തായാലും ഈ വേദിയിൽ എനിക്ക് ഉണ്ട്. ഉണ്ടായിട്ടുണ്ട്. ഉള്ളിൽ എങ്ങനെയാണോ അങ്ങനെ തന്നെ വെളിയിൽ ഞാൻ കാണും എന്ന് വിചാരിച്ചവരെ ഞാൻ കണ്ടിട്ടുണ്ട്.. എന്നായിരുന്നു റംസാന്റെ മറുപടി. അതേസമയം സായിയെ കുറിച്ചുള്ള സൗഹൃദത്തെ കുറിച്ച് അഡോണിയും റംസാനും ഒന്നും പറഞ്ഞിരുന്നില്ല.

ബിഗ് ബോസ് ഷോ അവസാനിച്ചതിന് ശേഷം പ്രേക്ഷകരുടെ ഇടയിൽ ഇവരുടെ സൗഹൃദവും പിന്നിടുണ്ടായ പ്രശ്നങ്ങളും വലിയ ചർച്ചയായിരുന്നു. സീസൺ 3 ലെ മികച്ച മത്സരാർഥികളായിരുന്നു ഇവർ മൂന്ന് പേരും. 77ാം ദിവസമായിരുന്നു അഡോണി പുറത്ത് പോയത്. മികച്ച ഗെയിം കളിച്ച് ഷോയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു അഡോണി ഔട്ട് ആകുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X