ബിഗ് ബോസ് ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് ഈ മൂന്ന് പേര്‍, തിരഞ്ഞെടുത്ത് മല്‍സരാര്‍ത്ഥികള്‍

By Midhun Raj

ബിഗ് ബോസിലെ അടുത്ത ആഴ്ചയിലേക്കുളള ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് അഡോണി, അനൂപ്, സന്ധ്യ തുടങ്ങിയവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മല്‍സരാര്‍ത്ഥികളില്‍ മിക്കവരും ഈ മൂന്ന് പേരുടെ പേരുകളാണ് ക്യാപ്റ്റന്‍സി ടാസ്‌ക്കിനായി പറഞ്ഞത്. ഈ ആഴ്ച ബിഗ് ബോസ് വീട്ടില്‍ മികച്ച പ്രകടനം നടത്തിയ മൂന്ന് പേരെ തിരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് അനൂപ്, സന്ധ്യ, അഡോണി എന്നിവരുടെ പേരുകള്‍ കൂടുതല്‍ പേരും പറഞ്ഞു. ഇതുവരെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടാത്ത മല്‍സരാര്‍ത്ഥികളാണ് ഇവര്‍.

biggboss

അഡോണിയെയും അനൂപിനെയും സന്ധ്യയെയും ക്യാപ്റ്റനായി കാണാന്‍ ആഗ്രഹമുണ്ടെന്നാണ് മിക്കവരും പറഞ്ഞത്. നിലവിലെ ക്യാപ്റ്റനായ റംസാനും ഇതേ അഭിപ്രായമാണ് തുറന്നുപറഞ്ഞത്. പിന്നാലെ ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ ആരൊക്കെയാണെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു. ഭാഗ്യലക്ഷ്മി, നോബി, മണിക്കുട്ടന്‍, സൂര്യ, റംസാന്‍ തുടങ്ങിയവരാണ് ഇതുവരെ ബിഗ് ബോസ് 3യില്‍ ക്യാപ്റ്റന്‍സി നേടിയ മല്‍സരാര്‍ത്ഥികള്‍. ഇതില്‍ മണിക്കുട്ടനും റംസാനും രണ്ട് വട്ടം ക്യാപ്റ്റന്‍സി നേടി.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

Recommended Video

Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam

അതേസമയം അറുപതിലധികം എപ്പിസോഡുകള്‍ പിന്നിട്ടതോടെ ബിഗ് ബോസില്‍ വാശിയേറിയ മല്‍സരമാണ് നടക്കുന്നത്. ഓരോരുത്തരും വേറിട്ട ഗെയിം പ്ലാനുകളുമായാണ് ഷോയില്‍ മുന്നേറുന്നത്. ഫൈനല്‍ ഫൈവില്‍ എത്തുന്നത് ആരൊക്കെയാവും എന്നറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആറ് പേരാണ് ഇതുവരെ ഷോയില്‍ നിന്നും പുറത്തായിരിക്കുന്നത്. ഇതില്‍ നാല് പേരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവരായിരുന്നു. അതേസമയം ബിഗ് ബോസ് ഫൈനലിന് ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമാണുളളത്. ഇനിയുളള ദിവസങ്ങളില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ബിഗ് ബോസില്‍ അരങ്ങേറാന്‍ പോവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X