സായിയെ ഹൗസിന്റെ പുറത്തേയ്ക്ക് അയക്കുമെന്ന് അഡോണി, ഡീൽ ചെയ്യാൻ അറിയാമെന്ന് സായ്

ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3 മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. 14 മത്സരാർഥികളുമായി വൻ ആഘോഷത്തോടെയാണ് ആരംഭിക്കുന്നത്. ഷോ ആരംഭിച്ചതിന് ശേഷം 4 വൈൽഡ് കാർഡ് എൻട്രികളിലൂടെ നാല് പേർ ഹൗസിനുള്ളിൽ എത്തിയെങ്കിലും ഇതിൽ മൂന്ന് പേരും ആദ്യ ആഴ്ചകളിൽ തന്നെ പുറത്തു പോവുകയായിരുന്നു. കൊഴിഞ്ഞ് പോക്കുകൾക്ക് ശേഷം ഇപ്പോൾ 14 പേരാണ് നിലവിൽ ബിഗ് ബോസ് ഹൗസിലുളളത്.

മെലിഞ്ഞ് കൂടുതൽ സുന്ദരിയായി റായ് ലക്ഷ്മി, ചിത്രം കാണൂ

50 ലേയ്ക്ക് അടുക്കുകയാണ് സീസൺ 3. ദിവസങ്ങൾ കൂടുന്തോറും മത്സരവും കടുക്കുകയാണ്. ഉഗ്രൻ ടാസ്ക്കുകളാണ് ബിഗ് ബോസ് മത്സരാർഥികൾക്കായി നൽകുന്നത്. അടുത്ത സുഹൃത്തുക്കൾ പലരു രണ്ട് ചേരിയിലേയ്ക്ക് തിരിയുന്ന കാഴ്ചയും ഹൗസിലുള്ളിൽ കാണാൻ കഴിയുന്നുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് ബിഗ് ബോസ് നൽകിയ മോർണിംഗ് ആക്ടിവിറ്റിയാണ്. ഇതിൽ ഏറ്റവും ശ്രദ്ധനേടിയത്. അഡോണിയുടെ വാക്കുകളാണ്. ടാസ്ക്കിന്റെ ഭാഗമായി അടുത്ത സുഹൃത്തായ സായ് വിഷ്ണുവിന്റെ പേരാണ് അഡോണി പറഞ്ഞത്.

ആക്ടിവിറ്റി

ക്യാപ്റ്റൻ സായ് വിഷ്ണുവാണ് മോർണിംഗ് ആക്ടിവിറ്റി വായിച്ചത്. ഈ ബിഗ് ബോസ് ഹൗസിന്റെ പുറത്തേയ്ക്കുള്ള വാതിൽ തുറന്ന് വെച്ചിരിക്കുകയാണെന്ന് കരുതുക. ഇപ്പോൾ ഈ വീട്ടിൽ നിന്ന് ആര് പുറത്തു പോകണം. പകരം പുറത്ത് പോയവരിൽ ആര് അകത്തേയ്ക്ക് വരണമെന്ന് നിർദ്ദേശിക്കുക എന്നതായിരുന്നു ടാസ്ക്ക്. ആദ്യം ആക്ടിവിറ്റിക്കായി എത്തിയത് ഋതു മന്ത്രയായിരുന്നു. പുറത്തേയ്ക്ക് പോകാനായി ഭാഗ്യലക്ഷ്മിയുടെ പേരാണ് ഋതു പറഞ്ഞത്. പകരം ലക്ഷ്മിയെ കൊണ്ട് വരണമെന്നാണ് ഋതു പറഞ്ഞത്.

അഡോണി

പിന്നീട് എത്തിയത് അഡോണിയാണ്. സായ് വിഷ്ണുവിന്റെ പേരാണ് അഡോണി പറഞ്ഞത്. സായിയുടെ നിലപാടും പ്രവൃത്തിയും രണ്ടും രണ്ടാണെന്നാണ് അഡോണി പറഞ്ഞത്. തിരിച്ച് ഈ ഹൗലിലേയ്ക്ക് താൻ ഭാനുവിനെ സ്വാഗതം ചെയ്യുന്നുവെന്നും അഡോണി പറഞ്ഞു. ഇത് തന്റെ ആക്ടിവിറ്റിയാണ് ആണെന്ന് ഡിംപൽ അഡോണിയോട് പറഞ്ഞു

സായ്- ഋതു

പിന്നീട് ഇതിനെ കുറിച്ച് സായ് വിഷ്ണുവും ഋതു മന്ത്രയും സംസാരിച്ചിരുന്നു. മജ്സിയയെ പോലെയാവുകയാണ് അഡോണി എന്നാണ് സായ് പറയുന്നത്. എല്ലാ മോർണിംഗ് ആക്ടിവിറ്റിയിലും അഡോണിയും ഡിംപലും ഓരേ കാര്യങ്ങളാണ് പറയുന്നത്. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും പൊക്കി പറയുകയാണ് ചെയ്യുന്നത്. അഡോണിയ്ക്ക് ഹൗസിൽ ഒറ്റയ്ക്ക് നിൽക്കാൻ അറിയില്ലെന്ന് ഋതു പറഞ്ഞു. ഇതിനെ അംഗീകരിക്കുകയായിരുന്നു സായ്. അവന് ഒരു ഗ്രൂപ്പിനോടൊപ്പം നിൽക്കാനെ അറിയുള്ളുവെന്നായിരുന്നു സായിയുടെ മറുപടി

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
അവസരം കുറഞ്ഞുവരുന്നു

അഡോണിയ്ക്ക് പ്രസംഗിക്കാൻ മാത്രമേ അറിയുകയുള്ളൂ. എന്നാൽ ഇവിടെ അവന് സംസാരിക്കാനുള്ള അവസരം കുറഞ്ഞു വരുകയാണെന്നും സായ് കൂട്ടിച്ചേർത്തു. തനിക്ക് അവനെ ഡീൽ ചെയ്യാൻ അറിയാമെന്നും സായ് പറയുന്നു. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു അഡോണി, സായ്, റംസാൻ. സായ് ശാന്തനായതോടെ മാറ്റത്തെ ചോദ്യം ചെയ്ത് അഡോണിയെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X