സൂര്യയുടെ നീക്കം കണ്ട് മണിക്കുട്ടന്‍ പേടിക്കുന്നുണ്ട് ഇപ്പോള്‍, അഡോണിയോട് ഡിംപല്‍

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണില്‍ ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സൂര്യ. മണിക്കുട്ടനോടുളള ഇഷ്ടം തുറന്നുപറഞ്ഞ ശേഷമായിരുന്നു സൂര്യ വാര്‍ത്തകളില്‍ നിറഞ്ഞത്. അധികം സംസാരിക്കാറില്ലെങ്കിലും വേറിട്ട ഗെയിം സ്ട്രാറ്റര്‍ജി വെച്ചാണ് സൂര്യ ഷോയില്‍ മുന്നേറുന്നത്. പലതവണ എലിമിനേഷനില്‍ വന്നെങ്കിലും അപ്പോഴെല്ലാം സൂര്യ സേഫായിരുന്നു. സൂര്യയുടെ സ്വഭാവത്തെ കുറിച്ചും ഗെയിം പ്ലാനുകളെ കുറിച്ചുമെല്ലാം മല്‍സരാര്‍ത്ഥികള്‍ക്കിടയില്‍ സംസാരമുണ്ടാവാറുണ്ട്.

സ്വി സ്യൂട്ടില്‍ തിളങ്ങി നടി, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

അതേസമയം കഴിഞ്ഞ ദിവസം അഡോണിയും ഡിംപലും സൂര്യയെ കുറിച്ച് സംസാരിച്ചിരുന്നു. ക്യാമറ നോക്കി പാവം പോലെ സൂര്യ സംസാരിക്കുന്നത് കാണുമ്പോള്‍ കലി വരുമെന്ന് അഡോണി പറയുന്നു. എല്ലാവരും അകത്ത് ഇരുന്ന് വര്‍ത്തമാനം പറയുമ്പോ സൂര്യ ഒറ്റയ്ക്ക് ഇതിലെ നടക്കുന്നു. പാട്ട് പാടുന്നു,. അവള് ക്യാമറയോട് കിന്നാരം പറയുന്നു.

ഇലകളോട് സംസാരിക്കുന്നു

ഇലകളോട് സംസാരിക്കുന്നു. അവള് സംസാരിക്കുമ്പോ അവളുടെ ആ ഇല്ലായ്മ പ്രകടമാവുന്നു, അഡോണി പറഞ്ഞു. എലിമിനേഷനില്‍ ഇരിക്കുമ്പോ പറയാ ഞാന്‍ പാവപ്പെട്ടതാ എന്റെ കൈയ്യില്‍ ഡ്രസ് ഒന്നുമില്ലാ എന്ന്., ഡിംപല്‍ പറഞ്ഞു. വീണ്ടും എനിക്കത് കേള്‍ക്കുമ്പോള്‍ കലി വരും. മോര്‍ണിംഗ് ആക്ടിവിറ്റിയില് കണ്ടില്ലെ, വീണ്ടും ഒരു കളളം ഞാന്‍ പിടിച്ചു.

പിടിക്കാന്‍ വേണ്ടിയിട്ട് അവള്

പിടിക്കാന്‍ വേണ്ടിയിട്ട് അവള് സത്യം പറയോ കളളം പറയോ എന്ന് നോക്കി. എന്നാല്‍ കളളം പറഞ്ഞു അവള്. എല്ലാവരും ഇരിക്കുന്ന സമയത്ത് ഞാനവളോട് ഒരു കാര്യം ചോദിച്ചു. എന്നോട് വെറൊരാള് പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഒരു സംഭവം അവള്‍ക്കുണ്ട് എന്ന്. അപ്പോ അത് ഉണ്ടോ ഇല്ലെയോ എന്നുളളത് ഞാന്‍ അവളോട് ചോദിച്ചു. അപ്പോ അവള് പറഞ്ഞു ഹേയ് എനിക്കില്ല അത് പൈസക്കാര്‍ക്കല്ലെ പറ്റുളളൂ. എന്റൈ കൈയ്യില് പൈസയില്ലെന്ന് .

അവിടെ പിടിച്ചു അവളുടെ കളളം

അവിടെ പിടിച്ചു അവളുടെ കളളം. പിന്നെ ഈ മണിക്കുട്ടന്‍ തന്നെ പേടിക്കുന്നുണ്ട് ഇപ്പോ. കാരണം ഇവള് ചെയ്യുന്ന രീതികള് ഇങ്ങനത്തെ കുറെ പ്രോഗ്രാം കണ്ട് വന്നതല്ലെ. അതിലൊരാളുടെ സംഭവമാണ് ഇവള് ഫോളോ ചെയ്യുന്നത്. ആള്‍ക്കാര് കാണുമ്പോ വിചാരിക്കും മണിക്കുട്ടന്‍ ആ പാവം പെണ്‍കുട്ടിയെ വെച്ച് കളിക്കുവാണെന്ന്. ഡിംപല്‍ പറഞ്ഞു.

അതേസമയം സൂര്യയെ കുറിച്ച്

അതേസമയം സൂര്യയെ കുറിച്ച് കഴിഞ്ഞ ദിവസം ബിഗ് ബോസിനോട് മണിക്കുട്ടന്‍ സംസാരിച്ചിരുന്നു. സൂര്യയുടെ പ്രണയം അതിരുകടക്കുന്നുവോ എന്ന പേടിയാണ് മണിക്കുട്ടന്‍ കണ്‍ഫെഷന്‍ റൂമില്‍ ബിഗ് ബോസിനോട് പറഞ്ഞത്. ഇക്കാര്യം മറ്റുളളവരോടും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. ഷോയുടെ തുടക്കത്തില്‍ മണിക്കുട്ടന് സൂര്യ കവിത എഴുതി നല്‍കിയതെല്ലാം മുന്‍പ് ശ്രദ്ധേയമായിരുന്നു.

പിന്നീട് മണിക്കുട്ടന്‍ പ്രണയം

പിന്നീട് മണിക്കുട്ടന്‍ പ്രണയം നിരസിച്ചപ്പോഴും അതില്‍ പരിഭവം പറഞ്ഞു സൂര്യ. ഒറ്റയ്ക്കിരിക്കുമ്പോള്‍ എല്ലാം മണിക്കുട്ടനോടുളള ഇഷ്ടത്തെ കുറിച്ച് സൂര്യ മനസുതുറക്കാറുണ്ട്. എന്നാല്‍ ഇത് സൂര്യയുടെ സ്ട്രാറ്റര്‍ജി ആണെന്നാണ് സഹമല്‍സരാര്‍ത്ഥികള്‍ പറയാറുളളത്. ബിഗ് ബോസിലുളള ചിലര്‍ക്ക് ആദ്യം മുതലെ സൂര്യയുടെ സ്വഭാവം അത്ര ഇഷ്ടപ്പെടാറില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X