റിതുവിനെ റംസാന്‍ പ്രപോസ് ചെയ്‌തോ? അഡോണിയും ഡിംപലും തമ്മില്‍ ചര്‍ച്ച
ബിഗ് ബോസിലുണ്ടാവാറുളള അടുത്ത സൗഹൃദങ്ങളെല്ലാം പ്രണയത്തിലേക്ക് വഴിമാറുമോ എന്ന് പ്രേക്ഷകര്‍ ഉറ്റുനോക്കാറുണ്ട്. ഇത്തവണ സൂര്യ മണിക്കുട്ടന്‍, അഡോണി എയ്ഞ്ചല്‍, റംസാന്‍ റിതുമന്ത്ര എന്നിവരെ ചുറ്റിപ്പറ്റിയാണ് പ്രണയ ചര്‍ച്ചകള്‍ നടന്നത്. ഇവരുടെ സൗഹൃദത്തെ കുറിച്ച് ബിഗ് ബോസ് ഹൗസില്‍ പലതവണ ചര്‍ച്ചകളുണ്ടായിരുന്നു. എയ്ഞ്ചല്‍ പുറത്തായതോടെ അഡോണി ഇതില്‍ നിന്നും ഒഴിവായിരുന്നു. ഇപ്പോല്‍ റംസാനും റിതുവും തമ്മിലുളള അടുപ്പം സൗഹൃദമാണോ പ്രണയമാണോ എന്നതാണ് മല്‍സരാര്‍ത്ഥികള്‍ക്കിടയിലുളള ചര്‍ച്ച.
ഗ്ലാമറസായി ഐഷ ശര്‍മ്മ, നടിയുടെ പുത്തന്‍ ഫോട്ടോസ് കാണാം
ഇരുവരെയും ഒന്നിച്ച് ബിഗ് ബോസില്‍ കാണുന്നതിനെ കുറിച്ചാണ് പലരുടെയും ചര്‍ച്ച. റംസാനെയും റിതുവിനെയും കുറിച്ച് ഡിംപലും അഡോണിയും സംസാരിച്ചിരുന്നു. റംസാന്‍ റിതുവിനെ പ്രൊപ്പോസ് ചെയ്‌തോ എന്നാണ് ഡിപലിന് അറിയേണ്ടത്. ഡിംപലും അഡോണിയും അല്‍പ്പം മാറി ഇരുന്നാണ് റംസാന്‍ റിതു സൗഹൃദത്തെ കുറിച്ച് ബിഗ് ബോസ് ഹൗസില്‍ സംസാരിച്ചത്.

ഞാന്‍ ആകെകൂടി കുറച്ച് സീരിയസായിട്ട് സംസാരിക്കുന്നത് നിന്നോടും മണിക്കുട്ടനോടും മാത്രമാണ് എന്ന് ഡിംപല്‍ പറയുന്നു. തുടര്‍ന്ന് റംസാന്‍ ഈ കളിക്കുന്നത് അപകടമാണ്. അവന് അതിന്‌റെ ആവശ്യമില്ലെന്ന് അഡോണി പറഞ്ഞു. എനിക്കത് വിസിബിള്‍ ആയി തോന്നുന്നുണ്ട്. കാരണം അവന് അത് ഉപയോഗിക്കുന്നുവെന്ന് മനസിലാകുന്നു എന്ന് അഡോണി പറഞ്ഞു.

തുടര്‍ന്ന് റിതു എന്തെങ്കിലും പ്രൊപ്പോസല്‍ നടത്തിയോ എന്ന് ഡിംപല്‍ അഡോണിയോട് ചോദിച്ചു. ഇല്ല അവന്‌റടുത്ത് അതുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. അഡോണി പറഞ്ഞു. ഇതുകേട്ട് അവളുടെ ഒരു ബോഡി ലാംഗ്വേജ് കുറച്ച് ദിവസമായിട്ട് പിടിച്ചുനില്‍ക്കാന്‍ വേണ്ടിയിട്ടുളളതാണെന്ന് ഡിംപല്‍ പറഞ്ഞു. അവള്‍ പ്രൊപ്പോസല്‍ നടത്തിയാല്‍ തന്നെയും അവള് നില്‍ക്കാന്‍ വേണ്ടി കളിക്കുമെന്ന് എനിക്കറിയാം, അഡോണി പറയുന്നു.

പ്രോപ്പോസല്‍ നടത്തിയെന്ന് തോന്നുന്നില്ല. പക്ഷേ അവള് മുട്ടാന്‍ ശ്രമിക്കുന്നുണ്ട്. കൂടുതലായിട്ട് പ്രൊപ്പോസല്‍ ആണോയെന്ന് എനിക്കറിയില്ല. ഡിംപലിനോട് അഡോണി പറഞ്ഞു. ഇതിന് മറുപടിയായി വെറുതെ ഒരു കൊഴഞ്ഞാട്ടം ആണ് റിതുവിന്‌റെതെന്ന് ഡിംപല്‍ പറഞ്ഞു. അതേസമയം ബിഗ് ബോസിന്‌റെ തുടക്കം മുതല്‍ പരസ്പരം പിന്തുണച്ചുകൊണ്ടാണ് റംസാനും റിതു മന്ത്രയും മുന്നോട്ട് പോയത്.

റംസാന്‍ അധികം അടുപ്പം പുലര്‍ത്താത്ത സമയത്ത് റിതു അങ്ങോട്ട് കയറി സൗഹൃദത്തിലാവുകയായിരുന്നു. റിതുവിനെ റംസാന്‍ എത്ര കളിയാക്കിയാലും റിതു അത്ര ചൂടാവാറില്ല. റംസാനെ പോലെ സായി വിഷ്ണുവുമായും അടുത്ത സൗഹൃദമാണ് റിതുവിനുളളത്. മുന്‍പ് സായിയെ പോലെ തന്നെയാണ് എനിക്ക് നീയും എന്ന് റിതുവിനോട് റംസാന്‍ പറഞ്ഞിരുന്നു. റിതു തന്‌റെ ബെസ്റ്റ് ഫ്രണ്ടാണെന്നും മുന്‍പ് റംസാന്‍ ഷോയില്‍ പറഞ്ഞു. അതേസമയം തുടക്കത്തില്‍ കുറച്ച് സൈലന്റായിരുന്ന റിതു ഇപ്പോള്‍ ഷോയില്‍ ആക്ടീവായാണ് എല്ലാ കാര്യങ്ങളിലും ഇടപെടുന്നത്.


Click it and Unblock the Notifications