ബിഗ് ബോസ് മൂന്നാം സീസണിലെ അവസാന ക്യാപ്റ്റനെ തിരഞ്ഞെടുത്തു, ഒന്നാമത് എത്തി ഈ മല്‍സരാര്‍ത്ഥി

By Midhun Raj

ബിഗ് ബോസ് മൂന്നാം സീസണിന്‌റെ 76ാം എപ്പിസോഡില്‍ അവസാന ക്യാപ്റ്റന്‍സി ടാസ്‌ക്ക് നടന്നിരുന്നു. അനൂപ് കൃഷ്ണന്‍, അഡോണി ജോണ്‍, റംസാന്‍ തുടങ്ങിയവരാണ് ഇത്തവണ ക്യാപ്റ്റന്‍സിക്കായി മല്‍സരിച്ചത്. രസകരമായ മല്‍സരത്തിനൊടുവിലായിരുന്നു മൂന്നാം സീസണിലെ അവസാന ക്യാപ്റ്റന്‍ തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് പേരോടും പ്ലാസ്മ ടിവിയുടെ മുന്നിലേക്ക് വരാന്‍ ബിഗ് ബോസ് ആദ്യം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരെ പിന്തുണയ്ക്കുന്നവര്‍ ആരൊക്കെയാണെന്ന് പറയാന്‍ മറ്റുളളവരോട് പറഞ്ഞു.

ramzan-anoop-adoney

തുടര്‍ന്ന് സായി, സൂര്യ, മണിക്കുട്ടന്‍ എന്നിവര്‍ അനൂപിനെയും, രമ്യ, ഫിറോസ് അഡോണിയെയും പിന്തുണയ്ക്കുന്നതായി അറിയിച്ചു. നോബിയും റിതുവുമാണ് റംസാനെ പിന്തുണയ്ക്കുന്നതായി അറിയിച്ചത്. തുടര്‍ന്നാണ് എന്താണ് മല്‍സരമെന്നുളളത് മല്‍സരാര്‍ത്ഥികളോട് ബിഗ് ബോസ് പറഞ്ഞത്. ഗാര്‍ഡന്‍ ഏരിയയില്‍ മൂന്ന് കൈവണ്ടികളും രേഖപ്പെടുത്തി മൂന്ന് ട്രാക്കുകളും ഉണ്ടായിരുന്നു.

തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സികയുടെ പുത്തന്‍ ചിത്രങ്ങള്‍ കാണാം

പിന്തുണയ്ക്കുന്നവരെ ഓരോരുത്തരായി ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ പങ്കെടുക്കുന്നവര്‍ കൈവണ്ടിയില്‍ ഇരുത്തി സ്റ്റാര്‍ട്ടിംഗ് പോയിന്‌റില്‍ നിന്നും ഫിനിഷിങ് പോയിന്‌റ വരെ എത്തി തിരിച്ചുകൊണ്ടുവരണമായിരുന്നു. ഇത്തവണ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ അഡോണിയാണ് വിജയിച്ചത്. രണ്ടാമത് റംസാനും മൂന്നാമത് അനൂപ് കൃഷ്ണനും എത്തി. തുടര്‍ന്ന് ഈ സീസണിലെ അവസാന ക്യാപ്റ്റനായി അഡോണി മാറുകയായിരുന്നു.

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

നിലവിലെ ക്യാപ്റ്റന്‍ രമ്യ തന്നെയാണ് ബിഗ് ബോസ് മൂന്നാം സീസണിലെ അവസാന ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. അനൂപിന് ബിഗ് ബോസ് ക്യാപ്റ്റനാവാനുളള അവസരം ഇത്തവണയും നഷ്ടപ്പെടുകയായിരുന്നു. അഡോണിയും റംസാനുമെല്ലാം മുന്‍പ് ക്യാപ്റ്റന്‍സി നേടിയിട്ടുളള മല്‍സരാര്‍ത്ഥികളാണ്. വീക്ക്‌ലി ടാസ്‌ക്കിലും മൊത്തത്തിലുളള പെര്‍ഫോമന്‍സും വെച്ചാണ് ഈ മൂന്ന് പേരെ എല്ലാവരും ക്യാപ്റ്റന്‍സി ടാസ്‌ക്കിലേക്ക് നിര്‍ദ്ദേശിച്ചത്. രമ്യയ്ക്ക് മുന്‍പായിരുന്നു അഡോണി ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X