യഥാർത്ഥ മത്സരാർഥി നോബി ചേട്ടനായിരുന്നു, വെറുതെ ഇരിക്കുകയായിരുന്നില്ല വെളിപ്പെടുത്തലുമായി അഡോണി

ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018ലാണ് ബിഗ് ബോസ് ഷോ മലയാളത്തിൽ ആരംഭിക്കുന്നത്. തുടക്കത്തിൽ ഷോയുടെ പ്രമേയവുമായി ബന്ധപ്പെട്ട് ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെങ്കിലും മൂന്നാം സീസണിലെത്തിയപ്പോൾ അത് മാറുകയായിരുന്നു. 20201 ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ വൻ വിജയമായിരുന്നു. മറ്റുള്ള ഭാഷയിലെ ബിഗ് ബോസ് ഷോകൾക്കും കേരളത്തിൽ മികച്ച പ്രേക്ഷകരുണ്ട്.

ബിഗ് ബോസ് സീസൺ 3യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അഡോണി. ബിഗ് സ്ക്രീൻ മിനീസ്ക്രീൻ താരങ്ങൾക്കൊപ്പമാണ് അഡോണി ബിഗ് ബോസ് ഹൗസിൽ എത്തിയത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധനേടാനും താരത്തിന് കഴിഞ്ഞു. പ്രേക്ഷകരുടെ മാത്രമല്ല വളരെ പെട്ടെന്ന് തന്നെ ഹൗസിലുള്ളവരുടേയും ശ്രദ്ധ പിടിച്ചു പറ്റാൻ അഡോണിയ്ക്ക് സാധിച്ചിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നു അഡോണി.

യഥാർത്ഥ മത്സരാർഥി

ഫെബ്രുവരി 14 ന് ബിഗ് ബോസ് ഹൗസിലെത്തിയ അഡോണി 78ാം ദിവസമാണ് ഷോയിൽ നിന്ന് പുറത്ത് പോകുന്നത്. ഫൈനലിൽ പ്രതീക്ഷിച്ച ഒരു മത്സരാർഥിയായിരുന്നു അഡോണി. 100 ദിവസം ഹൗസിൽ തുടരാൻ സാധിച്ചില്ലെങ്കിലും വളരെ സന്തോഷത്തോടെയാണ് മടങ്ങിയത്. ഇപ്പോഴിത ബിഗ് ബോസ് സീസൺ 3 ലെ യഥാർത്ഥ മത്സരാർഥിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിഗ് ബോസ്  ഹൗസിൽ നിന്നത്

നോബി മാർക്കോസിന്റെ പേരാണ് അഡോണി പറഞ്ഞത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ വളരെ റിയലായിട്ടായിരുന്നി അദ്ദേഹം നിന്നത്. ബിഗ് ബോസ് ഹൗസിൽ 24 മണിക്കൂർ അവിടെ ജീവിച്ച ആളുകളാണ് ഞങ്ങൾ. അതിലെ ഒന്നോ ഒന്നരയോ മണിക്കൂർ മാത്രമാണ് നിങ്ങൾ കാണുന്നത്. അത് ഷോയുടെ ടെലികാസ്റ്റിങ്ങ് രീതിയാണത്. നോബി ചേട്ടൻ ബിഗ് ബോസ് ഹൗസിൽ ജോലി ചെയ്യാതെ വെറുതെയൊന്നും ഇരുന്നിട്ടില്ല. അദ്ദേഹം വളരെ ലൈവായിട്ടായിരുന്നു ഹൗസിൽ നിന്നിരുന്നത്.

ടാസ്ക്കിലെ നോബി ചേട്ടൻ

ബിഗ് ബോസ് ഹൗസിന്റെ ഒരു ഒരു നട്ടെല്ലായിരുന്നു നോബി ചേട്ടൻ. അവിടെയുണ്ടായിരുന്ന 19 മത്സരാർഥികളും വളരെ ഫ്രീ ആയിട്ട് ഇടപെട്ടിരുന്നതും അദ്ദേഹത്തിനോടൊപ്പമായിരുന്നു. ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഷോയാണ്. അവിടെ ഏറ്റവും റിയൽ ആയി നിന്നിരുന്ന ഒരു മനുഷ്യനായിരുന്നു നോബി ചേട്ടൻ. ടാസ്ക്കുകളിലും അങ്ങനെ തന്നെയായിരുന്നു. കളിയാട്ടം, സർവകലാശാല, തുടങ്ങിയ ടാസ്ക്കുകളിൽ സ്ക്രിപ്റ്റ് എഴുതിയതും ഞങ്ങൾക്ക് പറ്റിയ വേഷങ്ങൾ നൽകിയതും അദ്ദേഹമായിരുന്നെന്നും അഡോണി പറയുന്നു.

ഡിംപലുമായുള്ള സൗഹൃദം

ഡിംപലുമായുള്ള സൗഹൃദത്തെ കുറിച്ചും അഡോണി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഷോ കഴിഞ്ഞിട്ടും ഇപ്പോഴും അതേ സൗഹൃദമുണ്ടെന്നാണ് താരം പറയുന്നത്. ബിഗ് ബോസ് സീസൺ 3 യിലെ ആദ്യത്തെ ഗെയിം കളിക്കുന്നത് ഞാനും ഡിംപലും തമ്മിലായിരുന്നു. അന്ന് ആ ഗെയിമിൽ ഡിംപൽ ആയിരുന്നു വിജയിച്ചത്. ഷോയിലും അതിന് ശേഷവുമുള്ള സ്നേഹമുണ്ട്. ഷോയിൽ നമ്മൾ കാണിക്കുന്നത് അവിടെ നിൽക്കാൻ വേണ്ടിയുള്ള ഒരു തന്ത്രമായിരിക്കാം. പക്ഷെ അത് കഴിഞ്ഞും ആ സ്നേഹവും സൗഹൃദവും തുടർന്നു പോവുക എന്നത് വളരെ വലുതാണ്. അത്തരത്തിൽ അന്നും ഇന്നും സ്നേഹമുള്ള ഒരാളാണ് ഡിംപൽ എന്നും അഡോണി പറയുന്നു.

വീഡിയോ കടപ്പാട് ;Jango Space TV

Read more about: bigg boss malayalam season 3
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X