നോബി ചേട്ടന്‍ അടുത്ത നോമിനേഷനില്‍ ഉണ്ടാവും, പ്രവചിച്ച് അഡോണിയും റംസാനും
എഴുപത് എപ്പിസോഡുകള്‍ പിന്നിട്ട ബിഗ് ബോസ് മൂന്നാം സീസണില്‍ ശക്തമായ മല്‍സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. സന്ധ്യ കഴിഞ്ഞ എപ്പിസോഡില്‍ പുറത്തായതോടെ ഷോയില്‍ മല്‍സരാര്‍ത്ഥികളുടെ എണ്ണം 11 ആയി മാറിയിരുന്നു. വേറിട്ട ഗെയിം പ്ലാനുകളും സ്ട്രാറ്റജികളുമായിട്ടാണ് മല്‍സരാര്‍ത്ഥികളെല്ലാം മുന്നേറികൊണ്ടിരിക്കുന്നത്. രമ്യ പണിക്കരായിരുന്നു ഈ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. ശനി, ഞായര്‍ എപ്പിസോഡുകള്‍ക്ക് പിന്നാലെ ബിഗ് ബോസില്‍ വീണ്ടും നോമിനേഷന്‍ വരികയാണ്.
ഗ്ലാമര്‍ ചിത്രങ്ങളുമായി ഈശ്വര്യാ മേനോന്‍, പുത്തന്‍ ഫോട്ടോസ് കാണാം
ഇത്തവണ ആരൊക്കെയാവും എവിക്ഷനില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകര്‍. കിടിലം ഫിറോസ്, സായി വിഷ്ണു എന്നിവര്‍ ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ വരാന്‍ സാധ്യതകളുണ്ട്.

ഇവര്‍ക്കൊപ്പം നോബിയും അടുത്ത നോമിനേഷനില്‍ ഉണ്ടായിരിക്കുമെന്നാണ് അഡോണി പറയുന്നത്. റംസാനും റിതുവും അടുത്തിരിക്കുന്ന സമയത്താണ് നോമിനേഷനില്‍ വരുന്നവരെ കുറിച്ചുളള ചര്‍ച്ച ഇവരുടെ ഇടയില്‍ ഉണ്ടായത്. "പതിനൊന്ന് പേര് ഇനി. പതിനൊന്ന് പേരില്‍ ഒമ്പത് പേരിലാണ് അടുത്ത് നോമിനേഷന്‍ കിടന്ന് കളിക്കാന്‍ പോവുന്നത്.

എന്നെ ഫിറോസ്‌ക്ക വന്നാലും വന്നില്ലെങ്കിലും അത് വേറൊരു രീതിയില് ബാധിക്കും, റംസാന്‍ പറഞ്ഞു. നിന്നെ നോമിനേറ്റ് ചെയ്യാനുളള സ്‌ളോട്ട് എല്ലാവര്‍ക്കും മിസ് ആയി. അപ്പോ ആ സ്‌ളോട്ടില്‍ ഒരു മല്‍സരാര്‍ത്ഥി കേറുവാണ്. ഇവനെ നോമിനേറ്റ് ചെയ്യാന്‍ അഞ്ചോ ആറോ പേരുണ്ടെങ്കില്‍ ആ ആറ് പേര്‍ക്കും മറ്റൊരു മല്‍സരാര്‍ത്ഥിയിലേക്കുളള സ്‌ളോട്ട് വന്നു.

ഫിറോസ്‌ക്ക പറയേണ്ട കാര്യമില്ല. അത് വരും., അഡോണി പറഞ്ഞു, ഉറപ്പായിട്ടും നാലെണ്ണം വരും. മണിക്കുട്ടന്‍, ഡിംപല്‍, സായി, അനൂപ്. അപ്പോ ആ നാല് പേര്‍ക്കും ഇനി ഒരാളെ നോക്കിയാ മതി. നോമിനേഷനില്‍ നോബി ചേട്ടന്‍ വരും ഇത്തവണ. അത് വന്നിരിക്കും, അഡോണി പറഞ്ഞു. അതേസമയം എവിക്ഷന്‍ ലിസ്റ്റില്‍ ഇതുവരെ വരാത്ത മല്‍സരാര്‍ത്ഥിയാണ് നോബി.

പുറത്ത് വലിയ പ്രേക്ഷക പിന്തുണയാണ് നോബിയ്ക്കുളളത്. എന്നാല്‍ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലെ പ്രകടനം നോക്കിയാല്‍ നോബി വരുമെന്നാണ് മല്‍സരാര്‍ത്ഥികള്‍ പറയുന്നത്. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയായിരുന്നു നോബി മാര്‍ക്കോസ്.


Click it and Unblock the Notifications