കല്യാണം കഴിഞ്ഞിട്ടില്ല, എങ്ങനെ ബാധിക്കുമെന്ന് അറിയാം, ഒരറ്റത്തൂന്ന് തുടങ്ങും, ഋതുവിനെതിരെ അഡോണി

ബിഗ് ബോസ് സീസൺ3 ലെ ശക്തയായ മത്സരാർഥിയാണ് ഋതു മന്ത്ര. എല്ലാവരോടും വളരെ അടുത്ത സൗഹൃദമാണ് ഋതുവിന് ഉള്ളത്. അനാവശ്യ വഴക്കുകൾക്ക് പോകാത്ത ഋതു തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ സമാധനത്തോടെ കൈകാര്യം ചെയ്യാറുള്ളത്. ഋതുവിന്റെ ഈ ഗുണം പ്രേക്ഷകരുടെ ഇടയിലും ഹൗസിലും ചർച്ചാ വിഷയമായിട്ടുണ്ട്. ടാസ്ക്ക് സംബന്ധമായി ഉണ്ടാകുന്ന തർക്കങ്ങൾ പലതും ഗെയിമിന് ശേഷം സംസാരിച്ച് പരിഹരിക്കാറുമുണ്ട്.

നീല ചുരിദാറിൽ സുന്ദരിയായി പ്രിയ വാര്യർ, ചിത്രം വൈറലാകുന്നു, കാണൂ

Adoney-Rithu

ഇപ്പോൾ സോഷ്യൽ മീഡിയയിലും ഹൗസിനുള്ളിലും ഋതു മന്ത്ര ചർച്ചാ വിഷയമാകുകയാണ്. നാട്ടുകൂട്ടം ടാസ്ക്കിന് ശേഷമാണ് ഋതു ബിഗ്ബോസ് ഹൗസിൽ ചർച്ചയാകാൻ തുടങ്ങിയത്. പ്രേക്ഷകർ കാണാത്ത പല സംഭവങ്ങളാണ് മത്സരാർഥികൾ ടാസ്ക്കിലൂടെ വിളിച്ച് പറയുന്നത്. ഋതു പറഞ്ഞുവെന്ന് ആരോപിക്കുന്ന ജാതീയ പരാമർശം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുമ്പോൾ പുതിയ വെളിപ്പെടുത്തലുമായി അഡോണി രംഗത്തെയിരിക്കുകയാണ്. ഋതുവിനെതിരെ താൻ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്നും പറഞ്ഞു തുടങ്ങിയാൽ ആദ്യം മുതൽ പറയുമെന്നായിരുന്നു അഡോണി പറഞ്ഞത്.

അഡോണിയും ഋതുവും  തമ്മിലുളള  പ്രശ്നം

അഡോണിയും ഋതുവും തമ്മിലുള്ള പിണക്കം കനക്കുകയാണ്. പരസ്പരം പോരടിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും ഇരുവരും പാഴാക്കാറില്ല. മോഹൻലാലിന്റെ മുന്നിൽ വെച്ച് വരെ ഇവർ തങ്ങളുടെ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചിട്ടുണ്ട്. അഡോണിയും ഋതുവും തമ്മലുള്ള അഭിപ്രായഭിന്നത രൂക്ഷമാകുമ്പോഴാണ് നാട്ടുകൂട്ടം എന്ന വീക്കിലി ടാസ്ക്കിൽ ഇരുവരും മുഖത്തോട് മുഖം എത്തിയത്. ടാസ്ക്കിനിടെയാണ് ഋതു നടത്തിയ ജാതീയ പരാമാർശത്തെ കുറിച്ച് അഡോണി വെളിപ്പെടുത്തിയത്.

റംസാനുമായുള്ള  പിണക്കം

ടാസ്ക്കിനിടെ അഡോണി ഋതുവിനോട് ചോദിച്ച മറ്റൊരു ചോദ്യമായിരുന്നു റംസാനുമായുളള പിണക്കത്തെ കുറിച്ച് . നോമിനേഷൻ ഫ്രീ കാർഡ് റംസാൻ തരാത്തത് കൊണ്ടാണോ നിങ്ങൾ പിണങ്ങിയതെന്നായിരുന്നു അഡോണിയുടെ ചോദ്യം. എന്നാൽ ഇതിന് ഋതു വ്യക്തമായ ഉത്തരം പറഞ്ഞിരുന്നില്ല. ഷെയിം ഓൺ യൂ ക്യാപ്റ്റൻ എന്നായിരുന്നു ഋതുവിന്റെ മറുപടി. ഇത് അഡോണിയെ ചൊടിപ്പിച്ചിരുന്നു. ടാസ്ക്കിന് ശേഷവും ഇത് ഇരുവരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു വാക്കു തർക്കത്തിൽ വരെ കാര്യങ്ങൾ എത്തുകയായിരുന്നു.

ഋതുവിന്റെ മറുപടി

ഋതുവിന്റെ ഷെയിം ഓൺ യൂ ക്യാപ്റ്റൻ പരാമർശം അഡോണിയ്ക്കും ടീമിനുമിടയിൽ രാത്രി ചർച്ചയായി. ഋതുവിനെ കുറിച്ച് ഞാൻ ഒന്നും ഇതുവരെ പറഞ്ഞ് തുടങ്ങിയിട്ടില്ല എന്നായിരുന്നു അഡോണി പറഞ്ഞത്. ഞാൻ ഒന്നേ എന്ന് പറഞ്ഞു തുടങ്ങിയാൽ, എന്തൊക്കെ പറയണം, എങ്ങനെ തുടങ്ങണം. ഈ പടി കടന്നുവന്ന ഒന്നാം ദിവസം മുതൽ എനിക്ക് അറിയാം. ഇറങ്ങുന്നത് പഴേ മിസ് ഇന്ത്യയുടെ പട്ടം ആണോ, ഏതു രീതിയിൽ ഇറങ്ങണം എന്ന് തീരുമാനിക്കാം. ചുമ്മാ കയറി ചൊറിയാൻ വന്നാൽ, ഞാൻ അതിന്റെതായ രീതിയിൽ സംസാരിക്കും, ഓരോ കാര്യങ്ങൾ എടുത്തു തന്നെ സംസാരിക്കും എന്നും അഡോണി പറയുന്നു.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
ഋതുവിനെ കുറിച്ചുള്ള കഥകൾ

ഇതിനെ കുറിച്ച് സന്ധ്യ ചോദിക്കുന്നുണ്ട്. നോമിനേഷൻ ഫ്രീ കാർഡിനെ സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചപ്പോൾ ആണ് ഷെയിം ഓൺ യൂ ക്യാപറ്റൻ എന്ന് പറയുന്നത്. അങ്ങനെ പറഞ്ഞുകൊണ്ടിരുന്നാൽ ഒരു അറ്റത്തുനിന്നും തുടങ്ങും ഞാൻ. പിന്നെ ഒറ്റ കാര്യം ഓർത്താണ് ഞാൻ മിണ്ടാതിരിക്കുന്നത്. അച്ഛൻ ഇല്ലാത്ത കുട്ടി ആണല്ലോ എന്നോർത്ത് മാത്രം. കല്യാണം കഴിഞ്ഞിട്ടില്ല. ഏതുരീതിയിൽ പുറത്ത് എഫക്റ്റ് ചെയ്യും എന്ന് എനിക്ക് അറിയാം നല്ലോണം. ഒരറ്റത്തൂന്ന് തുടങ്ങുമെന്ന് അഡോണി വീണ്ടും ആവർത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X