സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന് കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
ഭാഗ്യലക്ഷ്മിയ്ക്ക് ശേഷം ബിഗ് ബോസിലെ രണ്ടാമത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് സൂര്യ മേനോന്‍ ആയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോ യില്‍ എത്തിയ ഫിറോസ് ഖാന്‍-സജ്‌ന, മിഷേല്‍ ആന്‍ ഡാനിയേല്‍ എന്നിവര്‍ ചേര്‍ന്നാണ് സൂര്യയെ ക്യാപ്റ്റനാക്കിയത്. ക്യാപ്റ്റനായതോടെയാണ് സൂര്യ പറയുന്നത് പലരും ഉള്‍കൊണ്ടതെന്ന് പറയുകയാണ് അഡോണി ഇപ്പോള്‍. ക്യാപ്റ്റന്‍സി നഷ്ടപ്പെട്ടാലും ഈ ആര്‍ജവം കാണിക്കണമെന്നും അഡോണി പറഞ്ഞ് കൊടുക്കുന്നു.
'നിനക്ക് എന്നെ കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് ചോദിച്ച് കൊണ്ടാണ് സൂര്യ അഡോണിയുടെ അടുത്ത് എത്തിയത്. സത്യം ഉള്ളത് പോലെ പറഞ്ഞോളൂ എന്നും സൂര്യ ആവശ്യപ്പെട്ടു... ഇത് കേട്ട് നിന്ന ഡിംപല്‍ ഭയങ്കര അഭിപ്രായമാണെന്നാണ് പ്രതികരിച്ചത്. പ്രൊഫസര്‍ എത്രത്തോളം സത്യം പറയുമെന്ന് ഞാനിപ്പോള്‍ അറിയുമെന്നും ഡിംപല്‍ സൂചിപ്പിച്ചു. എന്നെ പറ്റി തോന്നുന്നത് പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും തുറന്നടിച്ചോളാന്‍ വീണ്ടും സൂര്യ ആവശ്യപ്പെട്ടു.

ഇതോടെ സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണെന്ന് അഡോണി പറയുന്നു. ഇനിയും ഗെയിമിലോട്ട് വന്നിട്ടില്ല. പക്ഷേ ക്യാപ്റ്റന്‍സി ഞാന്‍ വിചാരിച്ചതിലും ഞാന്‍ പ്രതീക്ഷിച്ചതിലും മനോഹരമായിട്ട് ചേച്ചി കൊണ്ട് പോയി. സോഫ്റ്റ് ആയി നിന്നത് കൊണ്ട് മാത്രം കാര്യമില്ല. മുന്നോട്ട് പോകുമ്പോള്‍ അത് മനസിലാകും. കാരണം അടുത്ത ആഴ്ച ചേച്ചി ക്യാപ്റ്റന്‍ അല്ല. ചിലപ്പോള്‍ ആവാം, ക്യാപ്റ്റന്‍സി മുന്നോട്ട് കൊണ്ട് പോകാം. എങ്ങനെ ആണെങ്കിലും ക്യാപ്റ്റനായപ്പോഴുള്ള സൂര്യയുടെ ശബ്ദം അത് അല്ലാത്തപ്പോഴും വേണം.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
ക്യാപ്റ്റന്‍ ആയത് കൊണ്ട് മാത്രം നിങ്ങള്‍ക്ക് തരുന്നൊരു ഇടമുണ്ട്. അതല്ലാതെ ഇരുന്നപ്പോള്‍ ശബ്ദം ഉയര്‍ത്താനുള്ള അവസരമില്ലായിരുന്നു എന്ന് അഡോണി പറഞ്ഞപ്പോള്‍ താനത് മോഹന്‍ലാലിന്റെ അടുത്ത് പറഞ്ഞതായി സൂര്യ വ്യക്തമാക്കി. ക്യാപ്റ്റന്‍സി ഇല്ലാത്തപ്പോഴും ഇതുപോലെ ശബ്ദത്തില്‍ സംസാരിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ നിങ്ങളിലെ ഗെയിമര്‍ വിജയിക്കും.. എന്നും അഡോണി പറയുന്നു.


Click it and Unblock the Notifications