ലക്ഷ്മിയോട് പരസ്യമായി മാപ്പ് പറഞ്ഞ് അഡോണി, ഉപദ്രവിക്കാന്‍ വേണ്ടി ചെയ്തതല്ലെന്ന് താരം
ബിഗ് ബോസിന്‌റെ പുതിയ സീസണിലും അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഷോ തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ കുറ്റം പറച്ചിലും തര്‍ക്കങ്ങളുമെല്ലാം പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ബിഗ് ബോസ് 3 യുടെ കഴിഞ്ഞ എപ്പിസോഡിലും വലിയ തര്‍ക്കമാണ് നടന്നത്. ജോലികള്‍ വീതിച്ച് നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു സംസാരമുണ്ടായത്. ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ലക്ഷ്മിയുടെ നാക്കുപ്പിഴ ഏറ്റെടുത്ത് അഡോണി ലക്ഷ്മിയോട് തര്‍ക്കിച്ച് എത്തിയിരുന്നു.

ആരും അത്തരത്തില്‍ സംസാരിക്കേണ്ടെന്നും ഭക്ഷണം എല്ലാവരും അധ്വാനിച്ചാണ് ഉണ്ടാക്കുന്നതെന്നുമാണ് ലക്ഷ്മിയോട് അഡോണി പറഞ്ഞത്. ഇത് ശ്രദ്ധിക്കാതിരുന്ന ലക്ഷ്മിയുടെ കൈയ്യില്‍ തട്ടിവിളിച്ച് അഡോണി കാര്യം അവതരിപ്പിക്കുന്നതും ഇന്നലെ കാണിച്ചിരുന്നു. പിന്നാലെ തൊട്ട് സംസാരിക്കരുതെന്നും കയ്യില്‍ കയറി പിടിക്കരുതെന്നും ലക്ഷ്മി അഡോണിക്ക് താക്കീത് നല്‍കി. ശരീരത്തില്‍ തൊട്ടുളള സംസാരം വേണ്ടെന്നാണ് ലക്ഷ്മി പറഞ്ഞത്.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
പിന്നാലെ ഇതിന് ലക്ഷ്മിയോട് അഡോണി പരസ്യമായി മാപ്പ് പറയുകയായിരുന്നു. ചെറിയൊരു ഉരസലുണ്ടായ സമയത്ത് ലക്ഷ്മി ചേച്ചിയോട് കേള്‍ക്കെന്ന് പറഞ്ഞ് ഞാന്‍ കൈക്ക് കയറി പിടിച്ചിരുന്നു. അപ്പോ ഞാനങ്ങനെ പറഞ്ഞുവന്നപ്പോ കൈക്ക് കയറിപിടിച്ചത്, നമ്മള് പറയുന്നത് കേള്‍ക്കാതെ ലക്ഷ്മി ചേച്ചി ഇരുന്ന് ഇങ്ങനെ കഴിക്കുന്നത് കണ്ടതുകൊണ്ടാണ്. അത് ഉപദ്രവിക്കാന്‍ വേണ്ടി ചെയ്തതല്ല. ഞാനത് ലക്ഷ്മി ചേച്ചിയോട് സംസാരിച്ചിരുന്നു. അപ്പോ അത് ഒരു പൊതുസമൂഹത്തിന് മുന്നില്, നിങ്ങളുടെ മുന്നില് ചെയ്തത് കൊണ് ഞാനത് പൊതുവായിട്ട് ലക്ഷ്മി ചേച്ചിയുടെ അടുത്ത് മാപ്പ് പറയുവാണ്. അഡോണി എല്ലാവരുടെയും മുന്നില്‍ വെച്ച് പറഞ്ഞു. ഇതിന് എല്ലാവരും കൈയ്യടിക്കുകയും ചെയ്തു.


Click it and Unblock the Notifications