For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സായി വിഷ്ണുവുമായി ഉലച്ചിലുണ്ടായത് അപ്പോഴാണ്; ബിഗ് ബോസില്‍ നിന്നിറങ്ങിയ ശേഷം ആദ്യമായി അഡോണി പറയുന്നു

  |

  ഫിറോസ് ഖാനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയെങ്കിലും അതിന് മുന്‍പും ശേഷവും വനിത മത്സരാര്‍ഥികളായിരുന്നു ഔട്ട് ആയത്. ആദ്യമായി പുറത്ത് പോയ പുരുഷ മത്സരാര്‍ഥിയായി അഡോണി മാറുകയും ചെയ്തു. ബിഗ് ബോസിലെ അവസാന ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമായിരുന്നു അഡോണിയ്ക്ക് പുറത്ത് പോവേണ്ടതായി വന്നത്.

  ഇതെന്ത് വേഷമാണ്, കുതിരപ്പുറത്ത് കയറിയിട്ടുള്ള മംമ്തയുടെ വേറിട്ട ഫോട്ടോസ്

  ഇതുവരെ നില്‍ക്കാന്‍ പറ്റിയത് വലിയ സന്തോഷമാണെന്ന് പറയുകയാണ് താരമിപ്പോള്‍. ബിഗ് ബോസിലെത്തിയതിന് ശേഷം തനിക്കുണ്ടായ സൗഹൃദങ്ങളെ കുറിച്ചും ഇടയ്ക്ക് സായി വിഷ്ണുവുമായി സൗഹൃദം നഷ്ടപ്പെട്ടതിനെ കുറിച്ചുമൊക്കെ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലൂടെ അഡോണി പറയുന്നു. വിശദമായി വായിക്കാം...

  ഈ 77 ദിവസം ബിഗ് ബോസ് വീടിനുള്ളില്‍ എല്ലാവരോടും നല്ല സ്‌നേഹബന്ധം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞു. റംസാന്‍ എന്ന ഏറ്റവും നല്ലൊരു സുഹൃത്തിനെ കിട്ടി. പിന്നെ ചെയ്യാന്‍ കഴിയില്ല എന്ന് വിചാരിച്ചിരുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ ടാസ്‌ക്കുകള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞു. ആദ്യം വന്ന ദിവസത്തെക്കാളും സ്വയം ഒരുപാട് വളര്‍ന്നു എന്ന് മനസിലാക്കി കൊണ്ടും തിരുത്തലുകള്‍ മനസിലാക്കി കൊണ്ടുമാണ് 77 ആം ദിവസം പടിയിറങ്ങിയത്. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്ന ആദ്യ പുരുഷന്‍ ആണ്.

  പുരുഷന്മാരെല്ലാവരും ചേര്‍ന്ന് സ്ത്രീകളെയോ, സ്ത്രീകള്‍ എല്ലാവരും ചേര്‍ന്ന് പുരുഷന്മാരെയോ പുറത്താക്കായിട്ടില്ല. അത് സ്വാഭാവികമായി നടക്കുന്നതാണ്. ജനം വിധി എഴുതുന്നതാണ് സംഭവിക്കുന്നത്. ജനം തീരുമാനിച്ചത് അഡോണി എന്ന പുരുഷനെ അല്ല. അഡോണി എന്ന മത്സരാര്‍ത്ഥിയെ പുറത്താക്കാന്‍ ആണ്. വരും നാളുകളിലും ജെന്‍ഡര്‍ എന്ന സംഭവം ഇല്ലാതെ പെര്‍ഫോം ചെയ്യുന്ന ആളുകള്‍ അവിടെ നില്‍ക്കുകയും അല്ലാത്തവര്‍ പുറത്തേക്ക് പോവുകയും ചെയ്യും. ആ വിധിയാണ് ഞാനും ഇപ്പോള്‍ അംഗീകരിച്ചത്.

  ആദ്യം ക്യാപ്റ്റന്‍ ആയപ്പോള്‍ ജയിലില്‍ പോവുകയും പിന്നീട് ക്യാപ്റ്റന്‍ ആയപ്പോള്‍ പുറത്തേക്ക് പോവുകയും ചെയ്തു. അത് സെലെക്റ്റ് ചെയ്യുന്നവരുടെ മാനദണ്ഡം അനുസരിച്ചിരിക്കും. ഞാന്‍ എന്തിനാണ് സങ്കടപെടുന്നത്. ബിഗ് ബോസ് സീസണ്‍ 3 യിലെ അവസാന ക്യാപ്റ്റന്‍ ആയിട്ടാണ് ഞാന്‍ പുറത്തേക്ക് പോകുന്നത്. അതില്‍ അഭിമാനം തന്നെയാണ്. അതില്‍ സന്തോഷവും ഉണ്ടെന്ന് അഡോണി പറയുന്നു. അപരിചിതര്‍ ആയ മൂന്നു പേരായിരുന്നു ഞാനും റംസാനും സായിയും.

  ഒന്നും അറിയാത്ത, പരസ്പരം അറിയാത്ത മൂന്നു പേര്‍ ബിഗ് ബോസ് യാത്രയില്‍ സുഹൃത്തുക്കളായി തുടര്‍ന്നു. അതിനിടയില്‍ ആ സുഹൃത്ത് ബന്ധത്തിന്റെ ഇടയ്ക്ക് സായിയുടെ ആ ഗെയിം കണ്ട രീതി, അവന്‍ ഞങ്ങളുടെ സുഹൃത്ത് ബന്ധത്തെ ഗെയിം കളിക്കാനുള്ള രീതിയാക്കി മാറ്റുകയും ചെയ്തു. അതിലാണ് ഉലച്ചില്‍ സംഭവിക്കുന്നത്. അങ്ങനെയാണ് ആ സൗഹൃദത്തില്‍ നിന്നും അവന്‍ വിട്ടുപോവുന്നത്. ആ ഒറ്റപ്പെടല്‍ അവന്‍ ആസ്വദിക്കുകയും ചെയ്തു. എന്നാല്‍ ഏറ്റവും ഒടുവില്‍ സൗഹൃദം എന്ന ടാസ്‌ക്കില്‍ അവന്‍ എല്ലാം പറഞ്ഞു ക്ഷമ പറഞ്ഞപ്പോള്‍ കെട്ടിപിടിച്ചു കരഞ്ഞവര്‍ ആണ് ഞങ്ങള്‍ മൂന്നുപേരും അങ്ങനെ എല്ലാം അലിഞ്ഞു പോയി.

  ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam

  ഞാന്‍ ഒരു താരപദവിയും ഇല്ലാതെയാണ് ബിഗ് ബോസ് വീട്ടിലേക്ക് വന്നത്. ബിഗ് ബോസ് സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഒരു ദേശത്ത് നിന്നും ഒരു വ്യക്തിയായിട്ടാണ് ഞാന്‍ ഇവിടേക്ക് എത്തുന്നത്. അവരില്‍ ഒരാള്‍ ആയിട്ടാണ് തിരികെ പോകുന്നതെങ്കിലും ഒറ്റ വ്യത്യസം മാത്രമാണുള്ളത്. അവരില്‍ ഒരാളായ എനിക്കും ഇത്രയും വലിയ ലോകത്തേക്ക് എത്താന്‍ കഴിഞ്ഞെങ്കില്‍ അത് നേട്ടവും വലിയ സന്ദേശമാണെന്നും അഡോണി വ്യക്തമാക്കുന്നു.

  English summary
  Bigg Boss Malayalam Season 3: Adoney T John Opens Up About His Friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X